താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
56

നിനക്കുവേണ്ടി രക്തഭോജികളായ പതിനാലു ശൂരരാക്ഷസന്മാരെ ഞാൻ നിയോഗിച്ചിട്ടുണ്ടല്ലൊ. വീണ്ടും വന്നു നീ ഈവിധം രോദനം ചെയ്യുന്നതെന്താണു്. വിശ്വസ്തരും ഹിതകാരികളും എന്നിൽ അതീവഭക്തരുമായ അവർ എന്റെ ആജ്ഞയെ നടത്തുമൊ ഇല്ലയൊ എന്നു നീ ശങ്കിക്കയേ വേണ്ട. പിന്നെ നീ എന്തിന്നുവേണ്ടി സൎപ്പത്തെപ്പോലെ ഇങ്ങിനെ പൂഴിയിൽ കിടന്നു പിരളുന്നു. എഴുനീല്ക്ക. ഒട്ടും ഭയം വേണ്ട. ദുഃഖത്തെപ്പരിത്യജിക്ക" ദുൎദ്ധൎഷനായ ആ രാക്ഷസന്റെ വാക്കുകൾ കേട്ടു് അല്പം സമാധാനത്തോടുകൂടെ അവൾ കണ്ണുനീർ തുടച്ചു് തന്റെ ഭ്രാതാവിനോടിങ്ങിനെ പറഞ്ഞു. "ഹെ! വീര! മൂക്കും കാതും മുറിക്കപ്പെട്ടു ചോരയിൽ മുഴുകി ഞാൻ അങ്ങയെ ശരണം പ്രാപിച്ചു. അപ്പോൾ അങ്ങുന്നു് എന്നെ ആശ്വസിപ്പിക്കയുമുണ്ടായി. അനന്തരം എന്റെ ഹിതത്തിനുവേണ്ടി ക്രോധാവിഷ്ടനായ അങ്ങുന്നു് "ആ രാമലക്ഷ്മണന്മാരെ വേഗം ചെന്നു നിഗ്രഹിക്കുക" എന്നു കല്പിച്ചുംകൊണ്ടു് ചതുർദ്ദശരാക്ഷസന്മാരെ അയക്കുകയും ചെയ്തു. ശൂലം, പട്ടശം എന്നീ ആയുധജാലങ്ങൾ ധരിച്ചു് അത്യന്തം അമൎഷത്തോടെ രാമനെച്ചെന്നണഞ്ഞ ആ നക്തഞ്ചരന്മാർ സൎവ്വരും മൎമ്മഭേദികളായ രാമസായകങ്ങളേററു രണത്തിൽ നിഹതരായി. ശ്രീരാഘവന്റെ ഉഗ്രകൎമ്മവും തന്നിമിത്തം മഹാബലരായ രാക്ഷസന്മാരെല്ലാം ചത്തുവീണതും ഓൎക്കുമ്പോൾ ഇതാ ഇപ്പോഴും എന്റെ ഹൃദയം നടുങ്ങുന്നു. ഹെ! നിശിചരേശ്വര! എങ്ങും ഭയത്തെത്തന്നെ ഞാൻ ദൎശിക്കുന്നു. അതിനാൽ വീണ്ടും ഞാൻ നിന്തിരുവടിയെശ്ശരണം പ്രാപിച്ചതാണ്. വിഷാദമാകുന്ന നക്രത്തോടും പരിത്രാസമാകുന്ന ഊൎമ്മിജാലങ്ങളോടും കൂടിയ ഈ വിപുലസാഗരത്തിൽ നിമഗ്നയായ എന്നെ അങ്ങുന്നു ത്രാണംചെയ്യുക. എന്നോടൊന്നിച്ചു പോന്നിരുന്ന മാംസഭോജികളായ രാക്ഷസന്മാരെയെല്ലാം നിശിതബാണങ്ങൾകൊണ്ടു രാമൻ കൊന്നുവീഴ്ത്തി. ഹെ! ആശരേശ്വര! എന്നിലും ആ രാക്ഷസന്മാരിലും നിന്തിരുവടിക്കു കരുണയുണ്ടാകേണമെ. രാമനോടു നേരിടുവാൻതക്ക പ്രാപ്തിയോ തേജസ്സോ അങ്ങയ്ക്കുണ്ടെന്നു വരികിൽ ദണ്ഡകാരണ്യത്തിൽനിന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/61&oldid=204266" എന്ന താളിൽനിന്ന് ശേഖരിച്ചത്