താൾ:Bhashabharatham Vol1.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്തിന്നായിട്ടിങ്ങു വന്നതെവിടെനിന്നാണു വന്നതും? 3
ഈ വനത്തിൽ ദേവതയോ കേവലം ദേവവേശ്യയോ?
എല്ലാമെന്നോടു ചൊന്നാലുമിങ്ങെന്തേ നിൽപ്പതെന്നതും. 4

ഹിഡിംബി പറഞ്ഞു

പാർക്കുന്നില്ലേ കരിങ്കാറിനൊക്കുമീപ്പെരുതാം വനം
ഇതില്ലല്ലോയരാക്ഷസനാം ഹിഡിംബൻ വാഴ്നു ഞാനുമേ . 5
ഈ ഞാനോ രാക്ഷസേന്ദ്രന്റെ പെങ്ങളെന്നോർക്ക ഭാമിനീ!
മക്കോളോടൊത്തിടം നിന്നെക്കൊൽവാനണ്ണനയച്ചവൾ. 6
ക്രൂരനാമായവൻ ചൊല്ലാൽ നേരിട്ടിവിടെ വന്നു ഞാൻ
പാർത്തേൻ പൊന്നിൻ നിറം പൂണ്ട ശക്തനാം നിൻ കുമാരനെ. 7
പിന്നീടുസർവ്വഭൂതർക്കമന്തര്യാമി മനോഭവൻ
എന്നെശ്ശുഭേ, നിൻ തനയൻ തന്നധീനസ്ഥയാക്കിനാൻ. 8
ഭർത്താവായി വരിച്ചേൻ നിൻ പുത്രവീരനെയാശു ഞാൻ
കൊണ്ടുപോകാനുമേ യത്നമാണ്ടു പറ്റീലതേതുമേ. 9
എൻ താമസം കൊണ്ടു കോപമാണ്ടുടൻ പുരുഷാശനൻ
തനിയേ വന്നിതയി നിൻ തനയന്മാർ വധത്തിനായി. 10
എൻപ്രീയൻ ബലവാനാകും നിൻ പുത്രൻ പടുബുദ്ധിമാൻ
ബലത്താലവനെച്ചുറഅറിവലിച്ചു കോടകറ്റിനാൻ. 11
ബലത്താലെ വലിച്ചുകൊണ്ടലറിക്കൊണ്ടു തങ്ങളിൽ
കാൺകെ പേരിട്ടുനിൽക്കുന്നുണ്ടവർ മനുഷ്യരാക്ഷസർ. 12
                                                           
വൈശമ്പായനൻ പറഞ്ഞു
                    
അവൾതൻ ചൊല്ലുകേട്ടപ്പോളെഴുന്നേറ്റു യുധിഷ്ടിരൻ
അർജ്ജുനൻ നകുലൻ താനും വീരനാം സഹദേവനും. 13
അവരായവരെക്കണ്ടാർ വികർഷിച്ചു പരസ്പരം
ജയം കാംക്ഷിച്ചു പൊരുതു മുഗ്രസിംഹങ്ങൾപോലവേ. 14
പിന്നെക്കെട്ടുപ്പിടിച്ചുംകൊണ്ടന്യോന്യമവർ വീണ്ടുമേ
കാട്ടുതീനിറമാം ധൂളി കൂട്ടിയേറ്റം പരത്തിനാർ. 15
വസുധാരണു മേലേറ്റു വസുധാര സന്നിഭർ
മഞ്ഞേറ്റു മൂടും മലകളെന്നപോലെ വിളങ്ങിനാർ. 16
ആശരൻ ഭീമനെപ്പാരും ക്ലേശിപ്പിപ്പചു പാർത്തുടൻ
പാർത്ഥൻ പുഞ്ചിരി തൂകികൊണ്ടിത്ഥം മെല്ലെവെയോതിനാൻ.

അർജ്ജുനൻ പറഞ്ഞു

ഭീമ, വീര, ഭയം വേണ്ട ശ്രമമാർന്നുള്ളൊരീജ്ജനം
അറിഞ്ഞില്ലാ ഭവാൻ ചെയ്യും ഘോരരാക്ഷസ്സസംഗരം. 18
പാർത്ഥ, നിൻതുണ ഞാനുണ്ടേ വീഴ്ത്തുവെനീ നിശാടനെ
സഹദേവൻ നകുലനുമമ്മയ്ക്കൊത്തു നിന്നീടും. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/448&oldid=156794" എന്ന താളിൽനിന്ന് ശേഖരിച്ചത്