താൾ:Bhashabharatham Vol1.pdf/495

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നന്ദിനി പറഞ്ഞു
എന്നെക്കൈവിട്ടിതോ,യെന്തേ ഭഗവൻ, ചൊൽവതിങ്ങനെ?
ബ്രഹ്മൻ നീ കൈവിടാതെന്നെ ഹരിക്കില്ലാരുമേ ഹഠാൽ.

വസിഷ്ഠൻ പറഞ്ഞു
കല്യാണി, കൈവിട്ടില്ലീ ഞാൻ നില്ലു നില്കാവതെങ്കിൽ നീ
പരം കയറിനാൽ കെട്ടി ഹരിക്കുന്നുണ്ടു വത്സനെ.

ഗന്ധർവ്വൻ പറഞ്ഞു
നില്ലെന്നേവം വസിഷ്ഠന്റെ ചൊല്ലു കേട്ടപ്പയസ്വിനി
കഴുത്തുയർത്തിത്തലയും പൊക്കി നിന്നിതു രൗദ്രയായ്.

ക്രോധരക്താക്ഷിയായപ്പൈ ഹംഭാഗംഭീരനാദയായ്
വിശ്വാമിത്രന്റെയാസ്സൈന്യമൊക്കെയോടിച്ചു ചുറ്റുമേ.

ഉടൻ കശാഭിഘാതത്താലടിച്ചാട്ടീടുമായവൾ
തുടുത്ത കണ്ണുമായേറ്റം കടുക്രോധമിയന്നുതേ.

അവൾ കോപിച്ചു മധ്യാഹ്നരവരൗദ്രശരീരയായ്
അംഗാരവർഷം ചെയ്തുംകൊണ്ടങ്ങാരാൽ വാലിൽനിന്നുടൻ.

പുച്ഛാൽ തീർത്തൂ പഹ്ലവരെശ്ശകദ്രാവിഡരെ സ്തനൽ
യോനിയാലേ യവനരെശ്ശകൃത്താൽ ശബരാളിയെ.

മൂത്രത്താൽ മറ്റു ശബരന്മാരെപ്പാർശ്വത്തിനാലുമേ
കിരാതർ പൗണ്ഡ്രർ യവനർ ഖസർ ബർബ്ബരർ സിംഹളർ

ചിബുകന്മാർ പളിന്ദന്മാർ ചീനന്മാർ ഹൂണർ കേരളർ
ഇവരേയും നുരയിനാൽ മറ്റോരോ മ്ലേച്ഛരേയുമേ.

സൃഷ്ടിച്ചുവിട്ടൊരീ നാനാമട്ടാം മ്ലേച്ഛപ്പെരുമ്പട
പലമട്ടാം ചട്ടയിട്ടു പലശസ്ത്രായുധത്തൊടും

വിശ്വാമിത്രൻ കണ്ടുനില്ക്കെ സൈന്യം ചിന്നിച്ചമച്ചുതേ;
ഓരോയോധർക്കഞ്ചുമേഴും പേരൊത്തു പൊരുതീ പരം.

അസ്ത്രവർഷംകൊണ്ടു പാരം വിദ്ധമാകും പടജ്ജനം
വിശ്വാമിത്രൻ നോക്കിനില്ക്കെപ്പേടിച്ചോടിയശേഷവും.

പ്രാണഹാനി വരുത്തീലാ സൈനികങ്ങളിലാർക്കുമേ
ചൊടിച്ചു പൊരുതുന്നോരാ വസിഷ്ഠഭടർ ഭാരത!

അപ്പയ്യുടനെയോടിച്ചുതാപ്പരുമ്പട ദൂരവേ
വിശ്വാമിത്രന്റെയാസ്സൈന്യം മൂന്നുയോജനയപ്പുറം

പോടിച്ചാർത്തോടി രക്ഷിക്കുംപാടിൽ കണ്ടില്ലൊരാളെയും
ബ്രഹ്മതേജസ്സംഭവമീയത്ഭുതം കണ്ടവാറുടൻ

വിശ്വാമിത്രൻ ക്ഷാത്രമതിൽ വെറുത്തിങ്ങനെ ചൊല്ലിനാൻ:
“ധിഗ്ബലം ക്ഷത്രിയബലം ബ്രഹ്മതേജോഭവം ബലം”

ബലാബലം കണ്ടറിഞ്ഞൂ തപസ്സേ ബലമെന്നവൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/495&oldid=156845" എന്ന താളിൽനിന്ന് ശേഖരിച്ചത്