താൾ:Bhashabharatham Vol1.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഭയം വേണ്ടാ നരവ്യാഘ്ര, സ്വയം മംഗളമായ് വരും." 7

ശത്രുക്കളേ വീഴ്ത്തുമവൻ തത്ര വീണതു കാണ്കയാൽ
പൈദാഹം ക്ഷീണമിവയാം ഹേതുവെന്നോർത്തിതായവൻ.

തണ്ണീർകൊണ്ടു നരേന്ദ്രന്റെ തലയ്ക്കേറ്റമൊഴിച്ചുതേ
പൊയ്ത്താർമണമുടിച്ചാർത്തു ചേർത്തതോ പൊട്ടിയപ്പൊഴേ.*

സ്വബോധം വന്നളവുടൻ സ്വബലം സർവ്വവും നൃപൻ
തിരിച്ചയച്ചിതാ മന്ത്രിവരിഷ്ഠൻ മാത്രമെന്നിയേ.

ഉടൻ നൃപാജ്ഞ കൈക്കൊണ്ടു നടന്നിതു പെരുംപട
ശൈലപൃഷ്ഠത്തിലാബ്ഭൂമിപാലൻ പിന്നീടു പാർത്തുതേ.

പിന്നെയാപ്പർവ്വതത്തിങ്കൽ ശുചിയായൂർദ്ധ്വവക്ത്രനായ്
സൂര്യസേവയ്ക്കു കൈപൊക്കിക്കൂപ്പി നിന്നീടിനാനുടൻ.

വൈരിനാശം വരുത്തുന്ന പുരോഹിത വസിഷ്ഠനെ
സ്മരിച്ചുകൊണ്ടാന്ൾക്കാമ്പിൽ പരം സംവരണൻ നൃപൻ.

രാവും പകലുമീനില്പിൽ ഭൂവരൻ നിന്നുകൊള്ളവേ
പന്തിരണ്ടാംദിനാം വന്നാന്തികേ മാമുനീശ്വരൻ.

തപതീസക്തമതിയീനൃപനെന്നറഞ്ഞുടൻ
ദിവ്യജ്ഞാനദൃശാ കണ്ട ഭവ്യനാം മുനിസത്തമൻ.

അവ്വണ്ണം നിയതാത്മാവാമുർവ്വീശനൊടുമാമുനി
ധർമ്മജ്ഞനരുളിക്കൊണ്ടു നന്മ മന്നവനേകുവാൻ,

ആ മന്നവൻ നോക്കിനില്ക്കേയാമഹായോഗിയാമൃഷി
അർക്കനെക്കാണുവാൻവേണ്ടിയർക്കതുല്യനുയർന്നുതേ.

സഹസ്രരശ്മിയെക്കണ്ടു സഹസാ കൂപ്പിനിന്നവൻ
വസിഷ്ഠൻ ഞാനെന്നു നന്ദ്യാ വിശിഷ്ഠാത്മാവുണർത്തിനാൻ.

മഹാമുനീന്ദ്രനോടോതി മഹാഭാസ്സായ ഭാസ്കരൻ:
“മഹർഷേ സ്വാഗതം, ചൊല്ലൂ മഹിതം നിൻ മനോഗതം.

എന്തിച്ഛിപ്പൂ മഹാഭാഗ, ഹന്ത! നീ ബുധസത്തമ!
അതു സാധിപ്പിക്കുവൻ ഞാനതിദുഷ്കരമാകിലും.”

എന്നുകേട്ടു വസിഷ്ഠൻതാനൊന്നുണർത്തിച്ചിതുത്തരം
ഭാനുമാനെക്കൈവണങ്ങിത്താനുടൻ താപസോത്തമൻ.

വസിഷ്ഠൻ പറഞ്ഞു
സാവിത്രിക്കിളയോളാകും തപതി ത്വല്ക്കുമാരിയെ
വരിക്കുന്നേൻ സംവരണന്നായിട്ടീ ഞാൻ വിഭാവസോ! 22

അമ്മന്നവൻ പേർപുകഴ്ന്നോൻ ധർമ്മജ്ഞൻ മഹാശയൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/489&oldid=156838" എന്ന താളിൽനിന്ന് ശേഖരിച്ചത്