താൾ:Bhashabharatham Vol1.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചെയ്തു വന്നു. അവനിങ്ങിനെ സഹോദരന്മാരെ ഏൽപ്പിച്ചിട്ടു തക്ഷശിലയിലേക്ക് പുറപ്പെട്ടു് അപ്രദേശം കീഴടക്കുകയും ചെയ്തു. 20

ഇക്കാലത്ത് ആപോദനായ ധൗമ്യനെന്ന ഒരു മഹർഷി യുണ്ടായിരുന്നു. അദ്ദേഹത്തിനു മൂന്നു ശിഷ്യൻമാരുണ്ടായിരുന്നു. 21

ഉപമന്യു, ആരുണി, വേദൻ എന്നീ മൂവരിൽ പാഞ്ചാല്യനായ ആരുണിയെ പാടത്തു വരമ്പുകെട്ടുവാനയച്ചു. 22

ഉപാദ്ധ്യായന്റെ കല്പനപ്രകാരം പാഞ്ചാല്യനായ ആരുണി അവിടെച്ചെന്നു പാടത്തു വരമ്പുക്കെട്ടി ഉറപ്പിക്കുവാൻ നോക്കീട്ടു സാധിച്ചില്ല.ക്ളേശിച്ചു നോക്കിയിട്ട് ഒരുപായം കണ്ടു. ആട്ടെ ഇങ്ങിനെ ചെയ്യാമെന്നുനിശ്ചയിച്ചു. 23

അവനാപ്പാടത്തു വരമ്പിന്റെ സ്ഥാനത്തുകിടന്നപ്പോൾ വെള്ളം നിന്നു. 24

പിന്നെ ഒരിക്കൽ ഉപാദ്ധ്യായനായ ആപോദധൗമ്യൻ പാഞ്ചാല്യനായ ആരുണി എവിടെപ്പോയി എന്നു ശിഷ്യരോടു ചോദിച്ചു.25

അവരദ്ദേഹത്തോട് ഭഗവാനേ ഇവടന്നുതന്നെ പാടത്തുവരമ്പു കെട്ടുവാനയച്ചുവല്ലോ എന്നുത്തരം പറഞ്ഞു.അതുകേട്ടദ്ധേഹം എന്നാൽ നമുക്കവൻ പോയവഴി പോക എന്നു പറഞ്ഞു. 26

അവിടെച്ചെന്നിട്ടദ്ദേഹം പാഞ്ചാല്യനായ ആരുണി, നീയെവിടെ? ഉണ്ണി വരൂ എന്നവനെ വിളിച്ചു. 27

ആ ആരുണ്ണി ഉപാദ്യന്റെ ശബ്ദം കേട്ടിട്ടു വരമ്പിൽ നിന്ന് എഴുന്നേറ്റ് ഉപാദ്ധ്യായന്റെ അടുത്തു ചെന്നു നിന്നു. 28

അദ്ദഹത്തിനോട് പറയുകയും ചെയ്തു. "ഇതാ ഞാൻ വരമ്പത്തുള്ള വെള്ളം വരുന്നതു തടുത്തിട്ടു നിൽക്കായ്കയാൽ അവിടെ കിടന്നിരുന്നു.ഭഗവാന്റെ ശബ്ദം കേട്ടിട്ടു വരമ്പുപിളർന്ന് ഇവിടെയിതാ വന്നു. 29

"ഇതാ ഞാൻ അഭിവാദ്യം ചെയ്യുന്നു.ഞാൻ എന്തു ചെയ്യണമെന്നു കൽപ്പിച്ചാലും" 30

അതു കേട്ടിട്ടുപദ്ധ്യായൻ പറഞ്ഞു.നീ വരമ്പു പിളർന്ന് എഴുന്നേറ്റതുകൊണ്ട് ഉദ്ദാലകൻ എന്ന പേരായി ത്തീരും.എന്നു പാദ്ധ്യായനുഗ്രഹിച്ചിരിക്കുന്നു. 31

ഞാൻ പറഞ്ഞതു നീ ചെയ്തതുകൊണ്ടും നിണക്കുശ്രേയസ്സുവരും എല്ലാ വേദങ്ങളും സർവ്വനർമ്മശാസൃങ്ങളും പ്രകാശിക്കുകയുംചെയ്യും. 32

ഉപാദ്ദ്യായൻ ഇങ്ങനെ പറഞ്ഞതിനു ശേഷം ഇഷ്ടം പോലെ പോകുകയും ചെയ്യും. 33

പിന്നെ അപോദനായ ധൗമിന്ന് ഉപമന്ന്യുഎന്ന ശിഷ്യനുണ്ടല്ലോ.അവനെ ഉപാദ്ധ്യായൻ ഉണ്ണീ, ഉപമന്ന്യൂ, പൈക്കളെ മെയ്ക്കൂ എന്നു പറഞ്ഞറിയിച്ചു. 34

അവൻ ഉപാദ്ദ്യയന്റെ കൽപ്പനപ്രകാരം പകലൊക്കപൈക്കളെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/60&oldid=156922" എന്ന താളിൽനിന്ന് ശേഖരിച്ചത്