താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8

പേടിച്ചരണ്ടു മുറിഞ്ഞ കൈകളോടുംകൂടെ വജ്രമേററു വിഭിന്നമായ പൎവ്വതത്തിന്നു തുല്യം നിലത്തു വീണു. വീണ്ടും രാമലക്ഷ്മണന്മാർ മുഷ്ടികൊണ്ടും മുട്ടുകൊണ്ടും പാദംകൊണ്ടും ഇടിച്ചും അടിച്ചും ആ ഭീമരാക്ഷസനെ ഭൂമിയിലിട്ടു മൎദ്ദിച്ചു. ഇങ്ങിനെ ശസ്ത്രംകൊണ്ടും മററും ബഹുവിധമായ പീഡകൾ ഏററു ഭൂമിയിൽ വീണരഞ്ഞിട്ടും ആ രാക്ഷസൻ മരിച്ചില്ല. ഇതെല്ലാം കണ്ടു് ആപത്തിൽ ഒട്ടും കുലുക്കമില്ലാത്ത ശ്രീമാനായ രാഘവൻ ലക്ഷ്മണനോടിങ്ങിനെ പറഞ്ഞു. "ഹേ! പുരുഷവ്യാഘ്ര! ഇവനെ ശസ്ത്രംകൊണ്ടു ജയിപ്പാൻ പ്രയാസമാണു്. ഇവന്നു തപോബലം അത്രയുണ്ടു്. ഇവനെ കുഴിയിലിട്ടു മൂടുകതന്നെ വേണം. പുരുഷശ്രേഷ്ഠനായ ശ്രീരാഘവന്റെ വാക്കുകൾ കേട്ടു വിരാധൻ ഇങ്ങിനെ പറഞ്ഞു. "ഹേ! പുരുഷസിംഹ! ശക്രന്നുതുല്യം ബലവാനായ അങ്ങുന്നു് എന്നെ വധിച്ചുകഴിഞ്ഞു നിശ്ചയം. മോഹംനിമിത്തം നിന്തിരുവടിയെ ഞാൻ അറിഞ്ഞില്ല. ഹേ! രാമ! കൌസല്യാസുതനായ അങ്ങയെയും മഹാഭാഗയായ വൈദേഹിയേയും യശസ്വിയായ ലക്ഷ്മണനെയും ഇപ്പോൾ ഞാൻ അറിഞ്ഞുകഴിഞ്ഞു. ഹെ! ദശരഥാത്മജ! തുംബുരുവെന്നു പേരായ ഗന്ധൎവ്വനാണു് ഞാൻ. യഥാകാലം രാജസേവനത്തിന്നു ചെല്ലായ്കയാൽ യക്ഷരാജനായ വൈശ്രവണൻ എന്നെ ശപിച്ചു. തന്മൂലം എനിക്ക് അതിഘോരമായ ഈ രാക്ഷസരൂപം പ്രാപ്തമായി. അനന്തരം ഞാൻ പ്രഖ്യാതനായ ആ യക്ഷരാജനെ സ്തുതിച്ചു സന്തുഷ്ടനാക്കി. അപ്പോൾ അദ്ദേഹം എന്നോടിങ്ങിനെ പറഞ്ഞു. "ഏതൊരു കാലം ദശരഥിയായ രമൻ നിന്നെ യുദ്ധത്തിൽ കൊല്ലുന്നുവോ അന്നു നീ നിന്റെ പൂൎവ്വശരീരം ധരിച്ചു സ്വൎഗ്ഗം പ്രാപിക്കും." ഹെ! അനഘ! രംഭാസക്തനായ എനിക്കു വൈശ്രവണൻ ഇങ്ങിനെ ശാപമോക്ഷവും നൽകി. നിന്തിരുവടിയുടെ പ്രസാദംനിമിത്തം അതിദാരുണമായ ശാപത്തിൽനിന്ന് ഞാനിപ്പോൾ മുക്തനായി. ഇതാ ഞാൻ എന്റെ ലോകത്തേക്കു പോകുന്നു നിങ്ങൾക്കു സ്വസ്തി ഭവിക്കട്ടെ. ഹെ! പരന്തപ! ഇവിടെനിന്ന് അരയോജനവഴി പോയാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/13&oldid=203263" എന്ന താളിൽനിന്ന് ശേഖരിച്ചത്