താൾ:Bhashabharatham Vol1.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചൈത്രരഥപർവ്വം

165. വിപ്രവാർ‌ത്താലാപം

ഒരിക്കൽ പാണ്ഡവന്മാർ താമസിക്കുന്ന ബ്രാഹ്മണഗൃഹത്തിൽ വന്നു ചേർന്ന ഒരു പാന്ഥബ്രാഹ്മണൻ പല വർത്തമാനങ്ങളുടെയും കൂട്ടത്തിൽ പാഞ്ചാലീസ്വയംവരം നടക്കാൻ പോകുന്ന വിവരം പറയുന്നു. ധൃഷ്ടദ്യുമ്നന്റെയും പാഞ്ചാലിയുടെയും ഉത്ഭവചരിത്രം കേട്ടാൽക്കൊള്ളാമെന്നു പാണ്ഡവന്മാരാവശ്യപ്പെടുന്നു.

                                                                        

ജനമേജയൻ പറ‌ഞ്ഞു
ഏവമാബ്ബകനെക്കൊന്നുവിട്ടിട്ടാപുരുർഷ്ഷർഭർ
അതിൽപ്പിന്നീടെന്തു ചെയ്തു ഭൂസൂരോത്തമ, പാണ്ഡവന്മാർ ? വൈശമ്പായനൻ പറഞ്ഞു
അവിടെത്തന്നെ പാർത്താരാബ്ബകനെക്കൊന്നു പാണ്ഡവന്മാർ
ബ്രാഹ്മാദ്ധ്യയനവും ചെയ്താ ബ്രാഹ്മണൻ തൻ ഗൃഹോദരേ. 2
ഏവമൊട്ടുദിനം ചെന്നശേഷം സുവ്രതനാം ദ്വിജൻ
പാർക്കുവാൻ ചെന്നിതാ വിപ്രമുഖ്യൻ തന്നുടെ മന്ദിരേ. 3
വിപ്രോത്തമൻ വേണ്ടമട്ടാ വിപ്രനെസ്സൽക്കരിച്ചുടൻ
കിടപ്പാനിടവും നൽകിയവന്നങ്ങതിഥിപ്രിയൻ 4
പാണഅഡവശ്രേഷ്ഠരും കുന്തീദേവിയുംകൂടിയപ്പോഴേ
നാനാകഥ കഥിപ്പോരാ വിപ്രനെസ്സേവചെയ്തേ. 5
കഥിച്ചുപല ദേശങ്ങൾ നൽതീർത്ഥങ്ങൾ സരിത്തുകൾ
രാജാക്കൾ നാടു നഗരമിവയൊക്കയുമാ ദ്വിജൻ. 6
ഓരോ വൃത്താന്തംമോതീട്ടങ്ങൊടുവിൽ ജനമേജയ !
പാഞ്ചാലനാട്ടിലാശ്ചര്യം ചൊല്ലീ കൃഷ്ണാസ്വയംവരം . 7
ധൃഷ്ടദ്യുമ്നോൽപ്പത്തിയുമാശ്ശിഖണ്ഡിയുളവായതും
ദ്രുപദന്റെ മഖേ കൃഷ്ണയയോനിജ ജനിച്ചതും. 8
ലോകത്തിലത്യാത്ഭുതമാ യോഗ്യന്റെ കഥകേട്ടതിൽ
ഒടുക്കം വിസ്തരിച്ചെല്ലാം ചോദിച്ചാർ ‌പപുരുഷർഭർ. 9
പാണ്ഡവന്മാർ പറഞ്ഞു
തീതിയിൽനിന്നോ ദ്രുപദഭൂധൃഷ്ടദ്യുമ്നനത്ഭുതം
വേദിമദ്ധ്യത്തിൽ നിന്നിട്ടു കൃഷ്ണയ്ക്കും ജന്മമെങ്ങനെ ? 10
ദ്രോണാചാര്യനിൽനിന്നിട്ടെന്തീണസ്രുങ്ങൾ പഠിക്കുവാൻ ?
ഇഷ്ടരാമവരെന്താണമ്മചട്ടു തമ്മിൽ പിണങ്ങുവാൻ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/470&oldid=156818" എന്ന താളിൽനിന്ന് ശേഖരിച്ചത്