താൾ:Bhashabharatham Vol1.pdf/486

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നേവമെല്ലാമൂഹിച്ചു സൗന്ദര്യത്തികവാലവൻ
എതിരറ്റാക്കന്യയെക്കണ്ടതിൽ സംവരണൻ തദാ. 32

കല്യാണിയിവളെക്കണ്ടു കല്യാണജനുവാം നൃപൻ
കാമബാണാർത്തനായിട്ടു കാമം ചിന്തയിലാണ്ടുപോയ്. 33

മെയ്യെരിക്കും ഘോരമാരത്തീയെരിഞ്ഞാ നൃപോത്തമൻ
പ്രഗത്ഭൻതാനപ്രഗത്ഭയവളോടേവമോതിനാൻ. 34

 സംവരണനൻ പറഞ്ഞു
നീയാരുടെ രംഭോരു, നീയെന്തിന്നിങ്ങു നില്പതും?
നിർജ്ജനാരണ്യഭാഗത്തു നീതാൻ ചുറ്റുന്നതെങ്ങനെ? 35

സർവ്വാനവദ്യഭംഗിയാം നീ സർവ്വാഭരണഭൂഷിത
ഈബ്ഭൂഷണങ്ങൾക്കു നൂനമീപ്സിതം നല്ല ഭൂഷണം 36

ദേവിയല്ലാ ദൈത്യയല്ലാ യക്ഷിയല്ലല്ലരാക്ഷസി
നാഗസ്ത്രീയല്ല ഗന്ധർവ്വിയല്ല മാനുഷിയല്ല നീ 37

വരനാരികൾ ഞാൻ കണ്ടും കേട്ടുള്ളവരാർക്കുമേ
ഒക്കുവോളല്ല നീയെന്നുമോർക്കുന്നേൻ മത്തകാശിനി! 38

പങ്കജശ്രീമിഴിയെഴും തിങ്കൾക്കൊക്കുന്ന നിൻമുഖം
കണ്ടതേമുതലിങ്ങനെ മഥിക്കുന്നുണ്ടുമന്മഥൻ. 39

ഗന്ധർവ്വൻ പറഞ്ഞു
ഏവമായവളോടോതീ നൃപനായതിനുത്തരം
നിർജ്ജനക്കാട്ടിലവനോടവളോതീലൊരക്ഷരം. 40

ആവലാതിപറഞ്ഞീടുമവൻ കാൺകെയായവൾ
മിന്നൽ മേഘത്തിൽ മറയുംവണ്ണമങ്ങു മറഞ്ഞുപോയ്. 41

അവളെത്തേടിയരചനവിടെ ഭ്രാന്തമട്ടിലായ്
കാട്ടിൽ കമലപത്രാക്ഷിയാളെച്ചുറ്റും തിരഞ്ഞുതേ. 42

അവളെക്കണ്ടിടാഞ്ഞേറ്റമാവലാതി പറഞ്ഞവൻ
നിശ്ചേഷ്ടനായ് നൃപശ്രേഷ്ഠൻ പെട്ടെന്നൊട്ടിടനിന്നുപോയ്. 43

172. തപതീസംവരണസംവാദം

തപതിയെക്കണ്ടു മോഹിച്ച സംവരണൻ അവളോടു ഗാന്ധർവ്വവിവാഹത്തിനാവശ്യപ്പെടുന്നു. തന്റെ പിതാവായ ആദിത്യൻ കന്യാദാനം ചെയ്തുകൊടുക്കുന്നപക്ഷം താൻ സംവരണന്റെ ഭാര്യയായിരിക്കാമെന്ന് തപതി മറുപടി പറയുന്നു.


ഗന്ധർവ്വൻ പറഞ്ഞു
അവളെക്കണ്ടിടാഞ്ഞു കാമമോഹിതനാ നൃപൻ
പാതനൻ വൈരിവീരർക്കു പതനം ചെയ്തു ഭൂമിയിൽ. 1

അഥ ഭൂപൻ വീണവാറു പുതുപ്പുഞ്ചിരി പൂണ്ടവൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/486&oldid=156835" എന്ന താളിൽനിന്ന് ശേഖരിച്ചത്