താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


59

രുന്നു. ധ്വജങ്ങളും കിങ്കിണീഗണങ്ങളും ആ മഹാരഥത്തിൽ അത്യന്തശോഭയോടെ വിളങ്ങിക്കണ്ടു. വിശിഷ്ടവാജികൾ പൂട്ടിയ ഈ രഥത്തിൽ കയറി ക്രോധസംരക്തനേത്രനായ ഖരൻ യാത്ര തുടൎന്നു. ഭീമവിക്രമന്മാരായ അവന്റെ മുഴുവൻ സൈന്യവും രഥത്തിന്നരികെ ചെന്നു ദൂഷണനെച്ചുററിനിന്നു. മഹത്തരങ്ങളായ ചാപങ്ങൾ, ഘോരശസ്ത്രങ്ങൾ, ധ്വജങ്ങൾ എന്നിവ ധരിച്ചിരുന്ന ആ രാക്ഷസരോടെല്ലാം ഖരൻ നടക്കുവാൻ ആജ്ഞാപിച്ചു. ഉടനെ ഖരഹിതാനുവൎത്തികളും അതിഭീഷണന്മാരുമായ ആ ഈരേഴായിരം രാക്ഷസന്മാരും മുൽഗരം, പട്ടശം, ശൂലം, ഏററവും മൂൎച്ചയുള്ള വെണ്മഴു, ഖൾഗചക്രങ്ങൾ, മിന്നിത്തിളങ്ങുന്ന തോമരം, വേൽ, ഘോരമായ പരിഘം, കാൎമ്മുകം, ഗദ, മുസലം, വജ്രം തുടങ്ങിയ ആയുധജാലങ്ങൾ ധരിച്ചു് മഹാനാദത്തോടെ ജനസ്ഥാനത്തിൽനിന്നു പുറപ്പെട്ടു. ഭീമവിക്രമന്മാരായ അവരുടെ പിമ്പെ ഖരന്റെ രഥവും യാനംചെയ്തു. തപ്തകാഞ്ചനംകൊണ്ടലങ്കരിച്ചു പല വൎണ്ണത്തിലുള്ള വാജികളെ നിപുണനായ സാരഥി ഖരന്റെ ഇച്ഛയനുസരിച്ചു തെളിച്ചുകൊണ്ടിരുന്നു. രിപുഘാതിയായ ആ രാക്ഷസവീരന്റെ മഹാരഥം സൎവ്വദിക്കും മുഴക്കിക്കൊണ്ടു സഞ്ചരിച്ചു. ശത്രുസംഹാരത്തിൽ ബദ്ധപ്പെട്ടുകൊണ്ടിരുന്ന രുഷ്ടനും, ഖരനിസ്വനനും, അന്തകതുല്യനുമായ ഖരൻ, സൂതനെ, വൎഷിച്ചുംകൊണ്ടിരിക്കുന്ന മേഘത്തെ കൊടുങ്കാറെറന്നപോലെ ബദ്ധപ്പെടുത്തി.

സർഗ്ഗം 23
ഖരന്നു നേരിട്ട ദുൎന്നിമിത്തങ്ങൾ
--------------


ജനസ്ഥാനം വിട്ടു യാത്രചെയ്യുന്ന ഖരസൈന്യങ്ങൾക്ക് പല ദുശ്ശകുനങ്ങളും കാണുമാറായി. ഗൎദ്ദഭത്തെപ്പോലെ അരുണവൎണ്ണമായ മേഘങ്ങൾ രക്തജലം വൎഷിച്ചു. അവന്റെ രഥത്തിൽ പൂട്ടിയിരുന്ന മഹാവേഗികളായ കുതിരകൾ രാജമാൎഗ്ഗത്തിൽ പുഷ്പം ചിതറിക്കിടന്നിരുന്ന സമനിരപ്പായൊരു സ്ഥലത്തു ചെന്നു് പെട്ടെന്നു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/64&oldid=204862" എന്ന താളിൽനിന്ന് ശേഖരിച്ചത്