താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
116

വെങ്കിൽ, എത്രയും ആശ്ചൎയ്യമായിരിക്കും. വനവാസം കഴിഞ്ഞു് നാം നാട്ടിൽ തിരിച്ചെത്തുമ്പോൾ, ഇതു നമ്മുടെ അന്തപ്പുരത്തിന്നു് ഒരലങ്കാരമായിത്തീരുകയും ചെയ്യുമല്ലൊ. പ്രഭോ! ധന്യാത്മാവായ ഭരതന്നും എന്റെ ശ്വശ്രുക്കൾക്കും ഇതിന്റെ വേഷവൈചിത്ര്യം എത്രയും വിസ്മയമുളവാക്കും. ഹേ! നരവ്യാഘ്ര! ഇതിനെ അങ്ങയ്ക്കു് ജീവനോടെ പിടിപ്പാൻ സാധിക്കുന്നില്ലെങ്കിൽ കമനീയമായ ഇതിന്റെ ചൎമ്മമെങ്കിലും എനിക്കു കിട്ടിയെ കഴിയൂ. ജംബൂനദപ്രഭയുള്ള ഇതിന്റെ തോൽ ഇളംപുല്ലിന്മേൽ വിരിച്ചു് അതിലിരുന്നു ക്രീഡിപ്പാൻ എനിക്കു കൌതുകം ജനിക്കുന്നു. എത്രയും രൌദ്രമായ ഈ വിധം ദുൎമ്മോഹം സ്ത്രീകൾക്കു് ഒരിക്കലും വിഹിതമല്ല. എങ്കിലും ഹേ! നാഥ! എനിക്കിതു കിട്ടിയെ തൃപ്തിയാവൂ. ഇതിന്റെ മനോഹരവപുസ്സു് അത്രമൽ എന്നെ അപഹൃതചിത്തയാക്കുന്നു. ആ വിചിത്രമാനിന്റെ ഹാടകവൎണ്ണരോമങ്ങളും, രത്നസമാനശൃംഗങ്ങളും, തരുണഭാസ്കരതുല്യമായും നക്ഷത്രമാൎഗ്ഗംപോലെയും വിളങ്ങുന്ന ശരീരവും, ശ്രീരാഘവനെ ഏററവും വിസ്മയിപ്പിച്ചു. ആ മൃഗത്താൽ ആകൃഷ്ടചിത്തയായി, അതിനെ തനിക്കു പിടിച്ചുതരേണമെന്നു് നിൎബ്ബന്ധപൂൎവ്വം പറയുന്ന സീതയുടെ വാക്കുകൾ കേട്ടു് ആ മഹാത്മാവു അതിന്റെ അത്ഭുതരൂപത്തിൽ മയങ്ങിപ്പോയി. അനന്തരം കാകുൽസ്ഥാത്മജൻ സന്തോഷപൂൎവ്വം തന്റെ ഭ്രാതാവോടിങ്ങിനെ പറഞ്ഞു. ഹേ! ലക്ഷ്മണ! വൈദേഹിയുടെ ദുൎമ്മോഹം നോക്കുക. അവൾക്കു് ഈ മൃഗത്തെ പിടിച്ചുകിട്ടേണമെന്നുതന്നെയിരിക്കുന്നുവല്ലൊ. രൂപരമ്യതയോൎക്കുമ്പോൾ മറെറാരു മൃഗവും ഇതിന്നു തുല്യമല്ല. ഭൂമിയിലാകട്ടെ, നന്ദനോദ്യാനത്തിലാകട്ടെ, ചെത്രരഥത്തിലാകട്ടെ ഇത്രയും മനോഹരമായൊരു മൃഗം ഉണ്ടായിരിക്കയില്ല. കനകബിന്ദുക്കൾ ചേൎന്നു്, ഇതിന്റെ ശരീരത്തിൽ പ്രതിലോമാനുലോമങ്ങളായി പ്രകാശിക്കുന്ന രോമരാജികൾ, ബഹുരുചിരങ്ങൾ തന്നെ. വിജൃംഭണം ചെയ്തു് കോട്ടുവായിട്ടു നിൽക്കുന്ന ഇതിന്റെ വക്ത്രം, അഗ്നിശിഖക്കു തുല്യം ജ്വലിക്കുന്നു. മേഘത്തിൽനിന്നു മിന്നലെന്നപോലെ ഇതിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/121&oldid=203417" എന്ന താളിൽനിന്ന് ശേഖരിച്ചത്