താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10
സർഗ്ഗം 5
ശരഭംഗസമാഗമം.

വീൎയ്യശാലിയായ ശ്രീരാഘവൻ ഭീമബലനായ ആ രാത്രിഞ്ചരനെക്കൊന്നു സീതയെ ആശ്വസിപ്പിച്ചു. അനന്തരം ദാശരഥി ദീപ്തതേജസ്സായ തൻ്റെ ഭ്രാതാവോടു് "ഹെ! ലക്ഷ്മണ! ഈ വനം എത്രയും ദുൎഗ്ഗമമാണ്. വനവാസമാവട്ടെ നാം മുമ്പു പരിചയിച്ചതുമല്ല. അതിനാൽ നമുക്കു വേഗം ചെന്നു് തപോധനനായ ശരഭംഗനെ കാണുക" എന്നിങ്ങനെ പറഞ്ഞു് അവർ ഭാവിതാത്മാവും ദേവതുല്യനുമായ ആ മഹൎഷിപുംഗവൻ്റെ ആശ്രമത്തിലേക്കു നടന്നു. അവിടെ അവർ അത്യത്ഭുതമായ ഒരു സംഭവം സന്ദൎശിച്ചു. സൂൎയ്യവൈശ്വാനരന്മാൎക്കു തുല്യം വിളങ്ങുന്ന വിബുധേശ്വരൻ രഥത്തിൽനിന്നിറങ്ങി നിലം തൊടാതെ ആ തപോധനന്റെ സമീപം നിന്നിരുന്നു. ശുഭ്രവസ്ത്രവും ദിവ്യാഭരണങ്ങളും ധരിച്ചു ശോഭിച്ചുകൊണ്ടിരുന്ന മഹാത്മാക്കളായ അസംഖ്യം ദേവന്മാരേയും അവർ വിബുധേശ്വരന്നു ചുററും കണ്ടു. പച്ചക്കുതിരകൾ പൂട്ടി തരുണസൂൎയ്യന്നു തുല്യമായ ആ മഹാനുഭാവന്റെ രഥവും വിദൂരത്തായി അന്തരിക്ഷത്തിൽ സ്ഥിതിചെയ്തിരുന്നു. വെണ്മുകിൽ പോലെയും ഇന്ദുമണ്ഡലം പോലെയും ശോഭിക്കുന്നതും ചിത്രമാല്യങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ വിബുധേശ്വരന്റെ വെൺകൊററക്കുടയും കണ്ടു് അവർ വിസ്മയിച്ചു. രണ്ടു ദേവസ്ത്രീകൾ പൊൻപിടിയിട്ടിട്ടുള്ളതും വിലയുയൎന്നതുമായ ചാമരങ്ങൾ ആ ദിവ്യപുരുഷന്റെ മൂൎദ്ധാവിൽ വീശിക്കൊണ്ടിരുന്നു. ഗന്ധൎവ്വന്മാർ അമരന്മാർ, സിദ്ധചാരണന്മാർ, മഹാധന്യരായ മഹൎഷിപുംഗവന്മാർ തുടങ്ങിയ അനേകം പേർ അന്തരിക്ഷഗതനായ ആ ദേവനെ സ്തുതിച്ചുകൊണ്ടിരുന്നു. ശരഭംഗമുനിയോടു സംഭാഷണംചെയ്തുകൊണ്ടിരുന്ന ദേവേന്ദ്രനെക്കണ്ടു ശ്രീരാഘവൻ ആ മഹാരഥത്തെ ചൂണ്ടിക്കാട്ടി ലക്ഷ്മണനോടിങ്ങിനെ പറഞ്ഞു. "ഹെ! ലക്ഷ്മണ! മഹാശോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/15&oldid=203265" എന്ന താളിൽനിന്ന് ശേഖരിച്ചത്