താൾ:Bhashabharatham Vol1.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മഹാപ്രസ്ഥാനികം പർവ്വം സ്വർഗ്ഗാരോഹണപർവ്വവും
ഹരിവംശം പിന്നെ വേറെ പുരാണം ഖിലസംജ്ഞിതം. 82

വിഷ്ണുപർവ്വം ബാലചര്യ വിഷ്ണുവിൻ കംസനിഗ്രഹം
ഭവിഷ്യപർവ്വമെന്നത്രേ ഖിലമത്യത്ഭുതം പരം. 83

എന്നു പർവ്വമൊരുന്നൂറു ചൊന്നാൻ വ്യാസമുനീശ്വരൻ
ലോമഹർഷണജൻ സൗതി നൈമിഷാരണ്യമായതിൽ. 84

പറഞ്ഞതായിട്ടുള്ളോരു പർവ്വങ്ങൾ പതിനെട്ടുതാൻ
ഭാരതത്തിൻ സമാസം തത്സാരമീപ്പർവ്വസംഗ്രഹം. 85

പൗഷ്യം പൗലോമമാസ്തീകമാദിവംശാവതാരണം
സംഭവംതാൻ ജതുഗൃഹം ഹിഡിംബബകനിഗ്രഹം, 86

അവ്വണ്ണമേ ചൈത്രരഥമാപ്പാഞ്ചാലീസ്വയംവരം
ക്ഷത്രധർമ്മപ്പടി ജയിച്ചൊത്ത വൈവാഹികം പരം, 87

വിദുരാഗമനം പിന്നെ രാജ്യലാഭവുമങ്ങനെ
അർജ്ജുനൻതൻ തീർത്ഥയാത്ര സു‌ഭദ്രാഹരണം തഥാ, 88

ഹരണാഹരണം പിന്നെപ്പരം ഖാണ്ഡവദാഹവും
മയദർശനവും ചൊന്നതാദിപർവ്വത്തിലാണിഹ. 89

പൗഷ്യത്തിലങ്ങുതങ്കന്റെ പുഷ്യമാഹാത്മ്യവർണ്ണനം
ആസ്തീകത്തിൽ സർവ്വനാഗപതീന്ദ്രഗരുഡോത്ഭവം, 90

പാലാഴിമന്ഥമുച്ചൈശ്രവസ്സിന്റെ കഥയെന്നിവ
സർപ്പസത്രം ചെയ്ത ജനമേജയൻകഥയെന്നിവ. 91

സംഭവത്തിൽ ഭാരതരാം മഹാന്മാരുടെയൊക്കെയും
മറ്റുള്ള ശൂരരുടെയും മറ്റും വ്യാസർഷിതന്റെയും 92

പലമട്ടാം സംഭവങ്ങളെല്ലാം ചൊല്ലി യഥാക്രമം.
അംശാവതരണത്തിങ്കൽ ദേവതാംശാവതാരവും 93

ദൈത്യദാനവയക്ഷാദ്യത്യുഗ്രവീര്യാംശജന്മവും
നാഗ പന്നഗ ഗന്ധർവ്വ പതത്രീന്ദ്രാദിജന്മവും. 94

കണ്വാശ്രമത്തിങ്കൽ വെച്ചു ദുഷ്യന്തനൃവരന്നഹോ!
ശകുന്തളയിലുണ്ടായി ഭരതാഖ്യൻ മഹൻ മഹാൻ 95

ആയവൻപേർവഴിക്കാണുണ്ടായതീബ് ഭാരതം കുലം
വസുക്കൾക്കാഗ്ഗംഗയിങ്കൽ ശ്രീശാന്തനുനൃപാലയേ. 96

ജനനം പറ്റിയതുമേ പുനസ്വർഗ്ഗം ഗമിച്ചതും,
തേജോംശസമ്പാതവുമവ്വണ്ണ ഭീഷ്മർ ജനിച്ചതും 97

രാജ്യം കൈവിട്ടതും ബ്രഹ്മചര്യനിഷ്ഠയുറച്ചതും,
പ്രതിജ്ഞാരക്ഷയും ചിത്രാഗദരക്ഷയുമങ്ങനെ 98

ചിത്രാംഗദൻതമ്പിയാം വിചിത്രാവീര്യന്റെ രക്ഷയും,
വിചിത്രവീര്യന്നവ്വണ്ണം രാജ്യമെങ്ങു കൊടുത്തതും 99

അണീമാണ്ഡവ്യശാപത്താൽ ധർമ്മൻതൻ മർത്ത്യജന്മവും,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/40&oldid=205944" എന്ന താളിൽനിന്ന് ശേഖരിച്ചത്