താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
11

ഭയും ശ്രീയും ഉള്ള അത്ഭുതകരമായ ആ തേർ നോക്കുക. ജ്വലിക്കുന്ന സൂൎയ്യന്നു തുല്യം അതാ അത് അംബരത്തിൽ വിളങ്ങുന്നു. പുരുഹൂതനായ ശക്രൻ്റെ കുതിരകളെപ്പറ്റി നാം മുമ്പു കേട്ടിട്ടുണ്ടല്ലൊ. ആകാശത്തിൽ നില്ക്കുന്ന അവ ആ ദിവ്യവാജികളാണ്. കുണ്ഡലധാരികൾ, ഖൾഗം ധരിച്ചവർ, വിസ്തീൎണ്ണവും വിപുലവുമായ ഉരസ്സോടുകൂടിയവർ, പരിഘതുല്യങ്ങളായ ബാഹുക്കളുള്ളവർ, ചുകപ്പുവസ്ത്രം ധരിച്ചവർ എന്നിങ്ങിനെ വ്യാഘ്രതുല്യം ദുരാസദരായ അസംഖ്യം യുവാക്കന്മാർ അതാ രഥത്തെ ചുററിനില്ക്കുന്നു. അഗ്നപ്രഭയോടുകൂടിയ ഹാരങ്ങൾ അവർ ഓരോരുത്തരും കഴുത്തിൽ അണിഞ്ഞിട്ടുണ്ടു്. ഇരുപത്തഞ്ചു വയസ്സു പ്രായമേ അവരിൽ ഓരോരുത്തന്നും തോന്നുന്നുള്ളൂ. ദേവന്മാരുടെ രൂപവും പ്രായവും നാം ഇപ്പോൾ ഇവരിൽ കാണുന്നതുപോലെത്തന്നെ എന്നും പ്രിയദൎശനങ്ങളാണ്. ലക്ഷ്മണ! നീ വൈദേഹിയോടുകൂടെ അല്പനേരം ഇവിടെ നില്ക്കുക. ഈ രഥത്തിൽ കയറിവന്നിട്ടുള്ള ആ മഹാദ്യുതി ആരാണെന്ന സൂക്ഷ്മം ഞാൻ ചെന്നു ഗ്രഹിച്ചുവരാം." എന്നിങ്ങിനെ പറഞ്ഞു് കാകുൽസ്ഥൻ ശരഭംഗാശ്രമത്തിന്നു നേരെ നടന്നു. ശ്രീരാഘവൻ വരുന്നതു കണ്ടു് ശചീപതിയായ ഇന്ദ്രൻ ശരഭംഗമുനിയോടു ഗോപ്യമായി ഇങ്ങിനെ പറഞ്ഞു. "ഇതാ ശ്രീരാഘവൻ വരുന്നുണ്ടു്. നമുക്കിപ്പോൾ സംഭാഷണം മതിയാക്കുക. ഇദ്ദേഹം തന്റെ കാൎയ്യം നിൎവഹിച്ചുകൊള്ളട്ടെ. സ്വകൎമ്മത്തിൽ ജയം നേടി രാമൻ കൃതാൎത്ഥനാകട്ടെ. മറ്റാൎക്കും സാദ്ധ്യമല്ലാത്ത അതിദുഷ്കരമായ കൎമ്മങ്ങൾ രാമനാൽ സാധിക്കേണ്ടതുണ്ട്. ആ മഹാകൎമ്മങ്ങൾ ചെയ്തു നിവൎത്തിച്ച ശേഷം താമസിയാതെ ഞാൻ രാമനെ കണ്ടുകൊള്ളാം." എന്നിങ്ങിനെ മന്ത്രിച്ചു മുനിപുംഗവനെ അഭിവന്ദിച്ചുംകൊണ്ടു് അരിമന്ദനായ ആ ദേവനാഥൻ രഥത്തിൽ കയറി ദേവലോകത്തേക്കു തിരിച്ചു. സഹസ്രാക്ഷൻ തിരിച്ചുപോയെന്നുകണ്ടു ശ്രീരാഘവൻ സീതാലക്ഷ്മണന്മാരോടുകൂടെ അഗ്നിഹോത്രത്തിൽ സ്ഥിതിചെയ്യുന്ന ശരഭംഗമുനിയെ ചെന്നുകണ്ടു. സീതാലക്ഷ്മണന്മാരോടുകൂടെ രാമൻ മഹൎഷി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/16&oldid=203266" എന്ന താളിൽനിന്ന് ശേഖരിച്ചത്