താൾ:Bhashabharatham Vol1.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇപ്പോരാൽത്തന്നെ മൂപ്പാരിൽ നൽപ്പേരാണ്ടീടിന്നവൻ
ഊരു ഭേദിച്ചുണ്ടായൊരു മാമുനിയൗർവ്വനും.
കണ്ണു കിട്ടിയ മന്നന്മാർ തിണ്ണം പൊയ്ക്കൊണ്ടിതേവരും
ഔർവ്വൻ ഭർഗ്ഗവനോ കണ്ടൂ സർവ്വലോകപരാഭവം.
മഹാമനസ്സവൻ പിന്നെ ലോകമൊക്ക മുടിക്കുവാൻ
മുനിമുഖ്യൻ ചെയ്തുകൊണ്ടാൻ മനസങ്കൽപ്പമുത്തമം.
പിതൃഘാതപ്രതിവിധിയതു പാർത്തു ബൃഗുദ്വഹൻ
വീര്യമേറ്റം തപസ്സാണ്ടാൻ വിശ്വമെല്ലാം മുടിക്കുവാൻ.
അഥ ലോകം തപിപ്പിച്ചൂ സദേവാസുരമാനുഷം
ഉഗ്രം തപസ്സാണ്ടു പിതാമഹപ്രീതി നിനച്ചവൻ
കുലനന്ദനനീയുഗ്രനില പൂണ്ടതറിഞ്ഞുടൻ
പിതൃലോകത്തിൽനിന്നെത്തിപ്പിതൃക്കളരുളീടിനാർ.
പിതൃക്കൾ പറഞ്ഞു
ഔർവ്വ,കണ്ടൂ നിന്റെ ഘോരതപസ്സിൻ ശക്തി പുത്രക!
ലോകങ്ങളിൽ പ്രസാദിക്കൂ നീ കോപത്തെടൊടുക്കിടൂ.
അശക്തികൊണ്ടിട്ടല്ലന്നു ഭാവിതാത്മാക്കൾ ഭാർഗ്ഗവർ
സഹിച്ചതാ ക്ഷത്രിയന്മാർ സഹസാ ചെയ്തു നിഗ്ഗഹം.
ദീർഗ്ഗായുസ്സാലെ ഞങ്ങൾക്കു ദുഃഖംമായ്ത്തീർന്നിതപ്പൊഴേ
അതിനാലന്നുഞങ്ങൾക്കു ഹിതമാം നൃപർ കൊന്നതും.
ഭൃഗുഗേഹത്തിലൊരുവൻ കുഴിച്ചാട്ടാവിധം ധനം
വൈരത്തിനായ് വെച്ചതാണാ വീരർക്കു ചൊടിയാംപടി.
സ്വർഗ്ഗകാംക്ഷികൾ ഞങ്ങൾക്കു ധനമേറ്റവുമേകവേ?
തനിയേ മൃത്യുവിങ്ങോട്ടയ്ക്കണയാതായിരിക്കവേ
അന്നീവിധം ഞങ്ങൾ കണ്ടുവെച്ചതാം വിപ്ര ,കൗശലം.
ആത്മഹത്യകഴിച്ചോർക്കങ്ങപ്പെടാ പരമാം പദം.
ഇത്തത്തമോർത്താണന്നാത്മഹത്യ ചെയ്യാഞ്ഞതിജ്ജനം.
ഉണ്ണീ,ഞങ്ങൾക്കിഷ്ടമാകില്ലിന്നീ നിൻ തൊഴിലേതുമേ
സർവ്വലോകക്ഷയമഹാപാപമോർക്കാഴിക്കൊടോ.
കൊല്ലല്ലാ ക്ഷത്രിയരെയും ലോകവും സപ്തജന്മമേ
കൊടുക്കുമീത്തപസ്തേജസ്സൊടുക്കും ചൊടി വെല്ലെടോ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/505&oldid=156857" എന്ന താളിൽനിന്ന് ശേഖരിച്ചത്