താൾ:Bhashabharatham Vol1.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേണ്ടപ്പോഴേ വരാ" മെന്നു പിതാക്കളോടു രാക്,ഷസൻ
യാത്രച്ചൊല്ലീട്ടു പൊയ്ക്കൊണ്ടാൻ വടക്കോട്ടാഗ്ഘടോൽക്കചൻ.
ശക്തികാരണമായിട്ടു ശക്രൻ സൃഷ്ടുച്ചതാണവൻ
എതിരേറ്റൊരു കർണ്ണൻതന്നെതിരാളി മഹാരഥൻ. 47

156. വ്യാസദർശ്നവും ഏകചക്രാപ്രവേശവും

ജടാവൽക്കലധാരികളായി ബ്രാഹ്മണവേഷത്തിൽ സഞ്ചരിക്കുന്ന പാണ്ഡവർ മാർഗ്ഗമദ്ധ്യേ വ്യാസനെ കണ്ടുമുട്ടുന്നു. വ്യാസന്റെ നിർദ്ദേശമനുസരിച്ച് അവർ ഏകചക്ര എന്ന പുരത്തിലെത്തി ഒരു ബ്രാഹ്മണഗ്രഹത്തിൽ താമസിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

കാടൻ ജന്തുക്കളെക്കൊന്നു കാടൂടെ കൂടു പൂക്കവർ
കടന്നുപോയിനാർ പിന്നെയുടൻ ഭൂപ, മഹാരഥർ. 1
മത്സ്യം ത്രിഗർത്തം പാഞ്ചാലം കീചകൻ നാടുമങ്ങനെ
നല്ല കാടും പൊയ്കളുമെല്ലാം കണ്ടു നടന്നതേ. 2
അവരെല്ലാം ജടിലരായ് വല്ത്തലാജിനധാരികൾ
കുന്തിയോടും കൂടി മുനിവേഷവും പൂണ്ടുകൊണ്ടഹോ! 3
ചിലപ്പോഴമ്മയേയേന്തിക്കൊണ്ടും വേഗം മഹാരഥർ
ചിലപ്പോൾ മെല്ലവേ പോന്നും ചിലപ്പോൾ ജവമാർന്നുമേ, 4
സാക്ഷാലുപമനിഷത്തും വേദാംഗവും നീതിശാസ്ത്രവും
ഉച്ചരിപ്പോർകൾ കണ്ടെത്തീ പിതാമഹനേയപ്പോഴേ. 5
അവരങ്ങഭിവാദ്യം ചെയ്താ വേദവ്യാസയോഗിയെ
വന്ദിച്ചു കൈക്കൂപ്പിനിന്നാരമ്മയോടൊത്തു പാണ്ഡവർ. 6

വേദവ്യാസൻ പറഞ്ഞു

ഭരതർഷഭരേ, മുൻപേയറിഞ്ഞേനീ വിപത്തു ഞാൻ
ധാർത്തരാഷ്ട്രരധർമ്മാത്തലകറ്റിയതശേഷവും. 7
അതറിഞ്ഞിട്ടിങ്ങണഞ്ഞേൻ ഹിതംചെയ്യുവതിന്നു ഞാൻ
വിഷാദിക്കൊല്ലിതോർത്തിട്ടുമെല്ലാം നിങ്ങൾക്കു സൗഖ്യമാം.
സമന്മാരാണീയെനിക്കു നിങ്ങളെല്ലാമസംശയം
ദൈന്യം ബാല്യമിതോർത്തേറ്റം സ്നേഹിച്ചീടുന്നു മാനവർ. 9
അതിനാൽ നിങ്ങളെനിക്കധികം സ്നേഹമുണ്ടിഹ
സ്നേഹാൽ നിങ്ങൾക്കു ചെയ്യുന്നേൻ ഹിതമായതു കേൾക്കുവിൻ.
ഇതാ പുരമടുത്തുണ്ടു രമ്യമേറ്റം നിരാമയം
അതിൽ പാർപ്പിൻ ഗുഢരായിട്ടിനി ഞാൻ വന്നിടും വരെ. 11

വൈശമ്പായനൻ പറഞ്ഞു

എന്നാശ്വാസമവർക്കേകി വ്യാസൻ സത്യവതീസുതൻ
ഏകചക്രയിലേക്കാക്കീട്ടാശ്വസിപ്പിച്ചു കുന്തിയേ. 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/453&oldid=156800" എന്ന താളിൽനിന്ന് ശേഖരിച്ചത്