താൾ:Bhashabharatham Vol1.pdf/655

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരെക്കൊണ്ടു കടക്കേണ്ടൂ കഷ്ടമാപത്തു ദുർഗ്ഘടം.

വൈശമ്പായനൻ പറഞ്ഞു

എന്തു ചെയ്‌വോന്നുചിതമാമെന്നത്ത്യാർത്തി മുവുത്തവൾ 11

കണ്ടീലാ മക്കളെത്തീയിൽനിന്നു കാക്കേണ്ട കൗശലം.
എന്നു ചൊല്ലുന്നമ്മയോടാശ്ശാർങ്ഗപക്ഷികൾ ചൊല്ലിനാർ:

“സ്നേഹം കൈവിട്ടു പോകമ്മേ, തീയെത്താത്തോരിടത്തുടൻ
ഇമ്മട്ടു ഞങ്ങൾ ചത്താലുമമ്മയ്ക്കുണ്ടായ്‌വരാം സൂതർ; 13

അമ്മേ, നീ പോകിലോ പിന്നെയുണ്ടാകാ കുലസന്തതി.
ഇതു രണ്ടും വിചാരിച്ചീക്കുലക്ഷേമം വരുംവിധം 14

ചെയ്തുകൊള്ളേണ്ടൊരാക്കാലമാണമ്മേ, നിയതം തവ.
സർവ്വനാശത്തിനീപ്പുത്രന്മാരിൽ സ്നേഹിച്ചീടായ്ക നീ 15

ലോകാർത്ഥിയാം പിതാവിന്റെ കർമ്മം നിഷ്ഫലമായ്‌വരാം.”

ജരിത പറഞ്ഞു

ഇതാ മണ്ണിൽ പെരിച്ചാഴിമട വൃക്ഷച്ചുവട്ടിലായ് 16

അതിൽപ്പൊയ്ക്കൊൾവിനങ്ങഗ്നിഭയം നിങ്ങൾക്കു പറ്റിടാ.
ഉടൻ ഞാൻ മണ്ണുകൊണ്ടിട്ടീ മട മൂടാം കിടാങ്ങളേ! 17

ഇതൊന്നേ മറുകൈയുള്ളൂ മുതിരും തീയിനിപ്പൊഴേ.
അഗ്നിബാധയൊളഴിഞ്ഞാൽ ഞാൻ വിന്നിടാം മണ്ണു മാറ്റുവാൻ 18

ഇതു നിങ്ങൾക്കു ബോധിച്ചീടേണം തീ വിട്ടു രക്ഷയായ്.

ശാർങ്ഗകങ്ങൾ പറഞ്ഞു

ചിറകെന്ന്യേ മാംസമാമീ ഞങ്ങളെത്തിന്നുമങ്ങെലി 19

ഈയാപത്തിങ്ങറിഞ്ഞിട്ടുമുളളിൽക്കേറാൻ ഞെരുക്കമാം.
എന്തായാൽ തീയെരിച്ചീടി,ല്ലെന്തായാലെലി കൊന്നിടാ, 20

എന്തായാൽ സഫലൻ താതനെന്തായാലമ്മ ചത്തിടാ?
നാശമാഖുബിലത്തിങ്കലല്ലെങ്കിൽ തീയിൽ വെന്തിടും; 21

ഇതിലഗ്നിഭയം നല്ലൂ ഗുണമല്ലാഖുഭക്ഷണം.
ബിലത്തിലെലി ഭക്ഷിച്ചു ചാക ഞങ്ങൾക്കു ഗർഹിതം 22

തീയിൽ ദേഹപരിത്യാഗം ശിഷ്ടാദിഷ്ടം വിശിഷ്ടമാം.


243.ശാർങ്ഗകോപാഖ്യാനം

എലിയെ പരുന്തു റാഞ്ചിക്കൊണ്ടു പോകുന്നതു താൻ കണ്ടുവെന്നു പറഞ്ഞിട്ടും തന്റെ വാക്കിനെ അനുസരിക്കാതെ നിർബന്ധം പിടിക്കു ന്ന കുഞ്ഞുങ്ങൾ പറഞ്ഞതുപോലെ ജരിത ആ കാടുവിട്ടു പറന്നുപോകുന്നു.


ജരിത പറഞ്ഞു

പ്രാഞ്ചീ പരുന്തീ മടവിട്ടേന്തുമായെലിയെ ക്ഷണം
നിങ്ങൾക്കാപത്തില്ല കാലിലിറുക്കിക്കൊണ്ടു മണ്ടിനാൻ. 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/655&oldid=156983" എന്ന താളിൽനിന്ന് ശേഖരിച്ചത്