താൾ:Bhashabharatham Vol1.pdf/473

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

167. ദ്രൗപദീജനനം

ദ്രോണനെ വധിക്കാനായ് ഒരു പുത്രൻ ജനിക്കുന്നതിനുവേണ്ടി ദ്രുപദൻ യാജൻ എന്ന മഹാമബർഷിയെക്കൊണ്ടു യാഗം ചെയ്യിക്കുന്നു. യാഗത്തിൽ നിന്നു ധൃഷ്ടദ്യുമ്നനും ദ്രൗപദിയും ജനിക്കുന്നു.


ബ്രാഹ്മണൻ പറഞ്ഞു
അമർഷിപാർഷതനുരൻ കർമ്മസിദ്ധദ്വിജേന്ദ്രരെ
തിരിഞ്ഞുചുറ്റിധരണീസുരമുഖ്യഗൃഹങ്ങളിൽ . 1
എത്രയും മാൽപ്പൂണ്ടുകൊണ്ടാൻ പുത്രജന്മം കൊതിച്ചവൻ
നല്ല പുത്രനെനിക്കുണ്ടായില്ലയെന്നെന്നുമോർത്തോർത്തുതേ. 2
പിറക്കും മകൾ നന്നല്ലെന്നുരയ്ക്കും നിരസിച്ചവൻ
ദ്രോണരിൽ കറ വെച്ചെന്നും താനേറ്റം നെടുവീർപ്പിടും . 3
ദ്രോണർക്കുള്ളോരാ പ്രഭാവം വിനയം ശിക്ഷ വിക്രമം
ഇവയോർത്താ ക്ഷാത്രബലാൽ നിവൃത്തികരുതീലവൻ . 4
പ്രതിക്രീയക്കുതാനേറ്റം പ്രയത്നം ചെയ്തു ഭാരത!
കല്മാഷീപുരി ചുറ്റുംതാൻ ഗംഗാതീരെ നടന്നവൻ. 5
പുണ്യമാം ബ്രാഹ്മണഗ്രാമം കണ്ടണഞ്ഞു മഹീശ്വരൻ
അതിൽ സ്നാതകനല്ലാതെ വ്രതമില്ലാതെയില്ലൊരാൾ. 6
അവ്വണ്ണമാ മഹാഭാഗൻ നിർവ്വ്യൂഢവ്രതരായഹോ!
യാജോപയാജരാം ബ്രഹ്മർഷീന്ദ്രരെക്കണ്ടു ശാന്തരായി. 7
സംഹിതാദ്ധ്യയനം ചെയ് വോൻ ഗോത്രം കൊണ്ടിട്ടു കാശ്യപൻ
കാനീനന്മാർ തുല്യരൂപരാണീ ബ്രഹ്മർഷീ,ത്തമർ . 8
അവൻ ക്ഷണിച്ചാനവരെസ്സർവ്വകാമം കൊടുത്തുമേ
അവർക്കെഴും ബലം പാർത്തിട്ടവനൊറ്റയ്ക്കിരിക്കവേ 9
സംപ്രീതയേറ്റാശ്രയിച്ചാൻ തമ്പിയാമുപയാജനേ.
കാൽ തലോടീട്ടീഷ്ടമതോിക്കാമമെല്ലാം കൊടിത്തഹോ! 10
നൃപൻ മുറയ്ക്കു പൂജിച്ചിട്ടുപയാജനോടോതിനാൻ.
ദ്രുപദൻ പറഞ്ഞു
എനിക്കാ ദ്രോണനെക്കൊല്ലും പുത്രനുണ്ടായി വരുംവിധം 11
കർമ്മംചെയ്ത ഭവാനെന്നാലർബ്ബുദം പൈക്കളെത്തരാം .
എന്നല്ല പിന്നെയെന്തെല്ലാം നിന്നിഷ്ടം ദ്വിജസത്തമ! 12
അതൊക്കെയും തന്നിടാം ഞാനതിന്നില്ലൊരു സംശയം.
ബ്രാഹ്മണൻ പറഞ്ഞു
എന്നു കേട്ടിട്ടു ഞാൻ ചെയ്യില്ലെന്നോതി മുനിയുത്തരം 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/473&oldid=156821" എന്ന താളിൽനിന്ന് ശേഖരിച്ചത്