താൾ:Bhashabharatham Vol1.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ മുഖ്യയജ്ഞവിധിയാൽ ഹോമംചെയ്തിട്ടു ശക്തിജൻ
ജ്വലിപ്പിച്ചാനംബരത്തെശ്ശരൽസൂര്യൻകണക്കിനെ.
തേജസ്സിനാൽ ജ്വലിച്ചീടുമവനെകണ്ടുറച്ചതേ
വസിഷ്ഠനാദിമുനികൾ രണ്ടാം ഭാസ്കരനെന്നുതാൻ.
അസ്സാദ്ധ്യമാസ്സത്രമമ്മട്ടുദാരൻ മുനി ചെയ്യവേ
സമാപിപ്പാനൊരുമ്പെട്ടു സമാസാദിച്ചിതത്രയും.
പുലസ്ത്യനാശരകുലവിലയം പാർത്തു ഭാരതാ! ‌‌
പറഞ്ഞിതു പരമാർദ്ദി പരാശരനൊടിങ്ങിനെ
പുലസ്ത്യൻ പറഞ്ഞു
വിഘ്നമില്ലല്ലി നന്ദിച്ചു നില്ക്കുന്നീലല്ലി വത്സ, നീ?
അറിയാതുള്ള നിദ്ദോഷാശരരെസ്സംഹരിച്ചിനി
പെരുതെൻ സന്തതിച്ഛേദം വരുത്തീടായ് കവേണമേ!
 വന്മുനിബ്രാഹ്മണർക്കേതും ധർമ്മമല്ലിതതോർക്ക നീ
             ശമമല്ലോ പരം ധർമ്മതു ചെയ്ക പരാശര!
             വരിഷ്ഠൻ നീയധർമ്മിഷ്ഠം ചരിക്കുന്നൂ പരാശര!
             ധർമ്മിഷ്ഠനാം ശക്തിയെ നീയിമ്മട്ടായുൽക്രമിക്കൊലാ;
             എന്റെ സന്തതിവിച്ഛേദം ഹന്ത! നീ ചെയ്തിടൊല്ലെടോ.
             വാസിഷ്ഠ, ശക്തിക്കീയാപത്തവൻതൻ ശാപമൂലമാം
             സ്വദോഷംതന്നെയാണേവം ശക്തിയേ വാനണച്ചതും.
             ശക്തിയെത്തിന്നുവാനുണ്ടോ ശക്തിയുള്ളോരു രാക്ഷസൻ?
             അവന്നന്നായവൻതന്നെ കണ്ടതാം മൃത്യുവിങ്ങനെ.
             നിമിത്തമാത്രമിതിനാ വിശ്വാമിത്രൻ പരാശര!
             കല്മാഷപാദരാജാവുമവൻ വാനിൽ സുഖിപ്പുതാൻ.
             ശക്തിക്കനുജരായോരോ വസിഷ്ഠന്മാരുമങ്ങനെ
             വാനവന്മാരുമൊന്നിച്ചു താനേ നന്ദിച്ചിരിപ്പുതാൻ.
             ഇതൊക്കയറിവുണ്ടല്ലോ വസിഷ്ഠന്നു മഹാമുനേ!
             പാവങ്ങളാം രാക്ഷസർക്കിങ്ങേവം പറ്റും ക്ഷയത്തിനും
             നിമിത്തമാത്രം നീ യജ്ഞമതിൽ വാസിഷ്ഠനന്ദന!
             പരം സത്രം മതി നിന്നായ് വരും നില്കട്ടെയീ മുഖം.
              ഗന്ധർവ്വൻ പറ‍ഞ്ഞു
             ഏവം പുലസ്ത്യനും പിന്നെ വസിഷ്ഠനുമുരയ്ക്കയാൽ
             സമാപിപ്പിച്ചു സത്രത്തെഷശ്ശക്തിപുത്രൻ മഹാദ്യുതി.
             സർവ്വരാക്ഷനാശാർത്ഥം സംഭരിച്ചുള്ളൊരാഗ്നിയെ
              വടക്കു ഹിമവൽപാർശ്വക്കൊടുങ്കാട്ടിൽ വെടിഞ്ഞുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/508&oldid=156860" എന്ന താളിൽനിന്ന് ശേഖരിച്ചത്