താൾ:Bhashabharatham Vol1.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതു കേട്ടിട്ടു് അവന്റെ അമ്മ സരമ പുത്രദുഃഖാർത്തയായിട്ടു് ജനമേജയൻ സോദരന്മാരോടുകൂടി ദീർഗ്ഘസത്രം നടത്തുന്നാസ്സത്ര സ്ഥലത്തേക്കു ചെന്നു. 7

എന്നിട്ടവൾ കോപിച്ചു കൊണ്ട് "എന്റെ ഈ മകൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഹവിസ്സു നോക്കീട്ടുമില്ല, നക്കീട്ടുമില്ല, എന്തിനാണടിച്ചതു്?" എന്നവനോടു ചോദിച്ചു. 8

അവരാരുമൊന്നും പറഞ്ഞില്ല. "കുറ്റം ചെയ്യാത്ത ഇവനെ അടിച്ചതുകൊണ്ട് അദൃഷ്ടഭയം നിനക്കുണ്ടാകു"മെന്നവൾ വീണ്ടും പറഞ്ഞു. 9

ദേവശുനിയായ സരമയിങ്ങനെ പറഞ്ഞപ്പോൾ ജനമേജയൻ സംഭ്രമിച്ചു വിഷണ്ണനായിത്തീർന്നു. 10

അവൻ ആസ്സത്രം കഴിഞ്ഞതിന്നുശേഷം ഹസ്തിനപുരത്തിലെത്തീട്ടു് തന്റെ പാപം ശമിപ്പിക്കാൻ തക്ക ഒരു പുരോഹിതനെ അന്വേഷിച്ചുകൊണ്ടു വളരെ പ്രയത്നപ്പെട്ടിരുന്നു. 11

ഒരിക്കൽ നായാട്ടിന്നു പോയിട്ടു പാരീക്ഷിതനായ ആ ജനമേജയൻ തന്റെ രാജ്യത്തിനകത്തു് ഒരാശ്രമം കണ്ടെത്തി. 12

അവിടെ ശ്രുതശ്രവസ്സെന്ന ഒരു മഹർഷി താമസിച്ചിരുന്നു. അവന്നു സോമശ്രവസ്സു് എന്നു പേരായിട്ടു തപോനിഷ്ഠയുള്ള ഒരു പുത്രനുണ്ടു്. 13

അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പാരീക്ഷിതനായ ജനമേജയൻ ആ പുത്രനെ പൗരോഹിത്യത്തിന്നായി വരിച്ചു. 14

ആ മഹർഷിയെ നമസ്ക്കരിച്ചിട്ടു "ഭഗവാനേ ഇവിടുത്തേ പുത്രൻ എന്റെ പുരോഹിനായിരുന്നാൽ കൊള്ളാ"മെന്നു പറഞ്ഞു. 15

അതു കേട്ടിട്ടു് ആ മഹർഷി ജനമേജയനോട് പറഞ്ഞു. "ഹേ ജനമേജയ ,എന്റെ ഈ പുത്രൻ സർപ്പസ്ത്രീയിൽനിന്ന് ജനിച്ചവനും എന്റെ തപോവീര്യത്താൽ ഭരിക്കപ്പെട്ടവനും എന്റെ ശുക്ളം പാനംചെയ്കയാലവളുടെ വയറ്റിലുണ്ടായവനുമാകുന്നു. 16

ഇവൻ മഹാദേവകൃത്യയെ ഒഴിച്ച് അങ്ങയ്ക്കുള്ള സകലപാപകൃത്യങ്ങളേയും ശമിപ്പിക്കുവാൻ സമർത്ഥനാണു താനും. 17

ഇവന്നു ഗൂഢമായിട്ട് ഒരു വ്രതമുണ്ട് . ഇവനോട് ഒരു ബ്രാഹ്മണൻ എന്തെങ്കിലുമപേക്ഷിച്ചാൽ അതു സാധിപ്പിക്കും. അതു നേരെയാക്കാമെന്നുണ്ടെങ്കിൽ ഇവനെ കൊണ്ടു പോകാം." 18

എന്നദ്ധേഹം പറഞ്ഞപ്പോൾ "അതങ്ങനെയാവാ"മെന്നു ജനമേജയൻ പറഞ്ഞു. 19

അവനാപ്പുരോഹിതനോടുകൂടി തിരിച്ചുചെന്നു് സോദരന്മാരോട് പറഞ്ഞു: "ഇദ്ദേഹത്തെ ഞാൻ ഉപാദ്ധ്യായനായിട്ടു വരിച്ചു .ഇദ്ദേഹം എന്തുപറയുന്നുവോ അതു നിങ്ങൾ ഉടനേ ചെയ്തുകൊടുക്കണം." ഇങ്ങനെ അവൻ പറഞ്ഞതുകൊണ്ടു സോദരന്മാർ അപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/59&oldid=210019" എന്ന താളിൽനിന്ന് ശേഖരിച്ചത്