താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


120

റിച്ചുകളഞ്ഞു. ഭൈരവസ്വനം മുഴക്കിക്കൊണ്ടു് ക്ഷീണജീവിതനായ അവൻ ക്ഷോണിയിൽ വന്നുവീണു. കൃത്രിമമൃഗമായ മാരീചൻ, ചത്തുവീഴുമ്പോൾ, ഇപ്രകാരം ചിന്തിച്ചു. "ഞാൻ എന്തു പ്രവൎത്തിച്ചാലാണു്, സീത ലക്ഷ്മണനെ ഇങ്ങോട്ടയക്കുക. ഏകാന്തത്തില്വെച്ചു്. രാവണന്നു് സീതയെ അപഹരിച്ചുകൊണ്ടുപോവാൻതക്കവണ്ണം, ഞാൻ എന്തൊരുപായമാണു് എടുക്കേണ്ടതു്" എന്നീ ചിന്തയോടെ അവൻ കാലോചിതമായി "ഹാ! സീതെ! ഹാ! ലക്ഷ്മണ! എന്നിങ്ങിനെ ശ്രീരാഘവന്റെ ശബ്ദംപോലെ ഉച്ചത്തിൽ നിലവിളിച്ചു. അതുല്യദ്യുതിയാൎന്ന ആ രാമബാണം മാറിൽ ചെന്നുതറച്ചു്, ജീവൻ പോകുന്നുവെന്നുകണ്ടപ്പോൾ, താൻ എടുത്ത മായാരൂപം പരിത്യജിച്ചു്, മഹാഭയങ്കരനായ ആ രചനീചരൻ, സ്വസ്വരൂപം കൈക്കൊണ്ടു. അണിഞ്ഞിരുന്ന കേയൂരങ്ങളോടും ഹേമമാലയോടും മററു പലവിധ ഭൂഷണങ്ങളോടും സ്വതസിദ്ധമായ തന്റെ ഉഗ്രദംഷ്ട്രകളോടുംകൂടി ശരപീഡിതനായ അവൻ, മരിച്ചുവീണു. ആപാദചൂഡം രുധിരം പുരണ്ടു് താഴെ വീണു പിടക്കുന്ന ഘോരദൎശനനായ ആ രജനീചരനെക്കണ്ടപ്പോൾ, രാഘവൻ ലക്ഷ്മണവാക്യത്തെയും സീതയേയുംപററി ചിന്തിക്കയുണ്ടായി. "ഇവൻ മായാവേഷം ധരിച്ച മാരീചനാണെന്നു്, ആദ്യംതന്നെ ലക്ഷ്മണൻ എന്നോടു പറഞ്ഞിരിക്കുന്നു. ഞാൻ കൊന്നു വീഴ്ത്തിയിട്ടുള്ള ഈ രാത്രിഞ്ചരൻ, മാരീചൻതന്നെ നിശ്ചയം. ഹാ! സീതെ! ഹാഹ! ലക്ഷ്മണ! എന്നിങ്ങിനെ ഇവൻ ചത്തുവീഴുമ്പോൾ ഗൎജ്ജിച്ച മഹാനാദം കേട്ടു്, സീത എന്തു വിചാരിക്കുമോ? ആജാനുലംബബാഹുവായ ലക്ഷ്മണന്റെ ഹൃദയം എപ്രകാരം ചഞ്ചലിക്കുമോ?" എന്നീ വിചാരവീചികളിൽ ആണ്ടു് ധൎമ്മാത്മാവായ രാമൻ, തീവ്രമായ ഭയവിഷാദങ്ങൾക്കു് വശംവദനായി. അനന്തരം രാഘവൻ, ഒരു പുള്ളിമാനിനെ ഹിംസിച്ചു് അതിന്റെ മാംസത്തോടുകൂടെ വളരെ ബദ്ധപ്പെട്ടു നടന്നു്, ജനസ്ഥാനത്തിൽ വന്നുചേൎന്നു.

--------------
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/125&oldid=203422" എന്ന താളിൽനിന്ന് ശേഖരിച്ചത്