താൾ:Bhashabharatham Vol1.pdf/657

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്ദപാലന്റെയാശ്ശാർങ്ഗനന്ദനന്മാരെഴുന്നിടം 17

കത്തിക്കാളും പാവകൻ വന്നെത്തിക്കണ്ടു ഖഗങ്ങളും
ജരിതാരിയുടൻ ചൊല്ലിയറിയിച്ചിതു വഹ്നിയെ . 18

244. ശാർങ്ഗകോപാഖ്യാനം

കാടു വെന്തുവെന്ത് അഗ്നി അടുത്തെത്തിയപ്പോൾ ജരിതയുടെ നാലു കുഞ്ഞുങ്ങളും അഗ്നിയെ സ്തുതിക്കുന്നു.സ്തുതികേട്ടു സന്തുഷ്ടനായ അഗ്നി മന്ദപാലനോടുള്ള പ്രതിജ്ഞയോർത്ത് ആ കുഞ്ഞുങ്ങളെ അഗ്നിഭയത്തിൽനിന്നു രക്ഷിക്കുന്നു.


ജരിതാരി പറഞ്ഞു

കഷ്ടകാലത്തെ മുൻകൂട്ടിക്കണ്ടുണർന്നേറ്റ ബുദ്ധിമാൻ
കഷ്ടകാലമണഞ്ഞാലും വ്യസനിക്കില്ല ലേളവും. 1

കഷ്ടകാപ്തിയറിയാനാകാത്തജ്ജളബുദ്ധിയോ
കഷ്ടകാലത്തു ദു:ഖിച്ചു നന്മ നേടാനശക്തനാം. 2

സാരുസൃക്കൻ പറഞ്ഞു

ധീരൻ നീ ബുദ്ധിമാനേറ്റം നമ്മൾക്കോ കഷ്ടമിങ്ങനെ
പല പേരിൽ പണ്ഡിതനാം ശൂരന്മാത്രമൊരുത്തനാം. 3

സ്‌തംബമിത്രൻ പറഞ്ഞു

ജ്യേഷ്ടനച്ഛൻതന്നെയത്രേ ജ്യേഷ്ടൻ കാക്കുന്നു സങഅകടേ
ജ്യേഷ്ടനൊന്നും ധരിക്കാഞ്ഞാൽ കനിഷ്ഠൻ ചെയ്‌വതെന്തുവാൻ?

ദ്രോണൻ പറഞ്ഞു

അഗ്നിദേവനെരിഞ്ഞുംകൊണ്ടെത്തിക്കൂടിനടുത്തിതാ
സപ്തജിഹ്വൻ ക്രൂരനെല്ലാം കത്തിക്കാളിപ്പിടിച്ചഹോ! 5

വൈശമ്പായനൻ പറഞ്ഞു

എന്നു തമ്മിൽ പറഞ്ഞൊത്തു മന്ദപാലന്റെ നന്ദനർ
വഹ്നിസ്തോത്രം ചെയ്തു ശുദ്ധൻ മന്നവോത്തമ, കേളെടോ. 6

ജരിതാരി പറഞ്ഞു

വഹ്നേ, നീ വായുവിന്നാത്മാവോഷധിക്കുടലാണു നീ
അംഭസ്സു യോനി നിൻ ശുക്ലമംഭസ്സിൻ യോനിയാണു നീ. 7

മേലും കീഴും മുൻപു പിൻപും ചുറ്റും ചുറ്റുന്നു നിന്നുടെ
അർച്ചിസ്സുകൾ മഹാവീര്യ, സീര്യന്നംശുക്കൾപോലവേ. 8

സാരിസൃക്കൻ പറഞ്ഞു

മാതാവു പോയ് താതനുണ്ടെങ്ങറിഞ്ഞീ-
ലുണ്ടായീലാ ചിറകും ധൂമകേതോ!
ഞങ്ങൾക്കില്ലാ രക്ഷിതാവങ്ങൊഴിഞ്ഞീ-
ബ്ബാലന്മാരെക്കാത്തുകൊണ്ടാലുമഗ്നേ! 9

ശിവമഗ്നേ, നിന്റെ രൂപമേഴുണ്ടർച്ചുസ്സുമങ്ങനെ
അതിനാൽ കാക്ക ശരണം പുക്കു മാഴ്കുന്ന ഞങ്ങളെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/657&oldid=156985" എന്ന താളിൽനിന്ന് ശേഖരിച്ചത്