താൾ:Bhashabharatham Vol1.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതെനിക്കൊന്നുകേൾക്കണമതു നന്നായുരയ്ക്ക നീ. 3

ഗന്ധർവ്വരാജ, ഞങ്ങൾക്കായവൻ പൂർവ്വപുരോഹിതൻ
ആയിരുന്നില്ലയോ ചൊല്ലുകാരാണീ ബ്ഭഗവാനൃഷി?

ഗന്ധർവ്വൻ പറഞ്ഞു
വിധിചിത്തോൽഭവനരുന്ധതീപതി വിസിഷ്ഠനാം
തപസ്സിനാൽ കീഴടങ്ങീട്ടജയ്യങ്ങൾ സുരർക്കുമേ

കാമക്രോധങ്ങളവനു പാദശുശ്രൂഷചെയ്യുമേ;
ഇന്ദ്രിയങ്ങൾ വശപ്പെട്ടോൻ വസിഷ്ഠനിതി ചൊൽവതാം.

കുശികോച്ഛേദനം ചെയ്തില്ലുദാരാശയനാമവൻ
വിശ്വാമിത്രാപരാധത്താൽ വാച്ചാളും മന്യുവേല്ക്കിലും.

അശക്തനെപ്പോലെ മഹാശക്തൻ പുത്രാർത്തി പുല്കിലും
വിശ്വാമിത്രൻ മുടിഞ്ഞീടാൻ ചെയ്തില്ലുഗ്രക്കരുത്തവൻ.

മരിച്ച മക്കളേ വീണ്ടും വരുത്താൻ ശക്തനെങ്കിലും
കാലനേയാക്രമച്ചില്ലാ കരയെക്കടൽപോലവൻ.

ജിതേന്ദ്രിയൻ മഹാത്മാവാമവൻതാൻ തുണയേല്ക്കയാൽ
ഇക്ഷ്വാകു രാജാക്കൾ ഭൂമിയൊക്കവേ പണ്ടു നേടിനാർ.

പുരോഹിതസ്ഥാനമേറ്റീ വസിഷ്ഠമുനി നല്കിയാൽ
നാനാ യജ്ഞങ്ങളും ചെയ്താരാ നരാധിപർ കൗരവ!

യജ്ഞംചെയ്യിച്ചിതവനാ പ്രാജ്ഞരാം മന്നനവേന്ദ്രരെ
വ്യാഴം വാനവരേയെന്നപോലാ ബ്രഹ്മർഷി പാണ്ഡവ!

അതിനാൽ ധർമ്മവാനായി വേദധർമ്മാർത്ഥവേദിയായ്
ശുദ്ധബ്രാഹ്മണനേ പൗരോഹിത്യത്തിന്നായി നേടുവിൻ.

അഭിജാതൻ ക്ഷത്രിയനീയഴി വെൽവാൻ നിനപ്പവൻ
പുരോഹിതനെ വെയ്ക്കേണം പാർത്ഥ, രാജ്യം വളർത്തിടാൻ.

മന്നു വെല്ലും മന്നവന്നു മുന്നിൽ ബ്രഹ്മം നടക്കണം
അതിനാലിന്ദ്രിയജയി ഗുണവാനാം പുരോഹിതൻ 15
നിങ്ങൾക്കുണ്ടാവണം വിപ്രൻ വിദ്വാൻ ധർമ്മകോവിദൻ.

175 വാസിഷ്ഠം - വിശ്വാമിത്രപരാഭവം

വസിഷ്ഠന്റെ ചരിത്രവും വസിഷ്ഠവിശ്വാമിത്രന്മാർ തമ്മിലുണ്ടായ വഴക്കിനുള്ള കാരണവും അറിഞ്ഞാൽ കൊള്ളാമെന്ന് അർജ്ജുനൻ ആവശ്യപ്പെടുന്നു. ക്ഷത്രിയന്മാർ വിശ്വാമിത്രൻ വസിഷ്ഠന്റെ ആശ്രമത്തിൽ അതിഥിയായിച്ചെന്നതും നന്ദിനിയെ അപഹരിക്കാൻ ശ്രമിച്ചുപരാജയമടഞ്ഞതുമായ കഥ ചിത്രരഥൻ വിവരിച്ചു പറഞ്ഞുകേൾപ്പിക്കുന്നു.


അർജ്ജുനൻ പറഞ്ഞു
ദിവ്യാശ്രമത്തിൽ വാഴുന്ന വിശ്വാമിത്രവസിഷ്ഠരിൽ
എന്തുകൊണ്ടുളവായ്‌വന്നൂ വൈരം ചൊല്ലതശേഷവും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/492&oldid=156842" എന്ന താളിൽനിന്ന് ശേഖരിച്ചത്