താൾ:Bhashabharatham Vol1.pdf/650

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അത്യുഗ്രമായ്‌ത്തീർന്നു വിശ്വമൂർത്തിക്കുള്ളോരു രൂപവും.
ഒത്തുചേർന്നെത്തിടും നാനാ ദൈത്യന്മാരിലൊരുത്തനും 12

കൃഷ്ണാർജ്ജുനന്മാരെ വെൽവാൻ ശക്തരായീല ലേശവും.
അവർതൻ ശക്തിയാലേന്തും കാട്ടുതീയന്നു വാനവർ 13

കൊടുക്കാനെളുതല്ലാഞ്ഞു പിൻതിരിച്ചിതു സർവ്വരും.
ഇന്ദ്രൻ വാനവർ പിൻവാങ്ങിയെന്നു കണ്ടോരു നേരമേ 14

പ്രസന്നനായ് പ്രശംസിച്ചൂ കേശവാർജ്ജുനരെപ്പരം
അശരീരോക്തി കേൾക്കായീ വാനോരൊക്കയൊഴിച്ചതിൽ 15

ജംഭാരിയെ വിളിച്ചുച്ചഗംഭീരനിനദത്തൊടും:
“ശക്ര, നിൻ തോഴനില്ലിങ്ങു തക്ഷകൻ പന്നഗോത്തമൻ 16

കുരുക്ഷേത്രം പുക്കു ഖാണ്ഡവാരണ്യം കത്തിടുമ്പൊഴേ.
പോരിൽ വെൽവാൻ പറ്റുകില്ല പാരം യത്നിച്ചുവെങ്കിലും

വാസുദേവാർജ്ജുനന്മാരെയറികെന്നുടെ വാക്കിനാൽ.
നരനാരായണന്മാരാമാദിദേവരുമാണിവർ 18

അങ്ങയ്ക്കുമറിയാമല്ലോ തിങ്ങും വീര്യപരാക്രമം.
അജിതന്മാരാകുമിവരാജിയിൽ ജയ്യരായ്‌വരാ 19

സർവ്വലോകങ്ങൾക്കുമേറ്റം പുരാണമുനിസത്തമർ.
പൂജനീയന്മാരുമത്രേ സർവ്വദേവാസുരർക്കുമേ. 20

യക്ഷ രാക്ഷസ ഗന്ധർവ്വ കിന്നരാഹി നരർക്കുമേ.
അതിനാൽ വാനവരുമൊത്തിവിടം വിട്ടു പോക നീ 21

ദൈവകല്പിതമായ് കാണ്ക ഖാണ്ഡവാരണ്യനാശനം.”
ഇത്ഥമാ വാക്കു കേട്ടിട്ടു തത്ഥ്യമെന്നമരേശ്വരൻ 22

ക്രോധാമർഷങ്ങൾ കൈവിട്ടു വാനു പോകാനൊരുങ്ങിനാൻ.
ദേവരാജൻ പുറപ്പെട്ടനേരം ദേവകളൊക്കെയും 23

പിൻതുടർന്നീടിനാർ സർവ്വസൈന്യമൊത്തു സുരേന്ദ്രനെ.
ദേവന്മാരോടുമൊന്നിച്ചു ദേവേന്ദ്രൻ പോയിടുമ്പൊഴേ 24

സിംഹനാദം ചെയ്തു വാസുദേവനും കപികേതുവും.
ദേവേന്ദ്രൻ പോയതിൽ കൃഷ്ണാർജ്ജുനന്മാർ സമ്പ്രഹൃഷ്ടരായ്

നിശ്ശങ്കമാക്കാടു പുക്കു ദഹിപ്പിച്ചിതു ഭൂപതേ !
അഭൂങ്ങളെക്കാറ്റുപോലെ വാനോരെപ്പോക്കിയർജ്ജുനൻ 26

ഖാണ്ഡവത്തിലെഴും ജീവജാലം മർദ്ദിച്ചിതമ്പിനാൽ.
പരം പോകാൻ കഴിഞ്ഞില്ല പുറത്തേക്കൊരു ഭൂതവും 27

മുറ്റുമർജ്ജുനബാണത്താലറ്റുവീഴുകകാരണം.
മഹാഭൂതങ്ങളും പോരിലമ്പെയ്യും ശക്രപുത്രനെ 28

നേരിട്ടു നോക്കാനായീലാ പൊരുതാനോതിടേണമോ?
ഒന്നിനാൽ നൂറ്റഇനേയെയ്തു നൂറ്റിനാലൊന്നിനേയുമേ 29

ചത്തുവീണൂ കാലനേറ്റമട്ടുതാനവ വഹ്നിയിൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/650&oldid=156978" എന്ന താളിൽനിന്ന് ശേഖരിച്ചത്