താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33

യോടുംകൂടെ മുനിയെക്കാണ്മാൻ വന്നിട്ടുണ്ടു്. രാമഭക്തനും ആ പ്രഭുവിന്നു ഹിതകാരിയുമായ ഞാൻ അദ്ദേഹത്തിന്റെ അവരജനാണു്. എന്റെ പേർ ലക്ഷ്മണൻ എന്നാണു്. ഈ സംഗതികളെല്ലാം ഭവാൻ കേട്ടിട്ടുണ്ടായിരിക്കാം. പിതൃശാസനം കൈക്കൊണ്ടു ഞങ്ങൾ ഈ മഹാരണ്യം പ്രാപിച്ചു. ഭഗവാനായ അഗസ്ത്യമുനിയെക്കാണ്മാൻ ഞങ്ങൾക്കു വളരെ ആഗ്രഹമുണ്ടു്. ഈ വൃത്താന്തമെല്ലാം ഭവാൻ ചെന്നു മുനിയോടുണൎത്തിക്കുക." ലക്ഷ്മണന്റെ ഈ വാക്കുകൾ കേട്ടു് അഗസ്ത്യന്ന് എത്രയും സമ്മതനായ ആ ശിഷ്യവൎയ്യൻ അഗ്നിശാലയിൽ പ്രവേശിച്ചു് തപസ്സുനിമിത്തം തീരെ ദുരാധൎഷനായിത്തീൎന്നിട്ടുള്ള ആ മുനിപുംഗവനെ തൊഴുതുംകൊണ്ടിങ്ങിനെ പറഞ്ഞു. "ഹെ! ഭഗവൻ! ദശരഥപുത്രനായ രാമൻ ലക്ഷ്മണനോടും ഭാൎയ്യയായ സീതയൊടുംകൂടി ഇതാ ആശ്രമത്തിൽ വന്നിട്ടുണ്ടു്. അരിമന്ദരായ ആ സഹോദരന്മാർ നിന്തിരുവടിയെക്കാണ്മാൻ കൊതിക്കുന്നു. എന്തുചെയ്യേണമെന്നു ഭവാൻ അരുളിച്ചെയ്യുക." തന്റെ പ്രിയശിഷ്യന്റെ ഉക്തികളിൽനിന്നും രാമലക്ഷ്മണന്മാരുടെയും വൈദേഹിയുടെയും ആഗമനത്തെ മനസ്സിലാക്കി മുനി ഇങ്ങിനെ പറഞ്ഞു. "ഹ! രാമൻ വന്നിട്ടുണ്ടൊ! ഞാൻ ആ മഹാത്മാവിന്റെ ആഗമനത്തെ കാത്തുംകൊണ്ടാണിരിക്കുന്നതു്. വേഗം ചെന്നു സൽകൃതനായ രാമനെ സീതയോടും സൌമിത്രിയോടുംകൂടി എന്റെ സമീപം കൂട്ടിക്കൊണ്ടുപോരിക. ഇത്ര താമസിച്ചതുതന്നെ നന്നായില്ല." ഈ വാക്കുകൾ കേട്ടു ശിഷ്യൻ ധൎമ്മഭൃത്തും മഹാത്മാവുമായ മുനിയെ വന്ദിച്ചു് തിരിച്ചുചെന്നു ലക്ഷ്മണനോടു സസംഭ്രമം ഇങ്ങിനെ പറഞ്ഞു. "രാമനെവിടെ? ആശ്രമത്തിൽ ചെന്നു മുനിയെക്കാണാം." ഉടനെ ലക്ഷ്മണൻ ആ മുനിശിഷ്യനേയും കൂട്ടി രാമാന്തരികം പ്രാപിച്ചു. മുനിശിഷ്യൻ അഗസ്ത്യവചനങ്ങളെല്ലാം ഭക്തിപൂൎവ്വം ശ്രീരാമനെ അറിയിച്ചു. അനന്തരം സുവിനീതനായ ആ മുനിശിഷ്യൻ ശ്രീരാഘവനെ വളരെ ആദരവോടുംകൂടെ ആശ്രമത്തിൽ കൊണ്ടുചെന്നു. സൌമിത്രിയോടും സീതയോടുംകൂടെ ആശ്രമം പ്രാപിച്ച ശ്രീരാഘ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/38&oldid=203131" എന്ന താളിൽനിന്ന് ശേഖരിച്ചത്