താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
25
സർഗ്ഗം 11
അഗസ്ത്യാശ്രമപ്രവേശനം
--------------


ശ്രീ രാഘവൻ മുമ്പിലും സുമദ്ധ്യയായ സീത മദ്ധ്യത്തിലും ധനുഷ്പാണിയായ ലക്ഷ്മണൻ പിമ്പിലുമായി സഞ്ചരിച്ചു. വിവിധ ശൈലപ്രസ്ഥങ്ങൾ, വനങ്ങൾ, രമ്യനദികൾ, എന്നിവയെല്ലാം കണ്ടുകൊണ്ടു രാമലക്ഷ്മണന്മാർ സീതയോടുംകൂടെ യാത്ര ചെയ്തു. നദീപുളിനങ്ങളിൽ ചരിക്കുന്ന അസംഖ്യം സാരസങ്ങൾ, ചക്രവാകങ്ങൾ, ജലചരങ്ങളായ മററു പക്ഷികൾ, വിശിഷ്ടപത്മങ്ങളോടുകൂടിയ സരസ്സുകൾ, പുള്ളിമാൻ, മഹിഷം, വരാഹം, തുടങ്ങിയ കൊമ്പുള്ള മത്തമൃഗസഞ്ചയങ്ങൾ, ദ്രുമവൈരികളായ മദിച്ച ഗജങ്ങൾ എന്നിവയേയും അവർ അവിടവിടെ വീക്ഷിച്ചു. ഇങ്ങിനെ അവർ കുറെ വഴി ചെന്നു് സൂൎയ്യൻ അസ്തമിക്കാറായപ്പോൾ ഉദ്ദേശം ഒരു യോജന നീളമുള്ള അതിരമണീയമായൊരു തടാകം കണ്ടു. സാരസങ്ങൾ, അരയന്നങ്ങൾ എന്നിവകൊണ്ടു സങ്കുലമായിരുന്നു ആ പൊയ്ക. പ്രസന്നസലിലം നിറഞ്ഞു ശോഭിക്കുന്ന ആ രമ്യ പുഷ്കരണിയിൽനിന്നും ഗീതവാദിത്രഘോഷങ്ങൾ പുറപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ അവിടെ ആരെയും കണ്ടതുമില്ല. അതെന്തന്നറിവാനുള്ള കൌതൂഹലത്തോടെ മഹാബലരാായ രാമലക്ഷ്മണന്മാർ ധൎമ്മഭൃത്തെന്നു പേരായ മുനിയെ പ്രാപിച്ചു് ഇപ്രകാരം ചോദിച്ചു. "ഹെ! മഹാമുനെ! ഈ വാദ്യനിശ്വനം കേട്ടു ഞങ്ങളെല്ലാം ഏറ്റവും വിസ്മയിക്കുന്നു. ഇതെന്തെന്നറിവാൻ ഞങ്ങൾക്കു വളരെ ആഗ്രഹമുണ്ടു്. ഹെ! ദ്വിജസത്തമ! വളരെ ഗോപ്യമല്ലെങ്കിൽ -പറവാൻ തക്കതാണെങ്കിൽ- ഇതെന്തെന്നു പറഞ്ഞുകേട്ടാൽ കൊള്ളാം." രഘൂത്തമന്റെ ഈ വാക്യങ്ങൾ കേട്ടു മുനിപുംഗവൻ പൊയ്കയുടെ ഉല്പത്തിയും മററും യഥാൎത്ഥമായി ഇങ്ങിനെ വിവരിച്ചു. "പഞ്ചാപ്സരസ്സെന്നു പേരായ ഈ തടാകം സൎവ്വകാലത്തും ജലപൂൎത്ത്യാദി ഗുണങ്ങൾകൊണ്ടു ശോഭിക്കുന്നു. മാണ്ഡ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/30&oldid=203121" എന്ന താളിൽനിന്ന് ശേഖരിച്ചത്