താൾ:Bhashabharatham Vol1.pdf/484

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

171. തപത്യുപാഖ്യാനം

താൻ താപസനായതെങ്ങനെയാണെന്ന് അർജ്ജുനൻ ഗന്ധർവ്വനോട് ചോദിക്കുന്നു. സൂര്യപുത്രിയായ തപതിയെ ഇക്ഷ്വാകുവംശജനായ സംവരണൻ കണ്ടു മോഹിച്ചകഥ ഗന്ധർവ്വൻ പറഞ്ഞുതുടങ്ങുന്നു.


അർജ്ജുനൻ പറഞ്ഞു.
'താപത്യ'യെന്ന വാക്കെന്നോടിപ്പോൾ ചൊല്ലീലയോ ഭവാൻ? 1
അതെന്താണറയേണം മേ താപത്യപദനിശ്ചയം.

ആരീത്തപതിയെന്നുള്ളോൾ ഞങ്ങൾ താപത്യരായ്‌വരാൻ?
കൗന്തേയരാം ഞങ്ങൾ സാധോ, തത്ത്വം കേട്ടറിയേണമേ. 2

വൈശമ്പായനൻ പറഞ്ഞു
എന്നുകേട്ടിട്ടു ഗന്ധർവ്വൻ കൗന്തേയൻ സവ്യസാചിയെ
കേൾപ്പിച്ചൂ മുപ്പാരിലുമേ കോൾവിപ്പെട്ടുള്ളൊരാക്കഥ. 3

ഗന്ധർവ്വൻ പറഞ്ഞു
ഹന്ത! ഞാനങ്ങയോടോതാമന്തർമ്മോദമോടിക്കഥ
മറ്റും വിസ്താരമായ്ക്കേൾക്ക ബുദ്ധിയേറുന്ന പാർത്ഥ, നീ. 4

നിന്നോടു താപത്യയെന്നായിന്നോതാനാള്ള കാരണം
പറയാം കേട്ടുകൊണ്ടാലും പരം കരളണച്ചിനി. 5

വാനിൽ തേജോമണ്ഡലത്താൽ തപിക്കും തപനന്നഹോ!
തനിക്കൊത്തോൾ തപതിയെന്നുണ്ടായിതൊരു നന്ദിനി. 6

ദേവൻ വിവസ്വാന്റെമകൾ സാവിത്രിക്കിളയോളവൾ
തപസ്സേറുന്ന തപതി മുപ്പാരിൽ പേർ പുകഴ്ന്നവൾ. 7

ദേവി ദാനവി ഗന്ധർവ്വി യക്ഷി രാക്ഷസിയങ്ങനെ
അപ്സരസ്ത്രീയിവരിലില്ലവൾക്കൊത്തഴകുള്ളവൾ. 8

തെളിഞ്ഞംഗം കുറ്റമറ്റ ലളിതായതനേത്രയാൾ
നല്ലാചാരമെഴും സാദ്ധ്വി സുവേഷയവൾ ഭാമിനി. 9

അവൾക്കു തക്ക ഭർത്താവായി ത്രിലോകത്തിലാരെയും
രൂപശീലശ്രുതഗുണമാണ്ടു കണ്ടീല ഭാസ്കരൻ 10

പൂർണ്ണയൗവ്വനയായ് നല്കിടേണ്ട മട്ടായ പുത്രിയെ
കണ്ടാളെക്കിട്ടിടാഞ്ഞിണ്ടലാണ്ടാൻ പെൺകൊടയോർത്തവൻ 11

ഋക്ഷന്റെ പുത്രൻ കൊന്തേയ, ശക്തൻ കൗരവപുംഗവൻ
അക്കാലമേ സംവരണനർക്കസേവതുടങ്ങിനാൻ. 12

അർഗ്ഘ്യപുഷ്പോപഹാരങ്ങൾ ഗന്ധങ്ങളിവകൊണ്ടുമേ
തപോവ്രതോപവാസങ്ങൾകൊണ്ടുമേ നിയതൻ ശുചി. 13

നിരഹങ്കാരനായ് ശുശ്രൂഷിച്ചു പൗരവനന്ദന!
ഉദിച്ചുപൊങ്ങുമിനനെബ്ഭജിച്ചാൻ ഭക്തിയോടവൻ. 14

കൃതജ്ഞനായിദ്ധർമ്മജ്ഞനാകുമായവരെപ്പരം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/484&oldid=156833" എന്ന താളിൽനിന്ന് ശേഖരിച്ചത്