താൾ:Bhashabharatham Vol1.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമൻ പറഞ്ഞു

സ്വസ്ഥനായി നിന്നു കണ്ടാലും പാർത്ഥ സംഭ്രാന്തി വേണ്ടെടോ
ഇവനെൻ കൈകാലാപ്പെട്ടോൻ ജീവിച്ചീടില്ല നിശ്ചയം. 20

അർജ്ജുനൻ പറഞ്ഞു
                
എന്തിനാണധികം ജീവിക്കുന്നതീപാപി രാക്ഷസൻ?
പോകേണ്ടപ്പോളേറെ നിൽപ്പതാകാ വൈരിമർദ്ദനി! 21
കിഴക്കിപ്പോൾ ചുവന്നീടും പിന്നെസ്സന്ത്യയുമായീടും
പരം രൗദ്രമുഹൂർത്തത്തിൽലരക്കർക്കൂക്കു കൂടുമേ. 22
വേഗമാട്ടെ കളിക്കേണ്ട കൊൽക രൗദ്രനിശാടനെ
മായ കാട്ടിത്തുടങ്ങീടും കൈയ്യൂക്കേൽപ്പിക്ക ഭീമ, നീ. 23
വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്ന ഭീമനൊന്നുൽക്രോധം ജ്വലിച്ചടൻ
പ്രളയാനിലനുള്ളൊരു ബലമാണ്ടിതു വീര്യവാൻ. 24
പരം ഭീമൻ കാറൊടൊക്കമരക്കനുടെ മെയ്യുടൻ
പൊക്കിചുറ്റിച്ചുരുക്കോടുമുൽക്കടം നൂറുവട്ടമേ. 25
     
ഭീമൻ പറഞ്ഞു

വൃഥാ മാംസം തിന്നു തിന്നു വൃഥാ ചീർത്തോൻ വൃഥാമതി
വൃഥാ ചാവാൻ തക്ക ദുഷ്ടൻ വൃഥാവിൽതന്നെ തീർന്നു നീ. 26
ക്ഷേമമാക്കിതീർപ്പനിന്നീക്കാടകണ്ടകമാക്കി ഞാൻ
മർത്ത്യരേകൊന്നു തിന്നില്ലാ മേലിൽ നീയെട രാക്ഷസ്സാ! 27

അർജ്ജുനൻ പറഞ്ഞു

പോരിലീരാക്ഷസ്സനെ നീ ഭാരമെന്നോർപ്പതാകിലോ
പരം തവ തുണപ്പേൻഞാനരം വീഴ്ത്തുകരക്കനേ. 28
അല്ലെങ്കിൽ ഞാൻ താനിവനെകൊല്ലുന്നുണ്ടു വൃകോദര!
വേല ചെയ്തു തളർന്നങ്ങീക്കാലം തെല്ലൊന്നടങ്ങുക. 29

വൈശമ്പായനൻ പറഞ്ഞു

അവന്റെയാ വാക്കുകേട്ടു ഭീമനേറ്റമമർഷണൻ
നിലത്തിട്ടവനേ ഞെക്കിപ്പശുവിൻമട്ടു കൊന്നുതേ. 30
ഭീമൻ കൊല്ലുന്നനേരത്തു ഭീമം ശബ്ദിച്ചു രാക്ഷസൻ‌
നനഞ്ഞ ഭേരിപോലേറ്റംവനമെല്ലാം മുഴങ്ങവേ. 31
കൈകൾക്കൊണ്ടവനെ ബന്ധിച്ചു ക്കെഴും പാണ്ഡുനന്ദനൻ
അവന്റെ നടു കടിച്ചു ഹർഷിപ്പിച്ചതു പാർത്ഥരെ. 32
ഹിഡിംബനെക്കൊന്നുകണ്ടു ഹർഷത്തോടാത്തരസ്വികൾ
മാനിച്ചു വീര്യമേറിടും വൈരിജിത്തായ ഭീമനെ. 33
ഭീമവിക്രമനായോരു ഭീമനെസൽക്കരിടച്ചുടൻ
വീണ്ടുമർജ്ജുനനീവണ്ണം വൃകോദരനോടോതിനാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/449&oldid=156795" എന്ന താളിൽനിന്ന് ശേഖരിച്ചത്