വരം നല്കുന്നവനൊടായ് വരം വാങ്ങീ തുണയ്ക്കുവാൻ
അതേററു ശല്യൻ പോയ് പാണ്ഡുസുതരോടിതു ചൊല്ലുവാൻ.
ശാന്തിയോടിന്ദ്രവിജയം ഹന്ത!ചൊല്ലി നരധിപൻ
പുരോഹിതനെയും വിട്ടു കൗരവൻപേക്കു പാണ്ഡവർ. 223
വൈചിത്രവീര്യൻ വചനം പേശിക്കേട്ടു പുരോഹിതൻ
തത്രേന്ദ്രവിജയം ചൊല്ലിയത്രേ പോന്നു പുരോഹിതൻ. 224
ദൂതനായിസ്സഞ്ജയനെദ്ധൃതരാഷ്ടൻ മഹാമതി
പാണ്ഡവന്മാസന്നിധാനം തന്നിലേക്കായയച്ചുതേ. 225
കണ്ണൻ മുൻപിട്ടു നില്പുള്ള പാണ്ഡവപ്രകടോദ്യനം
കേട്ടുറക്കംവരാതാധിപെട്ടിതന്ധൻ നരാധിപൻ. 226
അതിൽവെച്ചിട്ടു വിദുരരതിചിത്രഹിതോക്തികൾ
ഓതിക്കേൾപ്പിച്ചു ധീമാനാം ധൃതരാഷ്ടനരേന്ദ്രനെ. 227
മനസ്സു ചുട്ടു ശോകാർത്തി കനത്താ മന്നനോടഹോ!
സനത്സുജാതനദ്ധ്യാത്മംപുനരോകി മഹത്തമം. 228
പ്രഭാതത്തിൽ സഞ്ജയനാ നൃപാലനൊടു കേവലം
ശ്രീകൃഷ്ണഫൽഗുനന്മാർതന്നേകഭാവത്തെയോതിനാൻ, 229
ഹന്ത!കൃഷ്ണൻ കരുണയാൽ സന്ധിക്കായി മഹാമതി
ഒത്തു യോജിപ്പിപ്പതിന്നു ഹസ്തിനാപുരമെത്തിനാൻ. 230
രണ്ടു കക്ഷിക്കുമേ നന്മ കണ്ടു ചൊല്ലും മുകുന്ദനെ
പ്രത്യാഖ്യാനം ചെയ്തു മന്നനത്യാശാന്ധൻ* സുയോധനൻ. 231
ദംഭോത്ഭവാഖ്യാനമതങ്ങൻപോടപ്പോഴുരച്ചതും
മാതലിക്കുള്ളൊരു വാരാന്വേഷണത്തെപ്പറഞ്ഞതും, 232
മഹർഷിയാം ഗാലവന്റെ മഹത്വകഥ ചൊന്നതും
വിദുളാപുത്രകഥനമതുമങ്ങരുൾചെയ്തതും, 233
കർണ്ണദുര്യോദനാദ്യന്മാർതൻ ദുർമ്മന്ത്രമറിഞ്ഞുടൻ
കൃഷ്ണൻ യോഗേശ്വരത്വത്തെ മന്നരെക്കാട്ടിയെന്നതും; 234
കണ്ണൻ തേരിൽ കരേററീട്ടു കണ്ണനായ് മന്ത്രമാർന്നതിൽ
ചൊടിയോടുമുപായത്തിൽ വെടിഞ്ഞാനവനാ മതം. 235
ഹസ്തിനത്തേ വിട്ടുപപ്ലാവ്യത്തിലെത്തി യഥാക്രമം
പാണ്ഡവന്മാരൊടാ വൃത്തം വർണ്ണിച്ചാൻ മധുസൂദനൻ. 236
അവരായതു കേട്ടിട്ടങ്ങവശ്യം ഹിതമന്ത്രണം
ചെയ്തു പോരിനൊരുക്കങ്ങൾ ചെയ്തു പിന്നെപ്പരന്തപർ. 237
പരം പോരിന്നൊത്തിറങ്ങി നരാശ്വരഥദന്തികൾ
വിലസും ഹസ്തിനപുരാൽ ബലസംഖ്യാനവും തഥാ. 238
നാളെയുണ്ടാം മഹായുദ്ധം നീളെയെന്നറിയിക്കുവാൻ
മന്നവൻ ദൂതനായ് വിട്ടു പാണ്ഡവന്മാർക്കുലൂകനെ. 239
താൾ:Bhashabharatham Vol1.pdf/48
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
