താൾ:Bhashabharatham Vol1.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തരാമങ്ങീ നന്ദിനിയെത്തരൂ രാജ്യത്തെയേല്ക്കുക.

വസിഷ്ഠൻ പറഞ്ഞു
ദേവാതിഥിപിതൃക്കൾക്കാ യാജ്യത്തിന്നീ പയസ്വിനി;
കൊടുക്കാ നന്ദിനിയെ നിന്നുടെ രാജ്യം കിടയ്ക്കിലും.

വിശ്വാമിത്രൻ പറഞ്ഞു
ക്ഷത്രിയൻ ഞാൻ ഭവാൻ വിപ്രൻ തപസ്സാദ്ധ്യായസാധനൻ
പ്രശാന്തചിത്തരാം വിപ്രർക്കെങ്ങുണ്ടാകുന്നു പൗരുഷം?

അർബുദം ഗോക്കൾ വാങ്ങീട്ടെന്നീപ്സിതം നല്കിടായികിലോ
സ്വധർമ്മം ഞാൻ വിടാ കൊണ്ടുപോകുമിപ്പയ്യിനേ ദൃഢം.
വസിഷ്ഠൻ പറഞ്ഞു
ബാഹുവീര്യൻ ക്ഷത്രിയൻ നീ ബലമേറുന്ന പാർത്ഥിവൻ
ഇച്ഛിക്കുംപോലുടൻ ചെയ്യുകിതിൽ ചിന്തിക്കവേണ്ടെടോ.
ഗന്ധർവ്വൻ പറഞ്ഞു
ഇച്ചൊല്ലുകേട്ടുടൻ പാർത്ഥ, വിശ്വാമിത്രൻ ബലപ്പടി

ഹരിച്ചൂഹംസചന്ദ്രാഭചേരും നന്ദിനിയെത്തദാ
ചമ്മട്ടികാണ്ടടിച്ചാട്ടിയമ്മട്ടോടിച്ചു ചുറ്റുമേ

ഹംഭായെന്നൊച്ചയിട്ടിട്ടാ വസിഷ്ഠൻ നേർക്കു നന്ദിനി
തിരിഞ്ഞുനിന്നുന്മുഖിയായ് ഭഗവാൻതന്നെ നോക്കിനാൾ;

വാച്ചതും തയ്ക്കിലും പോയീലാശ്രമക്ഷിതിവിട്ടവൾ
വസിഷ്ഠൻ പറഞ്ഞു
കേൾപ്പുണ്ടു വീണ്ടും ഞാൻ ഭദ്രേ, കരയും നിന്റെ നിസ്വനം

വിശ്വാമിത്രൻ ഹരിക്കുന്നൂ ബലത്താൽ നിന്നെ നന്ദിനീ!
എന്തുചെയ്‌വേൻ ക്ഷമാശീലമേന്തും ബ്രാഹ്മണനാണു ഞാൻ

ഗന്ധർവ്വൻ പറഞ്ഞു
ആ നന്ദിനി പരം സൈന്യജനത്തിൻ ഭയമാർന്നുടൻ
വിശ്വാമിത്രഭയംകൊണ്ടിട്ടാശ്രയിച്ചാൾ വസിഷ്ഠനെ.

പശു പറഞ്ഞു
വിശ്വാമിത്രഭടന്മാർതൻ കശാഘാതം പൊറാഞ്ഞഹോ!
അനാഥമട്ടിൽകരയുമെന്നെക്കൈവിട്ടിതോ ഭവാൻ?

ഗന്ധർവ്വൻ പറഞ്ഞു
ആക്രമിക്കു നന്ദിനിയിമ്മട്ടാക്രന്ദിക്കിലും മുനി
ക്ഷോഭിച്ചതില്ലാ ധൈര്യത്താലിളകീലാ ധൃതവ്രതൻ.

വസിഷ്ഠൻ പറഞ്ഞു
ക്ഷത്രിയർക്കു ബലം വീര്യം ബ്രാഹ്മണർക്കു ബലം ക്ഷമ
ക്ഷമ കൈക്കൊണ്ടു നില്പൻ ഞാൻ പോക സമ്മതമെങ്കിലോ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/494&oldid=156844" എന്ന താളിൽനിന്ന് ശേഖരിച്ചത്