താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
32

ക്കപ്പെടുന്ന ശ്രീമത്തായ ഈ ആശ്രമം പ്രഖ്യാതകൎമ്മാവും ദീൎഘായുഷ്മാനുമായ അഗസ്ത്യമുനിയുടേതു തന്നെ. ലോകാൎച്ചിതനും സാധുഹിതത്തിൽ നിത്യരതനുമായ ഈ മുനിയെച്ചെന്നുകണ്ടാൽ ഇദ്ദേഹം നിശ്ചയമായും നമുക്കു വേണ്ടുന്ന നന്മചെയ്യും. ഹെ! സൌമ്യ! വനവാസത്തിൽ ബാകിയുള്ളകാലം മുഴുവൻ മഹാത്മാവായ അഗസ്ത്യമുനിയെ ആരാധിച്ചുംകൊണ്ടു ഞാൻ ഈ ആശ്രമത്തിൽതന്നെ വസിപ്പാനാണു് ഇച്ഛിക്കുന്നതു. ദേവന്മാർ, ഗന്ധൎവ്വന്മാർ, സിദ്ധന്മാർ, പരമൎഷികൾ എന്നിവരെല്ലാം നിയതാഹാരരായി അഗസ്ത്യമുനിയെ സദാ സേവിക്കുന്നു. ഏഷണിക്കാർ, ക്രൂരന്മാർ, ശഠന്മാർ, അസത്യവാദികൾ, കാമവൃത്തന്മാർ എന്നിങ്ങിനെ അനൎഹന്മാരായ യാതൊരുത്തരും ഈ ആശ്രമത്തിൽ ജീവിക്കുന്നില്ല. ഇവിടെ വസിക്കുന്ന ദേവന്മാർ, യക്ഷന്മാർ, നാഗങ്ങൾ, പതംഗങ്ങൾ എന്നിവരെല്ലാം ഒരുപോലെ നിയതാഹാരരും ധൎമ്മാരാധന ചെയ്യുന്നവരുമാണു്. ഇവിടെയുള്ള മഹാത്മാക്കളും സിദ്ധന്മാരുമായ പരമൎഷികൾ നരദേഹം പരിത്യജിച്ചു പുതിയ ശരീരം എടുത്തു സൂൎയ്യസന്നിഭമായ വിമാനത്തിൽ കയറി സ്വൎഗ്ഗം പൂകുന്നു. വിശിഷ്ടഭൂതങ്ങളാൽ ആരാധിക്കപ്പെട്ടുപോരുന്ന ദേവന്മാർ തങ്ങളുടെ യക്ഷത്വം, അമരത്വം നാനാരാജ്യങ്ങൾ എന്നിവ പോലും ഇവിടെ അൎപ്പിക്കുന്നു. ഹെ! സൌമിത്രെ! ഇതാ നാം ആശ്രമത്തിൽ എത്തിക്കഴിഞ്ഞു. നീ മുമ്പിൽ ചെന്നു സീതയോടുംകൂടെ രാമൻ ഇവിടെ വന്നിട്ടുണ്ടെന്നു മഹൎഷിയെ അറിയിക്കുക."

--------------
സർഗ്ഗം 12
അഗസ്ത്യദൎശനം
--------------


അനന്തരം രാഘവാനുജനായ ലക്ഷ്മണൻ ആശ്രമത്തിൽ പ്രവേശിച്ചു് അഗസ്ത്യശിഷ്യനോടിങ്ങിനെ പറഞ്ഞു. "ദശരഥരാജാവിന്റെ ജ്യേഷ്ഠപുത്രനും ബലവാനുമായ രാമൻ ഭാൎയ്യയായ സീത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/37&oldid=203130" എന്ന താളിൽനിന്ന് ശേഖരിച്ചത്