താൾ:Bhashabharatham Vol1.pdf/653

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു

എന്നു ദേവകൾതൻ വാക്കു മന്ദപാലൻ ശ്രവിച്ചുടൻ
ചിന്തിച്ചു വേഗം പുത്രന്മാരേരെയുണ്ടാവതെങ്ങുവാൻ ? 15

അവൻ വിചാരിച്ചു കണ്ടു ബഹുപുത്രം ഖഗാന്വയം
ജരിതാശാർങ്ഗികയുമായ് ശാർങ്ഗികാത്മാവിണങ്ങിനാൻ.

ബ്രഹ്മജ്ഞൻ നാലു സുതരെയവരിൽ തീർത്തിതായവൻ[നാൻ.
അവരേ വിട്ടു പിന്നീടു കൂടീ ലപിതയോടുമേ. 17

മുട്ടയായ് നില്ക്കുമാബ്ബാലപുത്രരേ വിട്ടു കാനനേ
ആ മുനീന്ദ്രൻ ലപിതയായ് ചേർന്നനേരത്തു ഭാരത ! 18

വിചാരപ്പെട്ടു ജരിതയപത്യസ്നേഹമാർന്നവൾ:
“അവൻ വിട്ടോരണ്ഡജന്മാർ ത്യാജരരല്ലൃഷിനന്ദനർ" 19

എന്നോർത്തു പുത്രശോകത്താൽ ഖാണ്ഡവേ പാർത്തു പുത്രരെ
പരം മുട്ട വിരിഞ്ഞിട്ടു പാലിച്ചൂ സ്നേഹമോടവൾ. 20

ഖാണ്ഡവം ചുടുവാൻ വഹ്നി വന്നതായ്‌ക്കണ്ടു മാമുനി
ലപിതാസഹിതൻ മന്ദപാലൻ കാട്ടിൽ നടക്കവേ, 21

അഗ്നിസങ്കല്പവും ബാലപുത്രന്മാരെയുമോർത്തവൻ
ബ്രഹ്മർഷീന്ദ്രൻ പുകഴ്ന്നാനാ ബ്രഹ്മജ്ഞൻ വഹ്നിദേവനെ; 22

ലോകപാലനൊടാപ്പുത്രന്മാരെപ്പറ്റിപ്പറഞ്ഞുതാൻ.

മന്ദപാലൻ പറഞ്ഞു

അഗ്നേ, ഭവാൻ വാനവർക്കു മുഖ്യമാം ഹവ്യവാഹനൻ 23

സർവ്വഭൂതത്തിന്നുമുള്ളിൽ പാവകൻ നീ ചരിപ്പവൻ.
നീയേകനെന്നും കവികൾ ചൊൽവൂ ത്രിവിധനെന്നുമേ 24

നിന്നെയെട്ടാക്കി വെച്ചിട്ടു യജ്ഞവാഹം വിധിപ്പതാം.
ഈ വ്ശ്വം നീ ചമച്ചെന്നു ചൊല്ലുന്നൂ പരമർഷികൾ 25

നീയില്ലെന്നാൽ വിസ്വമെല്ലാമുടൻ തീരും ഹുതാശന !
നിനക്കു വന്ദനം ചെയ്താ സ്വകർമ്മഗതി ഭൂസുരർ 26

ഗമിപ്പൂ പത്നിയും പുത്രന്മാരു മൊത്തന്തമെന്നിയേ .
അഗ്നേ, നീ തന്നെ മേഘങ്ങൾ തടിത്തൊത്തഭൂമാണ്ടവ 27

നിന്നിൽനിന്നേന്തിടും രശ്മി ദഹിപ്പൂ സർവ്വലോകവും.
നീയല്ലോ ജാതവേദസ്സേ , സൃഷ്ടിപ്പൂ വിശ്വമൊക്കയും 28

നിൻ കർമ്മമത്രേ കാണുന്ന ഭൂതജാതം ചരാചരം ,
മുൻപു സൃഷ്ടിച്ചു നീ വെള്ളം നിന്നിൽ നില്പൂ ജഗത്ത്രയം 29

ഹവ്യകവ്യങ്ങളും നിന്നിൽ വേണ്ടവണ്ണമുറച്ചതാം.
നീ തന്നെ ദഹനൻ ദേവ , ധാതാ നീ ബൃഹസ്പതി 30

നീ യമന്മാരശ്വികളും മിത്രൻ സോമൻ മരുത്തു നീ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/653&oldid=156981" എന്ന താളിൽനിന്ന് ശേഖരിച്ചത്