താൾ:Bhashabharatham Vol1.pdf/500

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരയിൽതന്നെ താൻ നില്പായ് പരം പാർത്തു മഹാമുനി
അശക്യമാം മരിക്കാനെന്നാശ്രമത്തേക്കു പോന്നുതേ.
നാനാ ശൈലങ്ങളും നാനാ ദേശവും ചുറ്റി വന്നവർ
അദൃശ്യന്ത്യാഖ്യ വധുവാൽ സേവിക്കപ്പെട്ടിതാശ്രമേ.
അഥ കേട്ടാനൊരുകുറി വേദാദ്ധ്യയനനിസ്വനം
പിന്നിൽനിന്നർത്ഥവിശദമാറംഗങ്ങളുമോത്തഹോ!
എന്നെപ്പിൻതുടരുന്നോനാരെന്നേവം ചൊല്ലിനാനവൻ
ഞാനാനാണെന്നായദൃശ്യന്തി സ്നുഷയുത്തരമോതിനാൾ
ശക്തിപത്നി മഹാഭാഗ സാധുവായ തപസ്വിനി.
വസിഷ്ഠൻ പറഞ്ഞു
പുത്രി, കേൾക്കുന്നിതിന്നിങ്ങാരുടേതീ ശ്രുതിനിസ്വനം
മുന്നം കേട്ടിട്ടുള്ള ശക്തിസ്വനത്തിനു സമാനമായ്?
അദൃശ്യന്തി പറഞ്ഞു
ശക്തിയാം നിൻമകനുടെ ഗർഭമപണ്ടെന്റെ കുക്ഷിയിൽ
പന്തീരാണ്ടായൊത്തുചൊല്ലുമവൻതന്നൊച്ചയാം മുനേ!
ഗന് ധർവ്വൻ പറഞ്ഞു
ഏവം ചൊല്ലിക്കേട്ടു ഹൃഷ്ടൻ വസിഷ്ഠശ്രേഷ്ഠഭാഗൃഷി
ഉണ്ടുസന്തതിയെന്നോതി മരണാശ വെടിഞ്ഞുതേ.
പിന്നെയാ വധുവൊന്നിച്ചു പോന്നുവൊന്നിച്ചു പോന്നുചെന്നാ മഹാമുനി
വിജനാടവി വാഴ്വോനായ് കണ്ടു കല്മഷപാദനെ.
ഉടൻ കണ്ടവനെ ഭ്രപൻ ചൊടിച്ചും ഭരതർഷഭ!
ഉഗ്രരക്ഷോബാധമൂലം ഭക്ഷിപ്പാനായൊരുങ്ങിനാൻ
അദൃശ്യന്തി കടുക്രൂരകാരിയെകണ്ടവാറുടൻ
അതിഭീതികലർന്നിട്ടു വസിഷ്ഠനോടു ചൊല്ലിനാൾ.
അദൃശ്യന്തി പറഞ്ഞു
ഉഗ്രം ദണ്ഡേന്തിടും കാലന്നൊക്കുമാതിരി ദാരുണൻ
കൈത്തലത്തിൽകൊള്ളിയേന്തിയെത്തുന്നുണ്ടിത രാക്ഷസൻ.
ഉഗ്രനായീടുമിവനെയൂക്കോടിങ്ങു തടുക്കുവാൻ
കല്യനായി ഭവാനല്ലാതില്ലൊരു വേദവിത്തമ!
കാത്തുകൊണ്ടാലുമെന്നേയീ രൗദ്രരക്ഷസ്സിൽനിന്നു നീ
നമ്മെയീ രാക്ഷസൻ കൊന്നുതിന്മാനാണുദ്യമിപ്പതും.
വസിഷ്ഠൻ പറഞ്ഞു
പേടിക്കേണ്ടാ പുത്രീ,പേടിവേണ്ടാ,രക്ഷസ്സിലൊട്ടുമേ
നീ ഭയം തേടിടുമിവൻ താനെ രാക്ഷസനല്ലെടോ.
കല്മഷപാദരാജാവു വൻമഹാവീര്യനാണിവൻ
ഇദ്ദേഹമീക്കാട്ടിലത്രേ പാർത്തീടുന്നതു ഭീഷണൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/500&oldid=156852" എന്ന താളിൽനിന്ന് ശേഖരിച്ചത്