താൾ:Bhashabharatham Vol1.pdf/651

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുണ്ടിലും കുന്നിലും ക്ഷേമമാണ്ടതില്ലവയൊന്നുമേ 30

പിതൃദേവത്ഥലിയിലും മുതിർന്നൂ ചൂടു കേവലം.
അതിദീനങ്ങളായാർത്തു ഭൂതസംഘങ്ങളേറ്റവും 31

കരഞ്ഞിതാനയും മാനും തരക്ഷുക്കങ്ങളുമങ്ങനെ.
അതു കേട്ടു ഭയപ്പെട്ടൂ ഗംഗാബ്ധിചരമത്സ്യവും 32

വിദ്യാധരരുമക്കാട്ടിൽ വാഴുന്ന പല വർഗ്ഗവും
അർജ്ജുനൻതന്നെയും സാക്ഷാൽ കൃഷ്ണനേയും മഹീപതേ ! 33

നേരിട്ടു നോക്കാനായീലാ പൊരുതാൻ പിന്നെയെന്തുവാൻ ?
കൂട്ടത്തോടെ പുറത്തേക്കു പുറപ്പെട്ടിതതിൽ ചിലർ 34

ദൈത്യരക്ഷോഭുജ ഗങ്ങൾ ചക്രത്താൽ കൊന്നു കൃഷ്ണനും.
അലം ചക്രംകൊണ്ടു മെയ്യും തലയും മറ്റുമറ്റവർ 35

ചത്തു വീണൂ പെരുംകൂറ്റൻ കത്തും വഹ്നിയിലങ്ങനെ.
മാംസരക്തൗഘവസകളേറ്റു തൃപ്തൻ ഹുതാശനൻ 36

ഉയർന്നാകാശമുൾപ്പുക്കു പുകയറ്റു തെളിഞ്ഞുതേ
കണ്ണും നാവും ദീപ്തമായിജ്ജ്വലിച്ചീടും മുഖത്തൊടും 37

ദീപ്തോദ്ധ്വകേശൻ പിംഗാക്ഷൻ നാനാ ജന്തുവശാസനൻ
കൃഷ്ണാർജ്ജുനന്മാർ തന്നോരു സുധയേറ്റു ഹുതാശനൻ 38

നന്ദിച്ചു തൃപ്തനായേറ്റം നിർവൃതിപ്പെട്ടു പാവകൻ.
മയാസുരൻ തക്ഷകന്റെ ഗൃഹം വിട്ടുടനപ്പൊഴേ 39

പാഞ്ഞുപോകുന്ന നേരത്തു കണ്ടെത്തീ മധുസൂദനൻ.
അവനെച്ചുടുവാൻ നോക്കീ വാതസാരഥി പാവകൻ 40

ജടയേന്തും ദേഹമോടും കാറ്റുപോലലറി ദ്രുതം.
ദാനവേന്ദ്രപ്പെരുന്തച്ചനായീടും മയനെത്തദാ 41

കൊല്ലുവാൻ ചക്രമോങ്ങിക്കൊണ്ടെത്തിനാൻ വാസുദേവനും.
ഓങ്ങും ചക്രത്തെയും കത്താനെത്തും പാവകനേയുമേ 42

കണ്ടോടി'യർജ്ജുന, രക്ഷിക്കണേ'മെന്നോതിനാൻ മയൻ.
ആർത്തസ്വരം കേട്ടു പേടിച്ചൂടേണ്ടെന്നാദ്ധനഞ്ജയൻ 43

ജീവിപ്പിക്കുംവണ്ണമോതി പാർത്ഥൻ മയനൊടുത്തരം.
ഭയം വേണ്ടെന്നോതി പാർത്ഥൻ മയനൊടു ദയാമയൻ 44

നമുചിത്തമ്പിയായീടും മയന്നഭയമർജ്ജുനൻ
നല്കെക്കൊന്നീല ഗോവിന്ദൻ ദഹിപ്പിച്ചീല പാവകൻ. 45

വൈശമ്പായനൻ പറഞ്ഞു

അക്കാടു പാവകൻ ധീമൻ, പതിനഞ്ചു ദിനത്തിനാൽ
ദഹിപ്പിച്ചൂ ശക്രനിൽനിന്നാകൃഷ്ണാർജ്ജുനൻ കാക്കവേ. 46

ആക്കാടു ചുട്ടനാളാറുപേരു വെന്തീല വഹ്നിയിൽ
അശ്വസേനൻ മയൻ നാലു ശാർങ്ഗങ്ങളുമങ്ങനെ. 47

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/651&oldid=156979" എന്ന താളിൽനിന്ന് ശേഖരിച്ചത്