താൾ:Bhashabharatham Vol1.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇതാണ് ആ വേദന്റെ പരീക്ഷ.
 അവൻ ഉപാദ്യന്റെ സമ്മതപ്രകാരം ഗുരുകുലം വിട്ട് സമാവർത്തനംചെയ്തു. ഗൃഹസ്ഥാശ്രമം സ്വീകരിച്ചു.സ്വ ഗൃഹത്തിൽ താമസിക്കുന്ന അദ്ദേഹത്തിനു 3ശിഷ്യരുണ്ടായി.അദ്ദേഹം ശിഷ്യരോട് പണിയെടുപ്പാനോ ഗുരുശുശ്രൂഷചെയ്യുവാനോ ഒന്നും പറഞ്ഞിരുന്നുമില്ല.ഗുരുകുലവാസ ദുഃഖമറിഞ്ഞിട്ടുള്ള അദ്ദേഹം ശിഷ്യരെ ബുദ്ദിമുട്ടിക്കുവാൻ വിചാരിച്ചില്ല. 81
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ വേദനെന്ന ബ്രാഹ്മണനെ ജനമേജയനെന്നും പൗഷ്യനെന്നും രണ്ടു ക്ഷത്രീയന്മാർ ചെന്നു പാദ്ദ്യായനായിട്ടു വരിച്ചു. 82
അദ്ദേഹം ഒരിക്കൽ ശിഷ്യകാര്യത്തിനായിട്ട് പുറപ്പെട്ടു് പോകുമ്പോൾ *എന്റെ ഗൃഹത്തിൽ എന്തെങ്കിലും ന്യൂനത വന്നാൽഅതു തീർത്തുകൊള്ളെണം*ഇങ്ങനെ ഉത്തങ്കനെ ഏൽപ്പിച്ച് വേദൻ ദേശാന്തരം പോകുകയും . 83
പിന്നെ ശുശ്രൂഷതൽപ്പരനായ ഉത്തങ്കൻ ഗുരുവിന്റെ കൽപ്പന നടത്തിക്കൊണ്ട് ഗുരുകുലത്തിൽ പാർത്തു.അങ്ങനെ പാർക്കുമ്പോൾ ഗുരുപത്നികളെല്ലാം കൂടി അവനെ വിളിച്ചിങ്ങനെപറഞ്ഞു 84
നിന്റെ ഈ ഗുരുപത്നി ഋതുകാലമായി.ഉപാദ്യനോ അകലെ പോയിരിക്കുന്നു.ഇവളുടെ ഋതു നിഷ്ഫലമാവാത്ത വിധം നീ പ്രവർത്തിക്കണം.ഇവൾക്കുവിഷാദമായിരിക്കുന്നു. 85
അവൻ ഇതുകേട്ടിട്ടു സ്ത്രീകളോടുത്തരം പറഞ്ഞു.സ്ത്രീകൾ പറഞ്ഞാൽ ഈ കൃത്യം ഞാൻ ചെയ്യില്ല.അകൃത്യമാണെങ്കിലും ഇതു നീ ചെയ്യണമെന്ന് ഉപാദ്ദ്യൻ എന്നോട്പറഞ്ഞിട്ടല്ല. 86
കുറച്ചുകഴിഞ്ഞപ്പോൾ അവന്റെ ഉപാദ്യൻ ദേശാന്തരത്തിൽ നിന്നു ഗ്രഹത്തിലെത്തി. അദ്ദേഹം അവന്റെ മുഴുവൻ വർത്തമാനം കേട്ട് സന്തോഷിച്ചു. 87
അവനോടുപറയുകയും ചെയ്തു. ഉണ്ണീ.. ഉത്തങ്കാ..നിനക്കുഞാനെന്തിഷ്ടമാണു ചെയ്യേണ്ടത്? ധർമ്മപ്രകാരം നീയെന്നെ ശുശ്രൂഷിച്ചു.അതുകൊണ്ട് നമ്മൾ തമ്മിൽ പ്രീതിയും വർദ്ദിച്ചു.എന്നാൽ ഞാനനുവദിക്കുന്നു.ഇഷ്ടമൊക്കെ സാദിക്കും. പൊയിക്കൊള്ളൂ. 88
ഇതുകേട്ടിട്ടവൻ ഉത്തരം പറഞ്ഞു.ഇവിടേക്കുഞാനെന്തിഷ്ടമാണ് ചെയ്യേണ്ടത് ?.ഇങ്ങനെ പറഞ്ഞുവരുന്നു. 89

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/65&oldid=156977" എന്ന താളിൽനിന്ന് ശേഖരിച്ചത്