താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ശ്രീ
ഓം നമോ ഭഗവതെ വാസുദേവായ.
"വാല്മീകിഗിരിസംഭുതാരാമസാഗരഗാമിനീ
പുനാതിഭുവനംപുണ്യാ രാമായണമഹാനദീ"


ശ്രീവാല്മീകിരാമായണമാഹാത്മ്യത്തെ ഇതിലധികം വെളിപ്പെടുത്തുവാൻ പ്രയാസം തന്നെയാണ്. ലോകത്തിൽ ഇന്നു കാണുന്ന ഉത്തമസാഹിത്യഗ്രന്ഥങ്ങളുടെ ആദിമൂലം, ഭഗവാൻ ശ്രീവാല്മീകിമഹൎഷിയുടെ മുഖാരവിന്ദത്തിൽനിന്നു് സ്വയം നിൎഗ്ഗളിച്ചതായ, രാമായണസുധാസമുദ്രമാണെന്നു് ആ സമുദ്രത്തിൽ ഇറങ്ങി വിഹരിച്ചിട്ടുള്ള സഹൃദയന്മാരൊടു പറാഞ്ഞറിയിക്കേണ്ടതായ ആവശ്യമില്ല.

ശ്രീരാമചന്ദ്രൻ, സീതാദേവി, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, സുഗ്രീവൻ, വിഭീഷണൻ എന്നിങ്ങിനെയുള്ള സൽപാത്രങ്ങളിൽകൂടെ ഭഗവാൻ ശ്രീ വാല്മീകി മഹൎഷി പ്രകാശിപ്പിച്ചിട്ടുള്ള സൽഗുണരത്നങ്ങളുടെ വെളിച്ചംതട്ടുവാനിടവന്നിട്ടില്ലായിരുന്നുവെങ്കിൽ ഈ ലോകം ശുദ്ധമേ അന്ധകാരാവൃതമാകുമായിരുന്നുവെന്നു നിസ്സംശയം പറയാം.

ഐഹികവും പാരത്രികവുമായ ശ്രേയസ്സിനെ സമ്പാദിപ്പാനാഗ്രഹിക്കുന്നവൎക്ക് ദോഷലേശമില്ലാത്ത ഉത്തമമാൎഗ്ഗത്തെ കാട്ടിക്കൊടുക്കുന്ന കെടാവെളിച്ചമാണ് രാമായണസൂൎയ്യനിൽനിന്നു് നിരന്തരം പുറപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു് ധന്യാത്മാക്കൾ അറിയുന്നതുകൊണ്ടാണു് ആസ്തികന്മാർ രാമായണത്തെ നിത്യപാരായണത്തിന്നുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതു്. എന്തിനധികം; ധൎമ്മാ ൎത്ഥകാമമോക്ഷരൂപചതുൎവ്വിധപുരുഷാൎത്ഥങ്ങളെ സാധിപ്പിച്ചു്, മനുഷ്യവൎഗ്ഗത്തെ അധികാരിതാരമ്യേന അനുഗ്രഹിക്കുന്ന സാക്ഷാൽപരമാത്മാവിന്റെ അക്ഷരസ്വരൂപംതന്നെയാണു് ശ്രീമദ്വാന്മീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/3&oldid=203241" എന്ന താളിൽനിന്ന് ശേഖരിച്ചത്