താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
44

ക്കുന്നു. പകൽ വിളങ്ങാതായി. വനവും ഇതാ ശോഭകെട്ടു. രാത്രിയൊ സഹിക്കവയ്യാത്ത ശീതത്തോടുകൂടിയും ദീർഘിച്ചും ഇരിക്കുന്നു. ഈ പുഷ്യമാസത്തിലെ സുദുസ്സഹമായ ശീതംനിമിത്തം ആരും പുറത്തു ശയിപ്പാൻ ഇഷ്ടപ്പെടുന്നില്ല. ഹിമംനിമിത്തം സ്വസൌഭാഗ്യം കുറഞ്ഞു രവി ഇതാ അരുണവൎണ്ണമായി. നിശ്വാസമേററു മങ്ങിയ ദൎപ്പണം പോലെ ചന്ദ്രനും ശോഭ കെട്ടു. സൂൎയ്യാതപത്താൽ തളൎന്നുപോയ സീതാദേവിയെപ്പോലെ തുഷാരമലിനനായ ചന്ദ്രൻ പൌൎണ്ണമിയിൽപോലും പ്രകാശിക്കുന്നില്ല. പ്രകൃത്യാതന്നെ ശീതളമായടിക്കുന്ന പശ്ചിമവായു ഹിമസമ്പൎക്കം നിമിത്തം അത്യന്തം പരുഷമായിത്തീരുന്നു. യവം, കോതമ്പം മുതലായവ നട്ട വയലുകൾ അരുണോദയത്തിൽ ഹിമച്ഛന്നങ്ങളും പ്രകാശഹീനങ്ങളുമായിഭവിക്കുന്നു. ക്രൌഞ്ചങ്ങളുടേയും സാരസങ്ങളുടേയും പ്രണാദത്തോടുകൂടിയ പ്രഭാതം എത്രയും രമണീയം തന്നെ. ഖൎജ്ജൂരപുഷ്പാകൃതിയിലുള്ള വിളഞ്ഞ നെല്ലിൻകതിരുകൽ അല്പം ചാഞ്ഞു പൊൻനിറത്തോടെ മിന്നുന്നു. കുളുൎത്ത മഞ്ഞിൽ മൂടപ്പെട്ടു് രശ്മികൾ മറഞ്ഞുപോകയാൽ അകലെനിന്നു, ഉദിച്ചുയരുന്ന സൂൎയ്യൻ ശശാങ്കനെപ്പോലെ മൃദുകിരണങ്ങളോടുകൂടിയെ ശോഭിക്കുന്നുള്ളൂ. പൂൎവാഹ്നത്തിൽ ഉഷ്ണം ഒട്ടുമില്ലാതെയും മധ്യാഹ്നത്തിൽ ഏല്പാൻ സുഖമായും ഉള്ള ആതപം അല്പം ചുകപ്പു കലൎന്ന പാണ്ഡുരവൎണ്ണത്തോടെ ഭൂമിയിൽ വീഴുന്നു. മഞ്ഞുവീണു നനഞ്ഞ പുൽപ്രദേശങ്ങൾ ഇളംവെയിലേററു വിളങ്ങുന്നു. ദാഹം മുഴുത്ത ദ്വിരദങ്ങൾ തെളിഞ്ഞ വെള്ളത്തെ ചെന്നു തൊടുന്ന നിമിഷത്തിൽ തന്നെ കടുശൈത്യംനിമിത്തം തുമ്പിക്കൈ പെട്ടെന്നു വലിച്ചെടുക്കുന്നു. ജലചാരികളായ ഈ പക്ഷികൾ ദുസ്സഹമായ ശൈത്യത്തെ ഭയന്നു വെള്ളത്തിൽ ഇറങ്ങുന്നതേയില്ല. യുദ്ധത്തിൽ അധീരരായ ഭടരെപ്പോലെ അവ അവിടവിടെ ചെന്നു പററുന്നു. മഞ്ഞിൻതുള്ളികൾകൊണ്ടു മൂടപ്പെട്ട കുസുമങ്ങൾ വ്യക്തമാവാത്ത ഈ വനം സുഷുപ്തി പ്രാപിച്ചതുപോലെ തോന്നുന്നു. ഉപരിഭാഗം മുഴുവൻ തുഷാരബാഷ്പത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/49&oldid=203221" എന്ന താളിൽനിന്ന് ശേഖരിച്ചത്