താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22

വൈഡൂൎയ്യശോഭയോടുകൂടിയ ദൎഭപ്പുല്ലുകൾ, വഴിയിലെങ്ങും ചിതറിക്കിടക്കുന്നു. കൃഷ്ണമേഖശിഖരങ്ങൾപോലെ ധൂമാഗ്രങ്ങൾ അതാ ആശ്രമത്തിൽനിന്നും പൊങ്ങി വനമെങ്ങും വ്യപിക്കുന്നു. ദ്വിജശ്രേഷ്ഠന്മാർ നിൎമ്മലജലത്തിൽ സ്നാനംചെയ്തു സ്വാൎജ്ജിതങ്ങളായ കുസുമങ്ങൾകൊണ്ടു് ഇപ്പോൾ പുഷ്പോപഹാരം ചെയ്കയായിരിക്കാം. ഹെ! സൌമ്യ! സുതീക്ഷ്‌ണമുനിയുടെ വചസ്സും ഇവിടുത്തെ സ്ഥിതിയും ഓൎക്കുമ്പോൾ ഇതു് അഗസ്ത്യസോദരന്റെ ആശ്രമമാണെന്നതിന്നു സംശയമില്ല. മൃത്യുവെ ബലാല്ക്കാരമായി അടക്കി ലോകനന്മയെ കാംക്ഷിച്ചുംകൊണ്ടാണു് പുണ്യവാനായ ആ മുനിയുടെ ഭ്രാതാവു് ഇവിടെ വസിക്കുന്നതു്. പണ്ടിവിടെ മഹാക്രൂരന്മാരായ വാതാപി, ഇല്വലൻ എന്നീ രണ്ടസുരന്മാർ പാൎത്തിരുന്നുവത്രെ. അവർ സോദരന്മാരായിരുന്നു. കഠിനഹൃദയരായ അവർ ബ്രാഹ്മണഹന്താക്കളുമായിരുന്നു. അതിനിർഘൃണനായ ഇല്വലൻ ഒരു വിപ്രവേഷം ധരിച്ചു വ്യാകരണശുദ്ധിയോടെ സംഭാഷണം ചെയ്തുകൊണ്ടു ബ്രാഹ്മണരുടെ അരികെ ചെല്ലും. ശ്രാദ്ധമാണെന്നു പറഞ്ഞു് അവരെ ഭുജിപ്പാൻ ക്ഷണിക്കും. അനന്തരം അവൻ തന്റെ ഭ്രാതാവെ ഒരു മേഷരൂപിയാക്കി അതിനെ അറുത്തു ശ്രാദ്ധോചിതമായ കറികൾ ഉണ്ടാക്കി ക്ഷണിച്ചുവരുത്തിയ ബ്രാഹ്മണരെ ശ്രാദ്ധമൂട്ടും. അവർ ഭക്ഷിച്ചുകഴിഞ്ഞാൽ ഉടൻ ഇല്വലൻ ഹെ! വാതാപെ! പുറത്തേക്കു വന്നുകൊൾക" എന്നിങ്ങിനെ ഉഗ്രസ്വരത്തിൽ വിളിച്ചുപറയും. ഇതു കേട്ടു വാതാപി അരക്ഷണത്തിൽ ബ്രാഹ്മണരുടെ ഉദരം പിളൎന്നു മേഷസ്വനത്തോടെ പുറാത്തേക്കു ചാടും. കാമരൂപികളും മാംസഭോജികളുമായ ആ അസുരന്മാർ ഇങ്ങിനെ അനേകസഹസ്രം ബ്രാഹ്മണരെ പലവട്ടമായി നശിപ്പിച്ചിട്ടുണ്ടു്. ഇങ്ങിനെ ഇരിക്കെ ദേവന്മാരുടെ പ്രാൎത്ഥനയനുസരിച്ചു് ഒരു ദിവസം അഗസ്ത്യമുനിയും ഇല്വലന്റെ ക്ഷണം കൈക്കൊണ്ടു ശ്രാദ്ധം ഭുജിപ്പാൻ ചെന്നുകേറി. ഭക്ഷണാനന്തരം മഹാസുരനായ ഇല്വലൻ ഹസ്തോദകം കൊടുത്തു് "അങ്ങുന്നു വന്നു ശ്രാദ്ധം ഭുജിച്ചതു് വളരെ സന്തോഷമായി' എന്നിങ്ങിനെ പറഞ്ഞുംകൊണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/34&oldid=203125" എന്ന താളിൽനിന്ന് ശേഖരിച്ചത്