വീണ്ടും വന്നെത്തുവേനെന്നെ വിശ്വസിക്കുക ശോഭനേ!
മനസ്സിലെന്നെ ധാന്യാനിച്ചാൽ നിങ്ങളേക്കൊണ്ടുപോയിടാം. 11
സങ്കടങ്ങൾ കടത്താം ഞാൻ ദുർഗ്ഗദർഗ്ഘടദിക്കിലും
വെക്കം പോകേണ്ട ദിക്കിങ്കൽ നിങ്ങളേപ്പൃഷ്ടമേറ്റിടാം. 12
പ്രസാദിപ്പിൻ നിങ്ങളെന്നിൽ ഭീമനീയെന്നെ വേൾക്കണം.
ആപത്തുവിട്ടു ജീവിക്കുമെന്തുച്ചെയ്യുന്നതാകിലോ 13
അതൊക്കെചെയ്തുക്കൊള്ളണം ധർമ്മം നോക്കി നടപ്പവൻ.
ആപത്തിൽദ്ധർമ്മമായി നിൽക്കുമവൻ ധർമ്മജ്ഞനുത്തമൻ 14
ധർമ്മവ്യാപത്തുതാനല്ലോ ധർമ്മജ്ഞർക്കു വിപത്തിഹ.
പ്രാണസന്ധാരം പുണ്യം പുണ്യമാം പ്രാണദാനവും 15
ധർമ്മമേതേതിനാൽ ചെയ്വുകുറ്റമില്ലതിനൊന്നിനും.
യുധിഷ്ടിരൻ പറഞ്ഞു
ഹിഡിംബി, നീ ചൊന്നതെല്ലാം ശരിയാണില്ല സംശയം 16
നീ സത്യംപോലെ നിൽക്കണമിതേതുന്നേൻ സുമദ്ധ്യമേ!
കുളിച്ചാഹ്നികവും ചെയ്തു മംഗളത്തിന്നുശേഷമേ 17
നീ ഭീമനേ ഭജിച്ചാലുമസ്തമിക്കുംവരേക്കുമേ.
ഇവനൊത്തുരമിച്ചാലും പകലെല്ലാം മനോജവേ! 18
ഭീമനേക്കൊണ്ടെത്തീടേണം രാത്രിയായൽ നിദാനവും.
വൈശമ്പായനൻ പറഞ്ഞു
അവ്വണ്ണമെന്നതേറ്റിട്ടു ഭീസേനനുമോതിനാൻ: 19
“ കേൾക്ക, രാക്ഷസി, സത്യത്താൽ നിശ്ചയം നിന്നോടോ-
നിനക്കു പുത്രനുണ്ടായിവരുന്നതുനമെശ്ശുഭേ! 20
നിന്നടൊത്തു രമിച്ചീടുന്നുണ്ടു ഞാൻ തനുമദ്ധ്യമേ!”
അവ്വണ്ണമെന്നേറ്റുച്ചൊല്ലീ രാക്ഷസസ്ത്രീ ഹിഡിംബിയും 21
ഭീമസേനനെയുംകൊണ്ടു മേൽപ്പോട്ടേയക്കങ്ങു പൊങ്ങിനാൾ.
നല്ലദ്രിശൃംഗങ്ങളിലും ദേവതായതനത്തിലും 22
മൃഗപക്ഷികൾ ശബ്ഭിക്കും മറ്റു രമ്യസ്ഥലത്തിലും
ദിവ്യമാം രൂപമുൾക്കൊണ്ടു സർവ്വാഭരണമാണ്ടവൾ 23
മഞ്ജുവാണി രമിപ്പിച്ചു രഞ്ജിച്ചാപ്പാണ്ഡുപുത്രനെ.
പൂത്തുനിൽക്കും മരം തിങ്ങും വനദുർഗ്ഗസ്ഥലത്തിലും 24
പൊയ്ക്കാർനിര മണത്തീടും ശുദ്ധവാരിസ്ഥലത്തിലും,
വൈഡൂര്യക്കൽ മണലെഴും നദീദ്വീപസ്ഥലത്തിലും 25
തീർത്ഥവാരിയൊഴുക്കുള്ള കാട്ടുചോലക്കരയ്ക്കലും,
മരവും വള്ളിയും പൂത്ത ചിത്രാരണ്യതലത്തിലും 26
ഹിമാദ്രികുഞ്ജങ്ങളിലുമനേകം ഗുഹയിങ്കലും,
പൊൽത്താമരയെഴും നല്ല വെള്ളമുള്ള സരസ്സിലും 27
പൊന്നും രത്നങ്ങളുമെഴും കടലിന്റെ തടത്തിലും,
താൾ:Bhashabharatham Vol1.pdf/451
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല