താൾ:Bhashabharatham Vol1.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


===ഹിഡിംബവധപർവ്വം===

====152. ഭീമഹിഡിംബീസംവാദം====

ഹിഡിംബൻ യാദൃച്ഛികമായി പാണ്ഡവന്മാർ കാട്ടിൽ കിടന്നുറങ്ങുന്നതു കാണുന്നു. അവരെ കൊന്നു മാംസം കൊണ്ടുവരാൻ സഹോദരിയെ പറഞ്ഞയക്കുന്നു. ഭീമനെ കണ്ട ഹിഡിംബി പ്രണയാതുരയായി കാമപ്രാർത്ഥന ചെയ്യുന്നു. ഭീമന്റെ വിസമ്മതം താമസിച്ചാൽ സഹോദരൻ എത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വരികയാണെങ്കിൽ വന്നോട്ടെ എന്ന് ഭീമൻ മറുപടി പറയുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു

അവരങ്ങു കിടക്കുമ്പോൾ ഹിഡിംബൻ ഘോരരാക്ഷസൻ
ആ വനത്തിന്നൊട്ടു ദുരത്താൽ മരത്തിലിരിപ്പവൻ, 1
ക്രൂരൻ മനുഷ്യരെത്തിന്മോൻ മഹാവീര്യ പരാക്രമൻ
മഴക്കാർനേർ കറുത്തുള്ളോൻ മഞ്ഞക്കണ്ണൻ ഭയങ്കരൻ, 2
ദംഷ്ട്രചാടം ഘോരമുഖൻ മാംസം കാപ്പോൻ വിശന്നവൻ
ചെമ്പൻത്താടി തലയുമായി വയർ ചിന്തികൾ തൂങ്ങിയോൻ , 3
മാമരക്കവരത്തോളൻ ചെവി കൂർത്തോൻ ഭയങ്കരൻ
യദൃച്ഛയായി കണ്ടതിങ്ങാ വീരരാം പാണ്ഡുപുത്രരെ 4
വികൃതാകൃതി പിംഗാക്ഷൻ കരാളൻ ഘോരദർശനൻ
മാംസകാക്ഷി വിശപ്പുള്ളോനവരെ കണ്ടുമുട്ടിനാൻ. 5
വിരൽപൊക്കി ചൊറിഞ്ഞൊന്നു ചെമ്പൻ തല കുടഞ്ഞവൻ
പെരുംവയർ കോട്ടുവായിട്ടവരെപ്പാർത്തു വീണ്ടുമേ. 6
മനുഷ്യമാംസക്കൊതിയൻ മഹാകായൻ മഹാബലൻ
കരിംകാറൊത്ത മെയ്യുള്ളോൻ ദൃംഷ്ട്രക്കാട്ടും മുഖത്തോടും 7
മനുഷ്യമാംസഗന്ധം കേട്ടോതീ പെങ്ങളോടിങ്ങനെ.

ഹിംസിബൻ പറഞ്ഞു.

ഏറെ നാളായിട്ടു കിട്ടിയെനിക്കീയിഷ്ടഭക്ഷണം 8
വായിൽ വെള്ളം വന്നീടുന്നുനാവാടുന്നു മുഖത്തുമേ.
കൂർത്ത ദൃംഷ്ട്രകളെട്ടും ഞാൻ കോർത്തു ദുസ്സഹമാംവിധം 9
സ്നിഗ്ദ്ധമാംസത്തിലാഴ്ത്തീട്ടു മർത്ത്യദേഹത്തു താഴ്ത്തുവൻ .
മർത്ത്യ കഴുത്തു കണ്ടിച്ചു വൻ ഞറമ്പുമറുത്തു ഞാൻ 10
ചുടുംപുതച്ചോര കടിച്ചീടും നുരയോടേറ്റവും.
ചെന്നറിഞ്ഞീടുകിക്കാട്ടിൽ കിടക്കുന്നവരാരുവാൻ? 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/442&oldid=156788" എന്ന താളിൽനിന്ന് ശേഖരിച്ചത്