താൾ:Bhashabharatham Vol1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഭിമന്യുവധംമൂലമഭിക്രുദ്ധൻ ധനഞ്ജയൻ
ജയദ്രഥനെയേഴക്ഷൗഹിണി തീർത്തു വധിച്ചുതേ, 257

കയ്യൂക്കേറും ഭീമനും വൻ വീര്യോഗ്രൻ ശിനിപുത്രനും
യുധുഷ്ഠിരാജ്ഞയാൽ ശക്രസുതനെ യുധിതേടുവാൻ 258

സുരർക്കുമേൽക്കവയ്യാത്ത കുരുപ്പടയിലേറിനാർ.
സംശപ്തകരിൽ നില്പുള്ളോരംശവും തീർത്തു ഫൽഗുനൻ 259

നവകോടിഭടപ്രായമവൻ സംശപ്തകവ്രജം
കിരീടിതന്നെ നേരിട്ടു പോരിൽ കൊന്നാനശേഷവും. 260

ധൃതരാ‌ഷ്ട്രസുതന്മാരും പാഷാണായോധിസംഘവും
നാരായണന്മാർ ഗോപാലന്മാരാം യുദ്ധവിദഗ്ദ്ധരും 261

അലംബുഷൻ ശ്രുതായുസ്സു ജലസന്ധനുമങ്ങനെ
സൗമദത്തി വിരാടൻതാൻ ദ്രുപദക്ഷിതിനാഥനും 262

ഘടോൽക്കചാദ്യരും ദ്രോണപർവ്വത്തിൽ ഹതരായിതേ
ദ്രോണരെക്കൊന്നതിൽ കോപാൽ ദ്രോണപുത്രൻ രണാങ്കണേ 263

നാരായണാസ്ത്രവും വിട്ടു ഘോരാഗ്നേയാസ്ത്രവും പരം.
ഭദ്രമായവിടെച്ചൊല്ലി രുദ്രമാഹാത്മ്യ വർണ്ണനം. 264

വ്യാസാഗമനവും കൃഷ്ണാർജ്ജുനമാഹാത്മ്യവർണ്ണനം
ഇതാണേഴാമതാം പർവ്വമതാ ഭാരതാമയതിൽ 265

മുക്കാലും പൃഥിവിപാലമുഖ്യന്മാർ ഹതരായതും
പറഞ്ഞപോലെയിദ്രോണപർവ്വത്തിൽത്തന്നെയാണഹോ! 266

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/50&oldid=208079" എന്ന താളിൽനിന്ന് ശേഖരിച്ചത്