താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34

വൻ പ്രശാന്തഹരിണങ്ങളാൽ സങ്കുലമായ ആ ആശ്രമം മുഴുവൻ യഥേച്ഛം ചുററിക്കണ്ടു. ബ്രഹ്മസ്ഥാനം, അഗിസ്ഥാനം, വിഷ്ണുസ്ഥാനം, മഹേന്ദ്രസ്ഥാനം, സൂൎയ്യസ്ഥാനം, സോമസ്ഥാനം, വരുണസ്ഥാനം, കാൎത്തികേയസ്ഥാനം, ഭഗസ്ഥാനം, കുബേരസ്ഥാനം, വിധാതൃസ്ഥാനം, വായുസ്ഥാനം, നാഗരാജസ്ഥാനം, ഗായത്രീസ്ഥാനം, ധൎമ്മസ്ഥാനം, വസുക്കളുടെ സ്ഥാനം തുടങ്ങിയ ബ്രഹ്മാദി ദേവന്മാരുടെ പൂജാസ്ഥാനങ്ങളെല്ലാം അവർ ദൎശിച്ചു. ശിഷ്യവൃന്ദത്താൽ പരിവൃതനായ മുനിപുംഗവനാകട്ടെ ആദരപൂൎവ്വം അതിഥികളെ എതിരേററു. ദീപ്തതേജസ്സുകളായ ആ മഹൎഷിമാരുടെ മുമ്പിൽ നടക്കുന്ന അഗസ്ത്യമുനിയെക്കണ്ടു വീരശ്രീകനായ രാമചന്ദ്രൻ ലക്ഷ്മീവൎദ്ധനനായ ലക്ഷ്മണനോടിങ്ങിനെ പറഞ്ഞു. "ലക്ഷ്മണ! നോക്കുക. ഭഗവാനായ അഗസ്ത്യനാണു് ഈ വരുന്നതു്. ഔദാൎയ്യംകൊണ്ടു ഞാൻ അദ്ദേഹത്തെ അറിയുന്നു" ഇപ്രകാരം പറഞ്ഞു മഹാബാഹുവും പരന്തപനുമായ ശ്രീരാഘവൻ സൂൎയ്യസന്നിഭനായ ആ മുനിപുംഗവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. അപ്രകാരംതന്നെ ലക്ഷ്മണനും സീതയും ഭക്തിപുരസ്സരം മഹാഭാഗനായ ആ മഹൎഷിവൎയ്യനെ വീണു വന്ദിച്ചു. അനന്തരം മുനിപുംഗവൻ അവരെ ആദരവോടെ കൈക്കൊണ്ടു് ആസനോദകങ്ങൾകൊണ്ടു യഥാവിധി സല്ക്കരിച്ചു. കുശലപ്രശ്നം ചെയ്തശേഷം മുനി അവരെ ഉചിതസ്ഥാനങ്ങളിൽ ഇരുത്തി അഗ്നിയെ ഹോമിച്ചു് അൎഘ്യാദികൾ കൊണ്ടു് പൂജിച്ചു. വാനപ്രസ്ഥധൎമ്മമനുസരിച്ചു് അവൎക്കു ഭോജനം നൽകിയശേഷം വിദിതാത്മാവായ ആ മുനിവൎയ്യൻ ധൎമ്മവേദിയായ രാഘവനോടിങ്ങിനെ പറഞ്ഞു. "ഹെ! രാമഭദ്ര! അഗ്നിയെ ഹോമിച്ചു് അൎഘ്യം കൊടുത്തിട്ടാണു് യഥാവിധി അതിഥിപൂജ ചെയ്യേണ്ടതു്. അന്യഥാ ചെയ്യുന്ന താപസൻ ദുഃസാക്ഷികളെപ്പോലെ പരലോകത്തിൽ ചെന്നു സ്വമാംസം ഭുജിക്കുന്നു. സൎവ്വലോകത്തിന്നും രാജാവും ധൎമ്മചാരിയും മഹാരഥനും മാന്യനും പ്രിയാതിഥിയുമായ അങ്ങുന്നു പൂജാൎഹനാണു്" എന്നിങ്ങിനെ വചിച്ചു മുനിപുംഗവൻ കായ്കനിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/39&oldid=203133" എന്ന താളിൽനിന്ന് ശേഖരിച്ചത്