താൾ:Bhashabharatham Vol1.pdf/648

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭഗ്നസങ്ക്പരായിത്തീർന്നന്നു പേർത്തും സുധാശനർ 42

പേടിച്ചു പോരു നിർത്തപ്പോയ്‌ക്കൂടീ ശക്രന്റെ സന്നിധൗ.
കൃഷ്ണാർജ്ജുനന്മാരീവണ്ണം വിണ്ണോരേ വെന്നു കണ്ടതിൽ 43

അത്ഭതപ്പെട്ടുപോയ് വാനിൽ നല്പൊരു മുനിണ്ഡലം.
പലപാടുമവർക്കള്ള വീര്യം കണ്ടു സരേന്ദ്രനും 44

പരമപ്രീതനായ്‌ത്തീർന്നൂ പൊരതീ ചെന്നു പിന്നെയും.
ഉടനുഗ്രാസ്ത്രവർഷത്തെച്ചെയ്താനാപ്പാകശാസനൻ 45

വീണ്ടും പാർത്ഥന്റെ വീര്യത്തെക്കണ്ടുകൊള്ളുന്നതിന്നുതാൻ.
ആ വർഷത്തെശ്ശരം തൂകിത്തടുത്താനുടനർജ്ജുനൻ 46

അതു നിഷ്ഫലമാക്കിടുന്നവ കണ്ടു ശതക്രതു,
വീണ്ടുമാ വർഷമൊന്നേറ്റിക്കൊണ്ടൂ പാകനിഷൂദനൻ. 47

ഊക്കേറും ശരവർഷത്താൽ ശിലാവർഷത്തെയർജ്ജുനൻ
ശമിപ്പിച്ചാൽ പിതാവിന്നങ്ങമിതാനന്ദമേകുവോൻ. 48

മന്ദരാദ്രിക്കൊടുമുടിയൊന്നടർത്തിപ്പുരന്ദരൻ
മുറ്റും വൃക്ഷഗണത്തോടും വിട്ടൂ പാർത്ഥവധത്തിനായ്. 49

പടു പാർത്ഥൻ കൂർത്തുമൂർത്ത കടു ബാണഗണങ്ങളാൽ
ഉടച്ചിതാശ്ശൈലശൃംഗമുടനായിരമാംപടി. 50

ഉടഞ്ഞിടും പർവ്വതത്തിന്നുടെമട്ടന്നു കണ്ടുതേ
അർക്കേന്ദുഗ്രഹമൊത്തീടുമബരം തകരുംവിധം. 51

ആശ്ശൈലശൃംഗമാക്കാട്ടിൽച്ചെന്നു വീണതു കാരണം
ഖാണ്ഡവത്തിലെഴും പ്രാണിഷണ്ഡം പാരം തകർന്നുപോയ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/648&oldid=156975" എന്ന താളിൽനിന്ന് ശേഖരിച്ചത്