താൾ:Bhashabharatham Vol1.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


"അധർമ്മമായോതുവോനുമധർമ്മാൽ കേൾക്കുവോനുമേ
ഇതിലേഖൻ മരിച്ചെന്നാൽവെറുക്കും മറ്റവൻ ദൃഢം." 90
അതുകൊണ്ട് ഞാനിവിടുത്തെ അനുവാദംപ്രകാരം ഗുരുദക്ഷിണചെയ്യണമെന്നാഗ്രഹിക്കുന്നു.അതു കേട്ടിട്ട് ഉപാദ്ദ്യൻ ഉണ്ണീ ഉത്തങ്കാ താമസിക്ക് എന്നുത്തരം പറഞ്ഞു. 91
ആ ഉത്തങ്കൻ ഇവിടെയ്ക്കിഷ്ടമായ ഗുരുദക്ഷിണയെന്തെന്ന് ഇവിടുന്നു കൽപ്പിക്കണമെന്നു പറഞ്ഞു. 92
അവനോടുപാദ്യൻ മറുപടി പറഞ്ഞു. ഉണ്ണീ ഉത്തങ്ക പലകുറിയായി ഗുരു ദക്ഷിണ ചെയ്യട്ടെ എന്നുനീ എന്നോട് ചോദിക്കുന്നു.എന്നാൽ അകത്തുചെന്ന് എന്താണു വേണ്ടതെന്നു് ഗുരുപത്നിയോടുചോദിക്കൂ. 93
അവൾ എന്തുപറയുന്നുവോ അതു ചെയ്താൽ മതി.ഇങ്ങനെ ഉപാദ്ദ്യായൻ പറഞ്ഞ ശേഷം അവൻ ഉപാദ്ദ്യായനിയോടു ചോദിച്ചു.ഭഗവതീ എനിക്കു ഗൃഹത്തിലേക്കു പോകുവാൻ ഉപാദ്ദ്യൻ അനുവാദം തന്നു.ഇവിടത്തെ ഇഷ്ടം പോലെ ഗുരുദക്ഷിണ ചെയ്തു കടം വീട്ടി പോയാൽക്കൊള്ളാമെന്ന് എനിക്കൊരാഗ്രഹമുണ്ട്. 94
അതുകൊണ്ട് എന്താണു ഗുരുദക്ഷിണ വേണ്ടതെന്നു് ഭഗവതി കൽപ്പിക്കണം ഇതുകേട്ടിട്ടു ഗുരു പത്നി ഉത്തങ്കനോട് മറുപടി പറഞ്ഞു. ചെല്ലൂ പൗഷ്യരാജാവിന്റെ അടുക്കൽപോയി അദ്ദേഹത്തിന്റെ ഭാര്യയായക്ഷത്രീയസ്ത്രീ ധരിച്ച കുണ്ഢലങ്ങൾ യാചിക്കതന്നെ . 95
അതു വാങ്ങിക്കൊണ്ടു വരൂ.4ാം നാൾ അതിന്നു ആ കുണ്ടലങ്ങൾ ധരിച്ചു ബ്രാഹ്മണയ്ക്കു വിളമ്പിക്കൊടുത്താൽ കൊള്ളാമെന്നു ഞാൻ ആഗ്രഹിക്കുന്നു.അതു നീ സാധിപ്പിക്കണം.അങ്ങനെ ചെയ്താൽ ശ്രേയസ്സുണ്ടാകും.ഇല്ലെങ്കിൽ ശ്രേയസ്സെങ്ങനെയുണ്ടാകും. 96
അവളിങ്ങനെ പറഞ്ഞതിനാൽ ഉത്തങ്കൻ പുറപ്പെട്ടു. അവൻ പോകും വഴിക്കു ഒരു വലുതായ കാളയെയും അതിന്റെപുറത്ത് വലുപ്പമുള്ള ഒരു പുരുഷനേയും കണ്ടു ആ പുരുഷൻ ഉത്തങ്കനെ വിളിച്ചു പറഞ്ഞു. 97
 ഹേ ഉത്തങ്ക ഇതിന്റെ ചാണകം തിന്നുകൊള്ളൂ ഇങ്ങനെ പറഞ്ഞിട്ട് അവൻ കൂട്ടാക്കീല. 98അവനോടാപുരുഷൻ വീണ്ടും പറഞ്ഞു.ഹേ ഉത്തങ്ക ഭക്ഷിക്കൂ സംശയിക്കേണ്ട. തന്റെ ഉപാദ്ദ്യൻ തന്നെ ഭക്ഷിച്ചിട്ടുണ്ട്. 99
അതു കേട്ടവൻ അങ്ങനെതന്നെ എന്നുപറഞ്ഞു.ആ കാളയുടെ മൂത്രവും ചാണകവും ഭക്ഷിച്ച് പരിഭ്രമത്തോടു കൂടി നിന്നുകൊണ്ടു തന്നെ ആചമനം കഴിച്ചു നടന്നു. 100
പൗഷ്യരാജാവിരിക്കുന്ന ദിക്കിൽചെന്ന് അദ്ദേഹത്തിനെ ഉത്തങ്കൻ കണ്ടു.അദ്ദേഹത്തിനെ ആശീർവാദം കൊണ്ടഭിനന്ദിച്ചട്ട് ഉത്തങ്കൻ പറഞ്ഞു. 101

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/66&oldid=156988" എന്ന താളിൽനിന്ന് ശേഖരിച്ചത്