താൾ:Bhashabharatham Vol1.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തപതി പറഞ്ഞു
സ്വാതന്ത്ര്യമില്ലെനിക്കീ ഞാൻ കന്യയച്ഛന്നെഴുന്നവൾ
പ്രീതിയെന്നിൽ ഭവാനെങ്കിൽ ചേദിക്കൂതാതനോടു നീ. 20

നരേന്ദ്ര, നിൻ പ്രാണനീ ഞാൻ ഹരിച്ചവിധമേ ഭവാൻ
കണ്ടപ്പോഴെൻപ്രാണനും കൈക്കൊണ്ടിരിക്കുന്നു കേവലം. 21

എൻ ദേഹത്തിന്നെനിക്കില്ല സ്വാതന്ത്ര്യമതിനാൽ നൃപ!
അണയുന്നില്ലെന്നുമാത്രമസ്വതന്ത്രകൾ നാരികൾ. 22

ലോകത്തിലൊക്കെപ്പുകഴുമാഭിജാത്യമെഴും നൃപൻ
ഭക്തപ്രിയൻ കാന്തനാവാനേതു കന്യ കൊതിച്ചിടാ? 23

എന്നാലീ നിലയാൽ താനേ യാചിക്കെന്നച്ഛനോടു നീ
ആദിത്യനോടയി തവ പ്രണാമനിയമങ്ങളാൽ. 24

എന്നെയദ്ദേവനങ്ങെയ്ക്കു തന്നിടാൻ കരുതീടുകിൽ
അങ്ങെയ്ക്കു ഞാൻ വശത്തായിട്ടിങ്ങിരിപ്പേൻ നരേശ്വര! 25

ലോകപ്രദീപനായോരു സവിതാവിന്റെ പുത്രി ഞാൻ
നാമം തപതിയെന്നല്ലോ സാവിത്രിക്കനുജത്തിയാം. 26

173 തപതീപാണിഗ്രഹണം

സംവരണൻ സൂര്യനെയോർത്തു കഠിനമായ തപസ്സിൽ ഏർപ്പെടുന്നു. വിവരമറിഞ്ഞ വസിഷ്ഠൻ നേരെ സൂര്യനെപ്പോയിക്കണ്ട് സംവരണനുവേണ്ടി തപതിയെ വാങ്ങിക്കൊണ്ടുവരുന്നു. തപതീസംവരണവിവാഹം. സംവരണനു തപതിയിൽ കുരു എന്ന പുത്രനുണ്ടാകുന്നു. ആ വംശപരമ്പരയിൽപ്പെട്ട ആളായതുകൊണ്ടാണ് അർജ്ജുനൻ താപത്യനായിത്തീർന്നതെന്നു പറഞ്ഞ് ഗന്ധർവ്വൻ ആ ഉപാഖ്യാനം ഉപസംഹരിക്കുന്നു.


ഗന്ധർവ്വൻ പറഞ്ഞു
എന്നുരച്ചിട്ടുടൻ മേല്പോട്ടുയർന്നാ മാന്യ പോയിനാൾ
മന്നവേന്ദ്രൻ പിന്നെവീണ്ടും മന്നിൽത്തന്നെ പതിച്ചുതേ. 1

സൈന്യങ്ങളൊന്നിച്ചാ മന്നോർമന്നനെത്തൻ തിരഞ്ഞുടൻ
സാനുയാത്രനമാത്യൻ കണ്ടാനാ നൃപനെയാ വനേ 2

ഇന്ദ്രദ്ധ്വജം വീണമട്ടാമന്നിൽ വീണുകിടക്കവേ
മഹേഷ്വാസൻ വെറുമ്മന്നിലഹോ! വീണതുകാൺകയാൽ 3

തീപിടിച്ചവിധം മന്ത്രിയുൾഭ്രമം പൂണ്ടിതേറ്റവും.
ഉടനേ ചൊന്നവൻ സ്നേഹത്തൊടും സംഭ്രാന്തചിത്തനായ് 4

എഴുന്നേല്പിച്ചു കാമാർത്തിമോഹമാണ്ട നരേന്ദ്രനെ
മണ്ണിൽനിന്നിട്ടു മകനെത്തിണ്ണമച്ഛൻകണക്കിനെ. 5

ബൂദ്ധിയും പ്രായവും ചെന്ന വൃദ്ധൻ കീർത്തിനയാന്വിതൻ
ഭൂമീശനെയെഴുന്നേല്പിച്ചമാത്യൻ സ്വസ്ഥനായിതേ 6

മെല്ലെയേറ്റോരവനോടു ചൊല്ലിനാൻ നല്ലവാക്കിനെ:

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/488&oldid=156837" എന്ന താളിൽനിന്ന് ശേഖരിച്ചത്