താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
129

ൽ ആൎയ്യയായ കൈകേയി, എന്റെ പ്രാണവല്ലഭനായ രാമനെ നാട്ടിൽനിന്നകറേറണമെന്നും ഭരതന്നു് രാജ്യാഭിഷേകം ചെയ്യേണമെന്നും ഉള്ള രണ്ടു വരങ്ങൾ, എന്റെ ശ്വശുരനും സത്യസന്ധനുമായ മഹാരാജാവിനോടു യാചിച്ചു "ഞാൻ ഉണ്ണുകയാകട്ടെ, ഉറങ്ങുകയാകട്ടെ, ജലപാനംപോലും ചെയ്കയാവട്ടെ, ഉണ്ടാവില്ല. രാമന്നഭിഷേകം ചെയ്താൽ ആ നിമിഷംതന്നെ എന്റെ ജീവിതം അവസാനിക്കും" എന്നിപ്രകാരം കൈകേയി പറഞ്ഞതു കേട്ടു് ലോകനമ്യനായ എന്റെ ശ്വശുരൻ, ഈ വരങ്ങളെ അന്യഥാ ചെയ്യേണമെന്നു്, എത്രയോ പ്രാവശ്യം അവളോടു യാചിച്ചു. എങ്കിലും, അവൾ അതിന്നു വഴിപ്പെട്ടില്ല, ഈ കാലത്തു്, എന്റെ ഭൎത്താവിന്നു് ഇരുപതു വയസ്സു മാത്രമേ ആയിരുന്നുള്ളൂ. എനിക്കു് പതിനെട്ടും ആയിരിക്കണം. ആയതനേത്രനും, ആജാനുലംബഹസ്തനുമായ രാമൻ ഭൂഹിതത്തിൽ എത്രയും തല്പരനാണു്. പ്രഖ്യാതനും ശുചിയും ഗുണോൽകൃഷ്ടനുമായ അദ്ദേഹം, സത്യത്തിൽ ദൃഢവ്രതനുമാണു്. തേജസ്വിയും എന്നാൽ കാമാൎത്തനുമായ ദശരഥനാകട്ടെ, കൈകേയിയുടെ ഹിതത്തിന്നു വിധേയനാകനിമിത്തം, രാമാഭിഷേകം മുടങ്ങിപ്പോയി. എന്റെ പ്രാണവല്ലഭൻ പിതൃസമീപം ചെന്നപ്പോൾ, കൈകേയി രാമനോടു് ധൃഷ്ടവചനങ്ങൾ ഇങ്ങിനെ പറഞ്ഞു "ഹെ രാമ! നിന്റെ പിതാവു് നിന്നോടാജ്ഞാപിക്കുന്നതെന്തെന്നു് പറയാം; കേട്ടുകൊൾക. ഒട്ടും ശല്യംകൂടാതെ രാജ്യം ഭരതന്നു കൊടുക്കണം. പതിനാലു സംവത്സരം നീ വനത്തിൽ വാഴുകയും വേണം. അതിനാൽ വനവാസത്തിന്നു് വേഗം പുറപ്പെട്ടുകൊള്ളുക. പിതാവിന്റെ വാക്കിനെ സഫലമാക്കുക." കേകയപുത്രിയായ തന്റെ മാതാവിന്റെ വചനങ്ങൾ കേട്ടു്, രാമന്നു് ഒട്ടും വൈമനസ്യമുണ്ടായില്ല. 'അങ്ങിനെതന്നെ'യെന്നു് ധൈൎയ്യസമേതം അദ്ദേഹം സമ്മതിച്ചു. ദൃഢവ്രതനായ എന്റെ ഭൎത്താവു്, അപ്രകാരം പ്രവൎത്തിക്കയും ചെയ്തു. എന്റെ പ്രാണവല്ലഭനായ രാമൻ ദാനം കൊടുക്കയെ ഉള്ളൂ; വാങ്ങുകയില്ല. സത്യമേ പറയൂ; അസത്യം ഒരിക്കലും വചിക്കയില്ല്ല.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/134&oldid=203485" എന്ന താളിൽനിന്ന് ശേഖരിച്ചത്