താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വാല്മീകിരാമായണം
ആരണ്യകാണ്ഡം

സർഗ്ഗം 1
ദണ്ഡകാരണ്യപ്രവേശനം.

ധൎമ്മാത്മാവും ദുരതിക്രമ്യനുമായ ശ്രീരാഘവൻ അത്യന്തം ഘോരമായ ദണ്ഡകാരണ്യത്തിൽ പ്രവേശിച്ച് താപസാശ്രമങ്ങൾ ദൎശിച്ചു. ദൎഭയും ചീരവും ചിന്നിക്കിടന്നിരുന്ന ആ ആശ്രമമണ്ഡലം ബ്രഹ്മശ്രീയാൽ പ്രദീപ്തവും ഉജ്വലിച്ചുകൊണ്ടിരിക്കുന്ന സൂൎയ്യമണ്ഡലംപോലെ ദുൎന്നിരീക്ഷ്യവുമായിരുന്നു. ഭൂതങ്ങൾക്കെല്ലാം ആശ്രയവും അടിച്ചുവൃത്തിയാക്കപ്പെട്ട അങ്കണത്തോടുകൂടിയതും അമരവനിതകൾ സദാ ക്രീഡിച്ചുകൊണ്ടിരിക്കുന്നതുമായ ആ ആശ്രമത്തിന്നു ചുറ്റും അനേകം മൃഗപക്ഷികൾ പാൎത്തിരുന്നു. വിശാലങ്ങളായ ഹോമശാലകൾ, ദൎഭപ്പുല്ലുകൾ, ചമതകൾ, ജലപാത്രങ്ങൾ, ഫലമൂലങ്ങൾ എന്നിവയെല്ലാം ശ്രീരാഘവൻ അവിടവിടെ കാണുകയുണ്ടായി. മനോഞ്ജങ്ങളും രുചികരങ്ങളുമായ ഫലങ്ങൾ നിറഞ്ഞുനില്ക്കുന്ന വന്യവൃക്ഷങ്ങൾകൊണ്ടു് ആശ്രമവനം സാന്ദ്രമായിരുന്നു. ബലിഹോമങ്ങളാലും വേദഘോഷങ്ങളാലും എത്രയും പാവനമായിരുന്ന ആ വനഭൂമി വന്യപുഷ്പങ്ങൾ, താമരപ്പൊയ്കകൾ എന്നിവയാൽ ശോഭിച്ചുകൊണ്ടിരുന്നു. ദാന്തരും ഫലമൂലങ്ങൾ ഭുജിക്കുന്നവരും മാന്തോൽ ധരിച്ചിട്ടുള്ളവരും സൂൎയ്യൻ, അഗ്നി എന്നിവരെപ്പോലെ പരിശോഭിക്കുന്നവരുമായ അസംഖ്യം വൃദ്ധമുനികളാൽ ആ ആശ്രമമണ്ഡലം പരിശുദ്ധമായിത്തീൎന്നിരുന്നു. പുണ്യാത്മാക്കളും നിയതാഹാരരുമായ മുനിസത്തമന്മാരോടും ബ്രഹ്മവേദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/6&oldid=203248" എന്ന താളിൽനിന്ന് ശേഖരിച്ചത്