താൾ:Bhashabharatham Vol1.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു
ഇതേവമാനരശ്രേഷ്ടചർ ചോദിച്ചോരാ ദ്വിജോത്തമൻ
അതെല്ലാം ച്ചൊല്ലീരാജേന്ദ്ര ദ്രൗപദീസംഭവത്തെയും . 12

166. ദ്രോണബന്ധനം

ഭരദ്വാജനു ദ്രോണനും ഭരദ്വാജ മിത്രവുമായ പൃഷതനു ദ്രുപദനും പുത്രൻന്മാരായി ജനിക്കുന്നു. രണ്ടു പേരും ഒന്നിച്ചു വിദ്യാഭ്യാസം ചെയ്യുന്നു. രാജാവായിത്തീർന്ന ദ്രുപദനിൽനിന്ന് അവമതിയേറ്റ ദ്രോണൻ ശിഷ്യനായ അർജ്ജുനൻ വഴി പകപോക്കുന്നു. ദ്രുപദൻ നീറുന്ന മനസ്സോടുക്കൂടി ദ്രോണനോടു യാത്രപറഞ്ഞു പിരിയുന്നു.

 

ബ്രാഹ്മണൻ പറഞ്ഞു
ഗംഗാദ്വാരത്തിൽ വാണാനങ്ങാചാര്യൻ താപസോത്തമൻ
ഭരദ്വാജൻ മഹാവിദ്വാൻ പെരുത്തു സംശീതവ്രതൻ . 1
ഗംഗാസ്നാനം യോഗിയങ്ങു ചെയ്യുമ്പോഴതു കണ്ടുതേ.
മുൻപേ കുളിച്ചു നിൽപ്പോരു ഘൃതാചി സുരവേശ്യയെ. 2
കാറ്റേറ്റവൾക്കു വസ്രുമാറ്റുവക്കത്തഴി‌ഞ്ഞുപോയി
നഗ്നയാമവളെക്കണ്ടു ഹന്ത കാമിച്ചു മാമുനി. 3
അപ്പെണ്ണിൽക്കരളേറ്റൊരാ ബ്രഹ്മചാരിമുനിക്കഹോ!
സ്ഖലിച്ചു രേതസ്സതവൻ കാലേ ദ്രോണത്തിലാക്കിനാൻ. 4
അതിലുണ്ടായുടൻ ദ്രോണനാകും ധീമാൻ കുമാരകൻ
വേദവേദാംഗങ്ങളെല്ലാമഭ്യസിച്ചീടിനാനവൻ. 5
ഭരദ്വാജനിഷ്ടനത്രേ പൃഷതൻ പൃഥിവീസ്വരൻ
അവന്നുമുണ്ടായക്കാലം ദ്രുപദാഭ ധനാത്മജൻ 6
പതിവായാശ്രമം പുക്കാ ദ്രോണനോടൊത്തു പാർഷതൻ
കുളിച്ചതദ്ധ്യയനവും കഴിച്ചു ക്ഷത്രിയർഷഭൻ. 7
പൃഷതൻ തീർന്നതിൽ പിന്നെ ദ്രുപദൻ ഭൂമി കാത്തുതേ
ദ്രോണൻ കേട്ടു ശ്രീ പരശുരാമൻ സർവ്വം കൊടുപ്പതായ് . 8
കാടു കേറുമ്പോഴാ രാമനോടു പോയി ദ്രോണനോതിനാൻ
വിത്താർത്ഥി ഞാൻ വന്നു ഭാരദ്വാജൻ ദ്രോണൻ മഹാപ്രഭോ! 9
രാമൻ പറഞ്ഞു
ശരീരം മാത്രമൊഴികെയെല്ലാം തീർത്തുകൊടുത്തു ഞാൻ
അസ്രുങ്ങളോ ദേഹമോ ഹേ സദ്വിജേന്ദ്ര , വരിക്കെടോ. 10
ദ്രോണൻ പറഞ്ഞു
സർവ്വാസ്രൂവുമതിന്നൊക്കസ്സംഹാരവുമതേവിധം,
പ്രയോഗവുമതിന്നെല്ലാമീയിവന്നേകണം ഭവാൻ. 11
ബ്രാഹ്മണൻ പറഞ്ഞു
ഏവമെന്നായവന്നായിട്ടേകിനാൻ ഭുഗുനന്ദനൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/471&oldid=156819" എന്ന താളിൽനിന്ന് ശേഖരിച്ചത്