താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


58

യോ തുച്ഛമാണു്. തന്റെ ദുരാചാരംനിമിത്തം അവൻ ഇന്നുതന്നെ രണത്തിൽ ഹതനായി പ്രാണങ്ങൾ മോചിക്കും. നീ കണ്ണുനീർ ചൊരിഞ്ഞതു മതി. ഒട്ടും സംഭ്രമിക്കേണ്ട. രാമനെ ഞാൻ അവന്റെ ഭ്രാതാവോടുകൂടെ യമസദനത്തിലേക്കയക്കുന്നുണ്ടു്. ഹെ! ആശരി! സംഗരത്തിൽ ഞാൻ ചാട്ടുന്ന വെണ്മഴുവേററു് മന്ദപ്രാണനായി രാമൻ ക്ഷോണിയിൽ പതിക്കും. അവന്റെ ചുടുരക്തം നീ പാനംചെയ്യുക." ഖരന്റെ ഈ ഉക്തികൾ കേട്ടു് ശൂൎപ്പണഖ പരമഹൃഷ്ടയായി. മൂൎഖതനിമിത്തം അവൾ തന്റെ ഭ്രാതാവിനെ ഏററവും സ്തുതിച്ചു. ആദ്യം പരുഷവാക്കുകൾ പറഞ്ഞും പിന്നീടു് പ്രശംഷിച്ചുംകൊണ്ടുള്ള ശൂൎപ്പണഖയുടെ വാക്കുകൾ ആ രാക്ഷസനെ പ്രസന്നനാക്കി. അവൻ തന്റെ സേനാനായകനായ ദൂഷണനെ വിളിച്ചു് ഇപ്രകാരം കല്പിച്ചു. "എടൊ! ദൂഷണ! ഭീമവേഗികളും, യുദ്ധത്തിൽ പിന്തിരിയാത്തവരും, മേഘവൎണ്ണരും, അതിഘോരരും, ധീരരും, ക്രൂരകൎമ്മാക്കളും, ലോകത്തെ ഹിംസിച്ചു വിഹരിക്കുന്നവരും, മഹാശക്തരും, ഉഗ്രതേജസ്വികളും, പ്രതാപശാലികളും, എന്റെ ഹിതത്തിൽ അനുരക്തരും ആയ പതിനാലായിരം രാക്ഷസന്മാർ ഇവിടെ ഉണ്ടല്ലൊ. അവരെല്ലാം വേഗം പുറപ്പെട്ടുകൊള്ളട്ടെ. എന്റെ രഥവും ചാപബാണങ്ങളും ചിത്രഖൾഗങ്ങളും കൂൎത്ത ശൂലങ്ങളും ശീഘ്രം തയാറാക്കുക. രണകോവിദനായ ഞാൻ രാക്ഷസന്മാരോടുകൂടെച്ചെന്നു് ദുൎവ്വിനീതനായ രാമനെ ആയോധനത്തിൽ ഹനിക്കുന്നുണ്ടു്." ഖരന്റെ ഈ ആജ്ഞ അരക്ഷണത്തിൽ നിൎവ്വഹിക്കപ്പെട്ടു. വിചിത്രങ്ങളായ ഭീമവാജികൾ പൂട്ടിയിരുന്ന സൂൎയ്യപ്രഭയോടുകൂടിയ അവന്റെ മഹാരഥം ഉടൻ അവിടെ എത്തി. മേരുശിഖരതുല്യവും തപ്തകാഞ്ചനപരിഷ്കൃതവും പൊൻപൊതിഞ്ഞ ചക്രങ്ങളുള്ളതും വൈഡൂൎയ്യമയമായ നുകങ്ങളോടുകൂടിയതുമായ ആ മഹാരഥം കാഞ്ചനനിൎമ്മിതമായ മീനങ്ങൾ, പുഷ്പങ്ങൾ, ശൈലങ്ങൾ, സൂൎയ്യചന്ദ്രന്മാർ, ചിത്രശോഭയോടുകൂടിയ പക്ഷിസംഘങ്ങൾ, താരങ്ങൾ എന്നിവകൊണ്ടു് വിചിത്രതരം അലങ്കരിക്കപ്പെട്ടതു ആയി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/63&oldid=204798" എന്ന താളിൽനിന്ന് ശേഖരിച്ചത്