താൾ:Bhashabharatham Vol1.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അടിച്ചു പാതകൾ നനച്ചാടും കൊടികൾ നട്ടഹോ!
കരൾക്കാഹ്ലാദമങ്ങേകീ പുരമേറ്റം നൃപന്നുമേ.
തുഷ്ടപുഷ്ടജനം കൂടുമയോദ്ധ്യാപുരി ഭൂപനാൽ
ശോഭിച്ചിതിന്ദ്രനാൽ സാക്ഷാലമരാവതിപോലെതാൻ.
ശ്രേഷ്ഠയാം പുരിയിൽ ഭൂപശ്രേഷ്ഠനുൾപ്പുക്ക സേഷമേ
ആ നരേന്ദ്രാജ്ഞയാൽ ദേവി വസിഷ്ഠാന്തമണഞ്ഞുതേ.
മഹർഷി നിശ്ചയം ചെയ്തൂരമിച്ചതും ദേവിയൊത്തഹോ!
ദിവ്യമാം വിധി കൈക്കൊണ്ടു വസിഷ്ഠൻ ശ്രേഷ്ഠനിഷ്ഠയ്ൽ.
ഉടനായവളിൽ ഗർഭം കൊടുത്താ മുനിസത്തമൻ
രാജഭിവാദനവുമേറ്റാശ്രമത്തേക്കു പോയിനാൽ.
ഏറ്റം കാലം കഴിഞ്ഞിട്ടും പെറ്റതില്ലവളപ്പൊഴേ
അശ്മാകൊണ്ടാക്കുക്ഷിയുടച്ചിതു ദേവി യശസ്വിനി.
എന്നിട്ടും പന്തിരാണ്ടാണ്ടു ചെന്നിട്ടുണ്ടായ് നരർഷഭൻ
അശ്മകാഭിധരാജർഷി പൗദന്യപുരി തീർത്തവൻ.


178.വാസിഷ്ഠ-ഔർവ്വോപാഖ്യാനാരംഭം

അദൃശ്യന്തി ഒരു പുത്രനെ പ്രസവിക്കുന്നു. വസിഷ്ഠൻ ആ കുട്ടിക്കു പരാശരൻ എന്നു പേരിടുന്നു. അമ്മയിൽനിന്നും അച്ഛന്റെ മരണത്തെപ്പറ്റി കേട്ട പരാശരൻ ശത്രു സംഹാരത്തിനൊരുങ്ങന്നു. ഇതു മനസ്സിലാക്കിയ വസിഷ്ഠനുടൻ കൃതവീര്യൻ എന്ന രാരാവിന്റെ കഥ പറഞ്ഞു തുടങ്ങുന്നു.കൃതവീര്യന്റെ മക്കൾ,ചോദിച്ച പണം കിട്ടാത്ത വൈരാഗ്യത്താൽ ഭൃഗുവംശ്യരെ കൊന്നൊടുക്കുന്നു.ഒരു ഗുഹയ്കകത്തുവെച്ചും അവർക്കു കണ്ണു കാണാതാക്കുന്നു.അവർ ബ്രാഹ്മണര സ്ത്രീയോടു ക്ഷമാ യാചനം ചെയ്യുന്നു.


ഗന്ധർവൻ പറഞ്ഞു
ആശ്രമം വാണദൃസ്യന്തി പെറ്റാൾ പിന്നീടു തപസി
ശക്തിവംശകരൻ രണ്ടാം ശക്തിപോലുള്ള പുത്രനെ.
ആപൗത്രൻതൻ ജാതകർമ്മംമുതലാം ക്രീയയൊക്കയും
കഴിച്ചൂ ബരതശ്രേഷ്ഠൻ,വസിഷ്ഠ ഭഗവാൻ സ്വയം.
പരാസുവായോരു വസിഷ്ഠനെഗ്ഗർഭസ്ഥനാമവൻ
സംയമിപ്പിക്കയാൽ പാരിലവൻപേർപോൽ പരാശരൻ.
അച്ഛനോർത്തു ധർമ്മജ്ഞനാ മുനീന്ദ്രൻ വസിഷ്ഠനെ
ജന്മംമുതല്ക്കു രഞ്ജിച്ചൂ താനുമച്ഛനിലാംവിധം.
അച്ഛനോടെന്നമട്ടോതീ വസിഷ്ഠമുനിയോടവൻ
അമ്മയാകുമദൃശ്യന്തി നില്ക്കവോത്താൻ പരന്തപ!
അച്ചയെന്നഭിപൂർണ്ണാർത്ഥമവൻതൻ മധുരോക്തിയെ
കണ്ണീരോടദൃശ്യന്തി കേട്ടായവനോടോതിനാൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/502&oldid=156854" എന്ന താളിൽനിന്ന് ശേഖരിച്ചത്