താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


35

ൾ പുഷ്പങ്ങൾ എന്നിവകൊണ്ടെല്ലാം രാമചന്ദ്രനെ യഥാകാമം സൽകരിച്ചു വീണ്ടും ഇങ്ങിനെ തുടൎന്നു പറഞ്ഞു. "ഹെ! പുരുഷസിംഹ! സുവൎണ്ണരത്നങ്ങളാൽ ഭൂഷിതവും മഹത്തരവും അതിദിവ്യവുമായ ഈ വൈഷ്ണവചാപം വിശ്വകൎമ്മാവിനാൽ നിൎമ്മിക്കപ്പെട്ടതാണു്. സൂൎയ്യസന്നിഭവും അമോഘവും അത്യുത്തമവുമായ ഈ ബാണം എനിക്കു ബ്രഹ്മാവിങ്കൽനിന്നു ലഭിച്ചതുമാണു്. അക്ഷയവും ഇന്ദ്രദത്തവുമായ ഈ രണ്ടു തൂണികൾ നോക്കുക. പ്രദീപ്താഗ്നിപോലെ തിളങ്ങുന്ന നിശിതസായകങ്ങൾകൊണ്ടു് ഈ ആവനാഴികൾ നിറഞ്ഞിരിക്കുന്നു. സുവൎണ്ണമയമായ കോശത്തോടു കൂടി പൊന്നണിഞ്ഞു ശോഭിക്കുന്ന ഈ ഖൾഗവും അങ്ങുന്നു കണ്ടുകൊൾക. ഹെ! രാഘവ! പണ്ടു വിഷ്ണു ഈ ചാപംകൊണ്ടാണു് മഹാസുരനെക്കൊന്നു ദേവന്മാൎക്കു ദിവ്യമായ ശ്രീയെ വീണ്ടും നൽകിയതു്. ഹെ! മാനദ! ആ ചാപവും, ശരവും, ആവനാഴികളും, ഖൾഗവും വിജയത്തിന്നായി അങ്ങുന്നു പരിഗ്രഹിക്ക. വജ്രി വജ്രത്തെയെന്നപോലെ അവയെ അങ്ങുന്നു ധരിക്കുക" എന്നിപ്രകാരം പറഞ്ഞു ഭഗവാനായ അഗസ്ത്യൻ ആ വരായുധങ്ങളെല്ലാം ശ്രീരാഘവന്നു നൽകി.

--------------
സർഗ്ഗം 13
പഞ്ചവടീയാത്ര
--------------

അഗസ്ത്യമഹൎഷി ശ്രീരാഘവനോടു വീണ്ടും ഇങ്ങിനെ പറഞ്ഞു. "ഹെ! രാമചന്ദ്ര! ഞാൻ ഏറ്റവും പ്രീതനായി. അങ്ങയ്ക്കു മംഗളം. ഹെ! ലക്ഷ്മണ! ഭവന്നും സ്വസ്തി ഭവിക്കട്ടെ. നിങ്ങൾ വൈദേഹിയോടുകൂടെ എന്നെക്കാണ്മാൻ വന്നതിൽ എനിക്കു വളരെ സന്തോഷമുണ്ടു്. യാത്രാക്ലേശം നിങ്ങളെ ഒട്ടേറെ ബാധിച്ചിരിക്കുന്നു. ദുസ്സഹമായ ക്ഷീണംനിമിത്തം സീതയും വിശ്രമത്തെ കാംക്ഷിക്കുന്നുണ്ടായിരിക്കാം. ദുഃഖമെന്തെന്നറിയാത്ത ഈ സുകു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/40&oldid=203151" എന്ന താളിൽനിന്ന് ശേഖരിച്ചത്